23
November 2019 - 7:39 am IST

Download Our Mobile App

Flash News
Archives

World

johnson

ബ്രെക്സിറ്റിനേക്കാൾ മികച്ചതായി മറ്റൊന്നില്ല, അംഗീകരിക്കുകയാണ് നല്ലത്: ബോ​റി​സ് ജോ​ൺ​സ​ൺ

Published:19 October 2019

നേ​ര​ത്തെ ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ക​രാ​റി​ലെ​ത്തി​യ​താ​യി ബോ​റിസ് ജോ​ൺ​സ​ണും യൂ​റോ​പ്യ​ൻ കമ്മീ​ഷ​ൻ മേ​ധാ​വി ഷാം​ഗ് ക്ലോ​ദ് ജു​ൻ​ക​റും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ര​ടു ക​രാ​റി​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. 

ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ. സു​ര​ക്ഷി​ത​മാ​യ ക​രാ​റാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ലും മി​ക​ച്ച​താ​യി മ​റ്റൊ​ന്നു​മി​ല്ലെ​ന്നും ജോ​ൺ​സ​ൺ കൂട്ടിച്ചേർത്തു. ഇത്ത​വ​ണ ബ്രെക്സി​റ്റ് ക​രാ​ർ നി​ഷ്പ്ര​യാ​സം പാ​സാ​ക്കാ​നാ​കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും ബോ​റി​സ് ജോൺസൺ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ക​രാ​റി​ലെ​ത്തി​യ​താ​യി ബോ​റിസ് ജോ​ൺ​സ​ണും യൂ​റോ​പ്യ​ൻ കമ്മീ​ഷ​ൻ മേ​ധാ​വി ഷാം​ഗ് ക്ലോ​ദ് ജു​ൻ​ക​റും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ര​ടു ക​രാ​റി​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ ശ​നി​യാ​ഴ്ച ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക​രാ​റി​ന് അം​ഗീ​കാ​രം കി​ട്ടു​ന്ന കാ​ര്യം സംശയ​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഭ​ര​ണ​ക​ക്ഷി​യെ പി​ന്താ​ങ്ങു​ന്ന ഡി​യു​പി ക​രാ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​രാ​റി​നെ​തി​രേ വോ​ട്ട് ചെ​യ്യു​മെ​ന്നു പ്ര​തി​പ​ക്ഷ ലേ​ബ​ർ പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി. സർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റി​ന്‍റെ ഗ​തി എ​ന്താ​വു​മെ​ന്നു വ്യ​ക്ത​മ​ല്ല. തെ​രേ​സാ മേ ​സ​ർ​ക്കാ​ർ മൂന്നു ത​വ​ണ ക​രാ​ർ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും എം​പി​മാ​ർ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നു പു​റ​മേ ബ്ര​സ​ൽ​സി​ലെ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​വും കി​ട്ടി​യാ​ലേ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​വൂ. 28 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ബ്രി​ട്ട​ൻ ഒ​ഴി​കെ യു​ള്ള അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​വും നേടണം. ഇ​യു ഉ​ച്ച​കോ​ടി​ക്കാ​യി ജോ​ൺ​സ​ൻ ബ്ര​സ​ൽ​സി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top