ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:20 October 2019
കാൻബെറ: ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് ഉജ്വല വിജയം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറി സ്ഥിര താമസമാക്കിയ പീറ്റർ ഷാനവാസ് ആണ് (40) കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതാദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിലെ ഒരു സർക്കാർ ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ അർമ്മഡെയിൽ ജില്ലയിലെ റാൻഫോഡ് വാർഡിൽ നിന്നാണ് പീറ്റർ വിജയിച്ചത്. തൊട്ടടുത്ത സ്ഥാനാർഥി പിപ്പോനെൻ ജാസ്മിനേക്കാൾ 126 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. നാലു വർഷമാണു കൗൺസിലറുടെ കാലാവധി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർക്കാരനായ ഇദ്ദേഹം ഭാര്യ സിനി, മകൻ റിച്ചാർഡ് എന്നിവരോടൊപ്പമാണു താമസം.