23
November 2019 - 7:31 am IST

Download Our Mobile App

Flash News
Archives

Cricket

ഷമിയ്ക്ക് മൂന്ന് വിക്കറ്റ്; ബാറ്റിങ് തകർച്ചയിൽ ദക്ഷിണാഫ്രിക്ക

Published:21 October 2019

ഒൻപത് ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയത്. രണ്ട് വിക്കറ്റെടുത്ത് ഉമേഷ് യാദവും മത്സര വീര്യം പുറത്തെടുത്തു. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ(5) രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്ലീൻ ബൗള്‍ഡാക്കി ഉമേഷ് യാദവാണ് ആദ്യം ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.

റാഞ്ചി: ഇന്ത്യക്കെതിരെ ഫോളോ ഓണ്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകർത്ത്  പേസര്‍ മുഹമ്മദ് ഷമി.

335 റണ്‍സ് ലീഗ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46 ഓവറില്‍ എട്ട് വിക്കറ്റിന് 132 റണ്‍സെന്ന നിലയിലാണ്. 30 റൺസെടുത്ത തെയ്നിസ് ഡി ബ്രയനും അഞ്ച് റൺസെടുത്ത എൻറിച്ചുമാണ്  ക്രീസില്‍.

ഒൻപത് ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയത്. രണ്ട് വിക്കറ്റെടുത്ത് ഉമേഷ് യാദവും മത്സര വീര്യം പുറത്തെടുത്തു. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ(5) രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്ലീൻ ബൗള്‍ഡാക്കി ഉമേഷ് യാദവാണ് ആദ്യം ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.

യഅടുത്ത ഓവറില്‍ സുബൈര്‍ ഹംസയുടെ സ്റ്റംപ് അക്കൗണ്ട് തുറക്കും മുന്‍പ് ഷമിയും വീഴ്ത്തി.  ഏഴാം ഓവറില്‍ നാകന്‍ ഫാഫ് ഡുപ്ലസിയെ(4) എല്‍ബിയില്‍ കുടുക്കിയും ഒന്‍പതാം ഓവറില്‍ തെംബാ ബാവുമയെ(0) വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചും ഷമി തിളങ്ങി. 

അഞ്ച് റൺസെടുത്ത ഹെയ്ൻ‌ റിച്ചിനെ ഉമേഷ് യാദവും ഡേൻ പെയ്ഡിറ്റിനെ (23) രവീന്ദ്ര ജഡേജയും പുറത്താക്കി. 27 റൺ‌സെടുത്ത് മുന്നേറിയ ജോർജ് ലിൻഡെയെ റൺഔട്ടാകുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ ഓരോന്നായി അവസാനിക്കുന്നതാണ് കണ്ടത്. 


വാർത്തകൾ

Sign up for Newsletter



top