23
November 2019 - 7:40 am IST

Download Our Mobile App

Flash News
Archives

Bollywood

tanhaji

യുദ്ധത്തിനൊരുങ്ങി അജയ് ദേവ്ഗൺ; തനാജി ഫസ്റ്റ്ലുക്ക് പുറത്ത്

Published:21 October 2019

ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാഠി പോരാളിയായ സുബേദർ തനാജി മലുസാരെയായാണ് ചിത്രത്തിൽ അജയ് എത്തുന്നത്.

അജയ് ദേവ്ഗൺ പ്രധാനവേഷത്തിലെത്തുന്ന ചരിത്ര സിനിമ തനാജി: ദ് അൺസംഗ് വാരിയറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു യുദ്ധ സിനിമ കൂടിയാണ്. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാഠി പോരാളിയായ സുബേദർ തനാജി മലുസാരെയായാണ് ചിത്രത്തിൽ അജയ് എത്തുന്നത്.

 

കാജോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രതിനായകനായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നുത്. 12 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓംകാര എന്ന ചിത്രത്തിനു ശേഷം സെയ്ഫ് അലി ഖാനും അജയ് ദേവ്ഗണും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജഗപതി ബാബു, അജൻക്യ ഡിയോ, പങ്കജ് ത്രിപാതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2020 ജനുവരി 10 ന് ചിത്രം തിയെറ്ററുകളിലെത്തും. 

 


വാർത്തകൾ

Sign up for Newsletter



top