23
November 2019 - 7:37 am IST

Download Our Mobile App

Flash News
Archives

Analysis

farmers-and-their-loans-special-story

നൂ​റു​മേ​നി കൊ​യ്തു കിട്ടി​യ കൂ​ലി ജ​പ്തി

Published:19 October 2019

#  പി ​ബി ബാ​ലു

കൈയി​ലി​രു​ന്ന പ​ണം മു​ട​ക്കി വി​ള​വി​റ​ക്കി​യ നെ​ല്ല് ന​ല്‍കി​യ​തി​ന് പ​ക​ര​മാ​യി ജ​പ്തി നോ​ട്ടീ​സ് കൈയില്‍ കി​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍.​നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ല്‍ ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കി​യ തു​ക സ​പ്ലൈ​കോ​യി​ല്‍ നി​ന്നു ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ളു​ടെ "കു​ടി​ശിക അ​റി​യി​പ്പും നോ​ട്ടീ​സും ക​ര്‍ഷ​കർക്ക് ല​ഭി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 

കൊ​ച്ചി: കൈയി​ലി​രു​ന്ന പ​ണം മു​ട​ക്കി വി​ള​വി​റ​ക്കി​യ നെ​ല്ല് ന​ല്‍കി​യ​തി​ന് പ​ക​ര​മാ​യി ജ​പ്തി നോ​ട്ടീ​സ് കൈയില്‍ കി​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍.​നെ​ല്ല് സം​ഭ​രി​ച്ച വ​ക​യി​ല്‍ ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കി​യ തു​ക സ​പ്ലൈ​കോ​യി​ല്‍ നി​ന്നു ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ളു​ടെ "കു​ടി​ശിക അ​റി​യി​പ്പും നോ​ട്ടീ​സും ക​ര്‍ഷ​കർക്ക് ല​ഭി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.  ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു സി​വി​ല്‍ സപ്ലൈ​യി​സ് കോ​ര്‍പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​ര​ണം ന​ട​ത്തി​യ​ത്. പ​ണം രൊ​ക്കം ന​ല്‍കാ​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് ധ​ന​വ​കു​പ്പ് മു​ന്‍കൈ എ​ടു​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.
 
ഈ ​തു​ക പ​ലി​ശ സ​ഹി​തം സ​പ്ലൈ​കോ പി​ന്നീ​ട് ബാ​ങ്കു​ക​ള്‍ക്കു ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. തു​ട​ര്‍ന്ന് ക​ര്‍ഷ​ക​ര്‍ക്കു വാ​യ്പാ വ്യ​വ​സ്ഥ​യി​ലാ​ണ് ബാ​ങ്കു​ക​ള്‍ സം​ഭ​ര​ണ വി​ല ന​ല്‍കി​യ​ത്. ഇ​തു​സ​രി​ച്ച് പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ല​ഭി​ക്കാ​തെ ആ​യ​തോ​ടെ​യാ​ണ്  കൃ​ഷി​ക്കാ​ര്‍ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യും, നോ​ട്ടീ​സാ​യും കു​ടി​ശിഖ സം​ബ​ന്ധി​ച്ച   ബാ​ങ്കു​ക​ളു​ടെ സ​ന്ദേ​ശം. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​പ്പോ​ള്‍ സം​ഭ​ര​ണം ന​ട​ക്കു​ന്നു​ണ്ട്, ആ ​ക​ര്‍ഷ​ക​ര്‍ക്ക് ഈ ​നെ​ല്ലി​ന്‍റെ വി​ല​യും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ന​ല്‍കു​മെ​ന്നാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ​യും, സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍പ്പ​റേ​ഷ​ന്‍റെ​യും വാ​ഗ്ദാ​നം എ​ന്നാ​ല്‍ കു​ടി​ശി​ക​യു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് ഏ​തു രീ​തി​യി​ല്‍ പ​ണം എത്തി​യാ​ലും ബാ​ങ്കു​ക​ള്‍ അ​ത് വാ​യ്പ​യി​ല്‍ വ​ര​വു വ​യ്ക്കും.    
 
നൂ​റു ക​ണ​ക്കി​നു കൃ​ഷി​ക്കാ​ര്‍ ത​ങ്ങ​ള്‍ എ​ടു​ക്കാ​ത്ത വാ​യ്പയുടെ തി​രി​ച്ച​ട​വു മു​ട​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല 9.5% പ​ലി​ശ​യ്ക്കു ക​ര്‍ഷ​ക​നു ന​ല്‍കു​ന്ന ഡി​മാ​ന്‍ഡ് വാ​യ്പ​യാ​യാ​ണ് ബാ​ങ്കു​ക​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. തി​രി​ച്ച​ട​വു കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ സ​പ്ലൈ​കോ ബാ​ങ്കി​നു പ​ണം ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ അ​ത് നി​ഷ്ക്രി​യ ആ​സ്തി​യി​ലേ​ക്കു മാ​റി ക​ര്‍ഷ​ക​ന്‍ തി​രി​ച്ച​ട​വു മു​ട​ങ്ങി​യ​വ​രു​ടെ ക​രി​മ്പ​ട്ടി​ക​യി​ലാ​കും. 

ഇ​തു കൃ​ഷി​ക്കാ​ര​ന്‍റെ സി​ബി​ല്‍ റേ​റ്റി​ങ് (വാ​യ്പ അ​നു​വ​ദി​ക്കാ​ന്‍ ഇ​ട​പാ​ടു​കാ​ര്‍ക്കു ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ക​ണ​ക്കാ​ക്കു​ന്ന ഗ്രേ​ഡി​ങ്) കു​റ​യ്ക്കും. ഇ​തു മൂ​ലം മ​റ്റൊ​രു വാ​യ്പ​യ്ക്കും ഒ​രു ബാ​ങ്കി​നെ​യും സ​മീ​പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ് കൃ​ഷി​ക്കാ​ര്‍. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ വി​ഹി​തം വൈ​കു​ന്ന​താ​ണ് ബാ​ങ്കു​ക​ള്‍ക്കു​ള്ള തി​രി​ച്ച​ട​വി​നെ ബാ​ധി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കി പ്ര​ശ്നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നു​മെ​ന്നു മാ​ത്ര​മാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കു​ന്ന മ​റു​പ​ടി.


വാർത്തകൾ

Sign up for Newsletter



top