21
November 2019 - 6:31 am IST

Download Our Mobile App

Flash News
Archives

Analysis

who-will-be-the-winner-of-isl-season-6

ആ​രാ​വും ആ​റാം ത​മ്പു​രാ​ന്‍..?

Published:20 October 2019

# ഷൈജു ദാമോദരൻ

ഇ​ന്ന​ലെ​ക്ക​ഴി​ഞ്ഞ​തു പോ​ലെ ഓ​ര്‍മ്മ​യു​ണ്ട് എ​ല്ലാം. 2014 ഒ​ക്ടോ​ബ​ര്‍ 12 ന് ​കൊ​ല്‍ക്ക​ത്ത സോ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ​ടി​കെ​യും മും​ബൈ സി​റ്റി എ​ഫ്സി​യും മു​ഖാ​മു​ഖം നി​ന്ന സി​ന്ദൂ​ര​സ​ന്ധ്യ. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ പു​തു​വി​പ്ല​വ​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി ക​മോ​ണ്‍ ഇ​ന്ത്യ....​ലെ​റ്റ്‌​സ് ഫു​ട്‌​ബോ​ള്‍ കാ​തു​ക​ളി​ല്‍ വ​ന്ന​ല​യ്ക്കു​മ്പോ​ള്‍ ന​ര​ച്ച പ​ക​ലി​നെ കൈ​വി​ട്ട് നി​റ​മു​ള്ള രാ​ക്ക​ന​വു തേ​ടു​ക​യാ​യി​രു​ന്നു സി​റ്റി ഓ​ഫ് ജോ​യ്.

ഇ​ന്ന​ലെ​ക്ക​ഴി​ഞ്ഞ​തു പോ​ലെ ഓ​ര്‍മ്മ​യു​ണ്ട് എ​ല്ലാം. 2014 ഒ​ക്ടോ​ബ​ര്‍ 12 ന് ​കൊ​ല്‍ക്ക​ത്ത സോ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ​ടി​കെ​യും മും​ബൈ സി​റ്റി എ​ഫ്സി​യും മു​ഖാ​മു​ഖം നി​ന്ന സി​ന്ദൂ​ര​സ​ന്ധ്യ. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ പു​തു​വി​പ്ല​വ​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി ക​മോ​ണ്‍ ഇ​ന്ത്യ....​ലെ​റ്റ്‌​സ് ഫു​ട്‌​ബോ​ള്‍ കാ​തു​ക​ളി​ല്‍ വ​ന്ന​ല​യ്ക്കു​മ്പോ​ള്‍ ന​ര​ച്ച പ​ക​ലി​നെ കൈ​വി​ട്ട് നി​റ​മു​ള്ള രാ​ക്ക​ന​വു തേ​ടു​ക​യാ​യി​രു​ന്നു സി​റ്റി ഓ​ഫ് ജോ​യ്.

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍. അ​ല​സാ​ണ്‍ഡ്രോ ദെ​ല്‍ പി​യ​റോ​യും ലൂ​യി​സ് ഗാ​ര്‍സ്യ​യും ഡേ​വി​ഡ് ജെ​യിം​സും റോ​ബ​ര്‍ട്ട് പി​റെ​സും ഫ്രെ​ഡി ല്യു​ങ്‌​ബേ​ര്‍ഗും ഡേ​വി​ഡ് ട്രെ​സ​ഗെ​യും യൊ​ഹാ​ന്‍ കേ​പ്‌​ഡെ​വി​യ​യും ഉ​ള്‍പ്പ​ടെ​യു​ള്ള ലോ​കോ​ത്ത​ര ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളി​താ ഇ​ന്ത്യ​യി​ല്‍ മ​ത്സ​ര​പ്പ​ന്തു​ക​ളി ക​ളി​ക്കു​ന്നു. കേ​ര​ള​വും ഗോ​വ​യും മും​ബൈ​യും ചെ​ന്നൈ​യും ഡ​ല്‍ഹി​യും കോ​ല്‍ക്ക​ത്ത​യു​മെ​ല്ലാം കേ​ന്ദ്രീ​ക​രി​ച്ച് പ്രാ​ദേ​ശി​ക ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ന​യു​ടെ പി​ന്‍ബ​ല​ത്തി​ല്‍ ടീ​മു​ക​ള്‍. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗും ലാ ​ലീ​ഗ​യും ബു​ണ്ട​സ് ലീ​ഗ​യു​മൊ​ക്കെ ടി​വി​യി​ല്‍ ക​ണ്ടു കൈ​യ്യ​ടി​ച്ച ന​മു​ക്കാ​യി ന​മ്മു​ടെ സ്വ​ന്തം സൂ​പ്പ​ര്‍ ലീ​ഗ് . ഐ​എ​സ്എ​ല്‍. സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍ , സൗ​ര​വ് ഗാം​ഗു​ലി, എം​എ​സ് ധോ​ണി , സ​ല്‍മാ​ന്‍ ഖാ​ന്‍ , അ​ഭി​ഷേ​ക് ബ​ച്ച​ന്‍ , ജോ​ണ്‍ എ​ബ്ര​ഹാം , ര​ണ്‍ബീ​ര്‍ ക​പൂ​ര്‍..​ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ​യും സി​നി​മ​യി​ലെ​യും താ​ര​ങ്ങ​ള്‍ ഉ​ട​മ​ക​ളാ​യു​ള്ള ടീ​മു​ക​ള്‍. ഇ​ന്നു വ​രെ ക​ണ്ടു പ​രി​ച​യി​ക്കാ​ത്ത വ​ര്‍ണ​പ്പൊ​ലി​മ​യാ​യി​രു​ന്നു ഐ​എ​സ്എ​ല്‍.

ടെ​ലി​വി​ഷ​ന്‍ ലൈ​വ് ടെ​ലി​കാ​സ്റ്റി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ അ​തി​ഗം​ഭീ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​ള​ര്‍ന്നു പ​ട​ര്‍ന്നു പ​ന്ത​ലി​ച്ച ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് സ​ഞ്ച​രി​ച്ച അ​തേ വ​ഴി​യി​ലൂ​ടെ ഒ​രു പു​തു യാ​ത്ര​യാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളും. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം അ​ന്നാ​ദ്യ​മാ​യി ടി​വി സെ​റ്റു​ക​ള്‍ ന​മ്മോ​ട് മ​ല​യാ​ള​ത്തി​ല്‍ പ​ന്തു​ക​ളി പ​റ​ഞ്ഞു തു​ട​ങ്ങി. 'ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലേ​ക്ക് സ്വാ​ഗ​തം. ക​മ​ന്‍ട്രി ബോ​ക്‌​സി​ല്‍ ത​ല്‍സ​മ​യ ക​ളി വി​വ​ര​ണ​ത്തി​നാ​യി ഞാ​ന്‍ ഷൈ​ജു ദാ​മോ​ദ​ര​ന്‍......' 

അ​ഞ്ചു വ​ര്‍ഷ​ങ്ങ​ള്‍. അ​ഞ്ചു പ​തി​പ്പു​ക​ള്‍. പി​ന്നി​ട്ട​തെ​ല്ലാം എ​ത്ര വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി​പ്പോ​കു​ന്നു ഇ​പ്പോ​ള്‍. 373 മ​ത്സ​ര​ങ്ങ​ള്‍ ക​ട​ന്നു പോ​യി​രി​ക്കു​ന്നു, ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍. കോ​ല്‍ക്ക​ത്ത​യും ചെ​ന്നൈ​യി​നും ര​ണ്ടു വ​ട്ടം വീ​ത​വും പി​ന്നാ​ലെ ബം​ഗ​ളു​രു​വും ചാ​മ്പ്യ​ന്മാ​രാ​കു​ന്ന കാ​ഴ്ച​ക​ളും പോ​യ്മ​റ​ഞ്ഞു. ഇ​പ്പോ​ഴി​താ എ​ഐ​എ​ഫ്എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും. ഐ​എ​സ്എ​ല്‍ ത​ന്നെ ഇ​നി ഇ​ന്ത്യ​യി​ലെ പ്രീ​മി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ്. ഇ​ക്കൊ​ല്ലം  മു​ത​ല്‍ ഐ​എ​സ്എ​ല്‍ ജേ​താ​ക്ക​ളാ​വു​ന്ന ടീം ​എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍ലീ​ഗി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ന്‍ പോ​വു​ന്നു. 373 ല്‍ 288 ​മ​ത്സ​ര​ങ്ങ​ള്‍ക്കും ശ​ബ്ദം ന​ല്‍കി​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ പ​റ​ഞ്ഞു കൊ​ള്ള​ട്ടെ. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ത​ല​വ​ര മാ​റാ​ന്‍ യോ​ഗ​മു​ണ്ടെ​ങ്കി​ല്‍ അ​തി​താ​ണ്. അ​തി​വി​ടം കൊ​ണ്ടു മാ​ത്ര​മാ​ണ്. ഐ​എ​സ്എ​ല്‍. 

എ​ത്ര​യോ വ​ര്‍ഷ​ങ്ങ​ളാ​യി ഒ​രു പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​നു വേ​ണ്ടി ദാ​ഹി​ച്ചു നി​ന്ന മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ക​യ​റി​വ​ന്ന​തും ഐ​എ​സ്എ​ല്ലി​ലൂ​ടെ​യാ​ണ്. ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ന്ന് വാ​ക്കി​നു മു​ന്നി​ല്‍ നി​ല​കൊ​ള്ളു​ന്ന കേ​ര​ള എ​ന്ന മൂ​ന്ന​ക്ഷ​രം പ​ക​രു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​കാ​രം , അ​താ​ണ് ഈ ​ടീ​മി​നെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​ക്കി മാ​റ്റി​യ​ത്.  ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ളി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ മാ​ത്ര​മാ​ണ് ആ​റാം പ​തി​പ്പി​നാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് നി​ല​നി​ര്‍ത്തി​യ​ത്. സ​ന്ദേ​ഷ് ജി​ങ്ക​നും , സ​ഹ​ലും, ലാ​ല്‍റു​വാ​ത്താ​ര​യും , മു​ഹ​മ്മ​ദ് റാ​ക്കി​പ്പും , പ്രീ​തം സിം​ഗും ഉ​ള്‍പ്പെ​ടെ.  നോ​ര്‍ത്ത് ഈ​സ്റ്റി​ല്‍ നി​ന്ന് ഓ​ഗ്‌​ബെ​ച്ചെ , ജം​ഷ​ഡ്പൂ​രി​ല്‍ നി​ന്ന് മാ​രി​യോ ആ​ര്‍ക്ക​സ് , സി​ഡോ  ഡെ​ല്‍ഹി​യി​ല്‍ നി​ന്ന് സു​യി​വ​ര്‍ലൂ​ണ്‍, ആ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ മു​സ്ത​ഫ നിങ്, മെ​സി ബോ​ളി​, ബ്ര​സീ​ലി​യ​ന്‍ സെ​ന്‍റ​ര്‍ബാ​ക്ക് ജെ​യ്‌​റോ റോ​ഡ്രി​ഗ​സ് എന്നിർ   മ​ഞ്ഞ ജേ​ഴ്‌​സി​യ​ണി​യാ​ന്‍ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി. ഗോ​ള്‍പോ​സ്റ്റി​ല്‍ ടി.​പി.​ര​ഹ്നേ​ഷ് , ബി​ലാ​ല്‍ ഖാ​ന്‍ എ​ന്നീ മി​ക​ച്ച ര​ണ്ടു സൈ​നിം​ഗു​ക​ള്‍ കെ.​പി.​രാ​ഹു​ല്‍ , ജീ​ക്‌​സ​ണ്‍ സിം​ഗ് തു​ട​ങ്ങി അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് താ​ര​ങ്ങ​ള്‍. പ്ര​ശാ​ന്തും റാ​ഫി​യും ഹ​ക്കു​വും ഷി​ബി​ന്‍ രാ​ജും ഉ​ള്‍പ്പ​ടെ ഏ​ഴു മ​ല​യാ​ളി​ക​ള്‍. സ​ന്ദേ​ഷ് ജി​ങ്ക​നു പ​രി​ക്കേ​റ്റ​തി​ന്‍റെ സ​ങ്ക​ടം ഒ​ഴി​ച്ചു നി​ര്‍ത്തി​യാ​ല്‍ ഇ​ത്ത​വ​ണ ഒ​രു കൈ ​നോ​ക്കാ​ന്‍ കെ​ല്‍പ്പു​ള്ള സം​ഘം ത​ന്നെ​യാ​ണ് കെ​ബി​എ​ഫ്‌​സി. എ​ല്‍കോ ഷ​ട്ടോ​രി​യാ​ണ് ഇ​ക്കു​റി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ക​ളി​യാ​ശാ​ന്‍ എ​ന്ന​തും അ​നു​കൂ​ല ഘ​ട​ക​മാ​ണ്.
 

എ​ടി​കെ ഇ​ക്കു​റി​യും ചി​ല്ല​റ പ​ണ​മ​ല്ല ഐ​എ​സ്എ​ല്ലി​ല്‍ മു​ട​ക്കി​യ​ത്. ആ​റാം സീ​സ​ണി​ലെ ഏ​റ്റ​വും വി​ല പി​ടി​ച്ച സൈ​നിം​ഗ് എ ​ലീ​ഗ് താ​രം ഫി​ജി​യ​ന്‍ ഫോ​ര്‍വേ​ഡ് റോ​യ് കൃ​ഷ്ണ അ​വ​രു​ടെ കു​ന്ത​മു​ന​യാ​കും. ര​ണ്ടു സീ​സ​ണു​ക​ള്‍. 34 ഗോ​ള്‍. ര​ണ്ടു ഗോ​ള്‍ഡ​ന്‍ ബൂ​ട്ട്. ഫെ​റാ​ന്‍ കോ​റോ​യെ വെ​റു​തെ​യ​ല്ല സ്‌​ക്കോ​റോ എ​ന്നു ഗോ​വ​ക്കാ​ര്‍ വി​ളി​ക്കു​ന്ന​ത്. സ്പാ​നി​ഷ് ലാ-​ലി​ഗ​യി​ലെ പ​രി​ച​യ സ​മ്പ​ത്തു​മാ​യി ഐ​എ​സ്എ​ല്ലി​ലെ​ത്തി​യ കോ​റോ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷം കൊ​ണ്ട് ലീ​ഗ് ദ​ര്‍ശി​ച്ച ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ര​ണ്ടു വ​ട്ടം ഫൈ​ന​ല്‍ വ​രെ​യെ​ത്തി വീ​ണു പോ​യ​തി​ന്‍റെ ക്ഷീ​ണം തീ​ര്‍ക്കാ​നാ​ണ് ലൊ​ബേ​റ ബോ​യ്‌​സി​ന്‍റെ വ​ര​വ്. നി​ല​വി​ലു​ള്ള ചാ​മ്പ്യ​ന്മാ​രാ​യ ബെം​ഗ​ളു​രു എ​ഫ് സി ​പ​തി​വി​ലും ക​രു​ത്ത​രാ​ണി​ന്ന്. സു​നി​ല്‍ ഛേത്രി​യും ഉ​ദാ​ന്ത​യും ഗു​ര്‍പ്രീ​തും രാ​ഹു​ല്‍ ബേ​ക്കെ​യും യു​വാ​നാ​നും ഡി​മാ​സും മാ​ത്ര​മ​ല്ല ആ​ഷി​ഖ് കു​രു​ണി​യ​നും റാ​ഫേ​ല്‍ അ​ഗ​സ്‌​റ്റോ​യും ഇ​ന്ന് ബം​ഗ​ളു​രു​വി​ന് ഒ​പ്പ​മു​ണ്ട്. ദി ​ബ്ലൂ​സ് ട്രി​പ്പി​ള്‍ സ്‌​ട്രോം്ഗ് ത​ന്നെ​യെ​ന്നു സാ​രം. എല്ലാ ടീമുകളും കരുത്തർതന്നെ. 

ആ​ദ്യ മ​ത്സ​രം മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ന്‍റെ ഇ​തു​വ​രെ​യു​ള്ള യാ​ത്ര​യെ അ​ടു​ത്തു നി​ന്ന് നോ​ക്കി​ക്ക​ണ്ട ഒ​രാ​ള്‍ എ​ന്ന നി​ല​യ്ക്ക് പ​റ​യ​ട്ടെ..​ഫു​ട്‌​ബോ​ളെ​ന്ന​ത് വി​കാ​ര​മാ​ണ്..​ഹൃ​ദ​യ സ്പ​ന്ദ​ന​മാ​ണ് എ​ന്നൊ​ക്കെ വെ​റു​തെ എ​ഴു​തി ത​ള്ളി മ​റി​ക്ക​ല​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി​യ നാ​ളു​ക​ള്‍ കൂ​ടി​യാ​യി​രു​ന്നു ഇ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സെ​റി​ബ്ര​ല്‍ പാ​ള്‍സി ബാ​ധി​ത​നാ​യ പ​തി​ന​ഞ്ചു​കാ​ര​ന്‍ മ​ല​യാ​ളി​പ്പ​യ്യ​ന്‍ സ​ഞ്ചി​ത്തി​ന് ഐ​എ​സ്എ​ല്‍ എ​ന്നാ​ല്‍ ഊ​ര്‍ജ​ദാ​യി​നി​യാ​യ ഒ​രു മ​റു​മ​രു​ന്നാ​ണ്. മ​ല​പ്പു​റ​ത്തെ കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​ന്‍ ഫൈ​സ​ലി​ന് ഇ​ത് കേ​ട്ടു കൊ​ണ്ട് കാ​ണു​ന്ന ഉ​ത്സ​വ​മാ​ണ്. കാ​ന്‍സ​ര്‍ ബാ​ധി​ത​യാ​യ ഭാ​ര്യ​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷം സാ​ധി​ക്കാ​ന്‍ കൊ​ച്ചി സ്‌​റ്റേ​ഡി​യ​ത്തി​ലെ മ​ഞ്ഞ​ക്ക​ട​ലി​ല്‍ അ​വ​ര്‍ക്കാ​പ്പം അ​ലി​ഞ്ഞ പ​ട്ടാ​മ്പി​യി​ലെ പേ​ര​റി​യാ​ത്ത് ചെ​റു​പ്പ​ക്കാ​ര​നും ഐ​എ​സ്എ​ല്‍ എ​ന്തു​കൊ​ണ്ട് 

കേ​ര​ള​ക്ക​ര​യു​ടെ മ​ഹാ​മേ​ള​യാ​കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​ര​മാ​ണ്. 300 ഉം 400 ​ഉം രൂ​പ​യ്ക്ക് കൂ​ലി​പ്പ​ണി​യെ​ടു​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍ വെ​യി​ലു കൊ​ണ്ടും മ​ഴ​ന​ന​ഞ്ഞും ക്യൂ ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് കൊ​ച്ചി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു വേ​ണ്ടി ആ​ര്‍ത്തു വി​ളി​ക്കു​ന്ന​ത് കേ​ര​ളം തോ​ല്‍ക്കു​ന്ന​ത് കാ​ണാ​ന​ല്ല...​എ​ന്ന് ക​മ​ന്‍ട്രി​യി​ല്‍ പ​റ​യു​മ്പോ​ള്‍ അ​വ​ര്‍ ആ ​വാ​ക്കു​ക​ളെ നെ​ഞ്ചോ​ടു ചേ​ര്‍ക്കു​ന്ന​തും ഇ​തൊ​ക്കെ കൊ​ണ്ടു ത​ന്നെ​യാ​ണ്.  ഷൈ​ജു​സ് ആ​പ്പി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​ങ്ങ​ളോ​ടു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാം. ത​ല്‍ക്കാ​ലം നി​റു​ത്ത​ട്ടെ....​ഐ​എ​സ്എ​ല്ലി​ന്‍റെ ആ​റാം ത​മ്പു​രാ​ന്‍ വ​രാ​ന്‍ സ​മ​യ​മാ​യ്...


വാർത്തകൾ

Sign up for Newsletter



top