23
November 2019 - 7:33 am IST

Download Our Mobile App

Flash News
Archives

Kollywood

ajith

വലിമൈ: പൊലീസ് വേഷത്തിൽ അജിത്

Published:19 October 2019

വലിമൈ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരിടവേളയ്ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്നു വെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേർകൊണ്ട പാർവെയ്ക്ക് ശേഷം അജിത്-എച്ച് വിനോദ്-ബോണി കപൂർ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന് പേരിട്ടു. വലിമൈ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരിടവേളയ്ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്നു വെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നയൻതാരയാണ് ചിത്രത്തിലെ നായികയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻപ് അജിത് പൊലീസ് വേഷത്തിലെത്തിയ മങ്കാത്ത, യെന്നെ അറൈന്താൽ എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു.

ചിത്രത്തിന്‍റെ പൂജ ഇന്ന് രാവിലെ ചെന്നൈയിൽ നടന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ബില്ല, ഏകൻ, ആരംഭം, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് മുൻപ് നയൻതാരയും അജിത്തും ഒന്നിച്ചെത്തിയത്. ഇതിൽ ഏകൻ ഒഴികെ മറ്റു ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇതുവരെ കഥയുമായി നയൻതാരയെ സമീപിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. 


വാർത്തകൾ

Sign up for Newsletter



top