23
November 2019 - 7:35 am IST

Download Our Mobile App

Flash News
Archives

Analysis

detailed-analysis-of-kerala-blasters-first-match

ബ്ലാസ്റ്റേഴ്സ്... തു​ട​ക്കം കൊ​ള്ളാം പ​ക്ഷേ...

Published:22 October 2019

# സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ

ഐ​എ​സ്എ​ല്‍ ആ​റാം പ​തി​പ്പി​ല്‍ ആ​ർ​ത്തി​ര‌​മ്പു​ന്ന കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ജ​യ​ത്തോ​ടെ തു​ട​ങ്ങി. ര​ണ്ട് ത​വ​ണ കി​രീ​ടം നേ​ടി​യ എ​ടി​കെ​യെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് തു​ട​ക്കം.

കൊ​ച്ചി: ഐ​എ​സ്എ​ല്‍ ആ​റാം പ​തി​പ്പി​ല്‍ ആ​ർ​ത്തി​ര‌​മ്പു​ന്ന കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ജ​യ​ത്തോ​ടെ തു​ട​ങ്ങി. ര​ണ്ട് ത​വ​ണ കി​രീ​ടം നേ​ടി​യ എ​ടി​കെ​യെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് തു​ട​ക്കം. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കാ​ണി​ക​ള്‍ കൈ​വി​ട്ട ബ്ലാ​സ്‌​റ്റേ​ഴ്‌​സാ​യി​രു​ന്നി​ല്ല ക​ള​ത്തി​ല്‍. അ​ടി​മു​റി മാ​റി തി​ക​ച്ചും പ്രൊ​ഫ​ഷ​ണ​ലാ​യ താ​ര​ങ്ങ​ളെ​യാ​ണ് കൊ​ച്ചി​യി​ൽ ക​ണ്ട​ത്. വി​ജ​യ​ത്തി​നി​ട​യി​ലും പ്ര​തി​രോ​ധ​ത്തി​ലു​ൾ​പ്പെ​ട ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ടീ​മി​ലു​ണ്ടെ​ന്ന് വേ​ണം വി​ല​യി​രു​ത്താ​ന്‍. ഒ​പ്പം പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ​രി​ക്കും പ​രി​ശീ​ല​ക​ൻ ഷെ​ട്ടോ​രി​യെ അ​ല​ട്ടു​മെ​ന്ന് ഉ​റ​പ്പ്.

ജി​ങ്ക​നി​ല്ലാ​ത്ത പ്ര​തി​രോ​ധം

ക​ഴി​ഞ്ഞ അ​ഞ്ച് സീ​സ​ണി​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ്ര​തി​രോ​ധ​ത്തി​ന് കാ​വ​ല്‍ നി​ന്ന​ത് സ​ന്ദേ​ശ് ജി​ങ്ക​ന്‍ എ​ന്ന പ​ട​ക്കു​തി​ര​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ പ​രു​ക്കു​മൂ​ലം ജി​ങ്ക​ന്‍ ക​ളി​ക്കാ​നി​റ​ങ്ങി​ല്ല.  ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ജി​ങ്ക​ന്‍റെ കു​റ​വ് ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. അ​തി​ന് തെ​ളി​വാ​ണ് ആ​റാം മി​നി​റ്റി​ല്‍ എ​ടി​കെ നേ​ടി​യ ഗോ​ള്‍.  പ്ര​തി​രോ​ധം കാ​ക്കാ​നി​റ​ങ്ങി​യ മു​ഹ​മ്മ​ദ് റാ​കി​പ്പ്, ജെ​യ്‌​റോ റോ​ഡ്രി​ഗ​സ്, സു​വ​ർ​ലേ​വൂ​ൺ, ജെ​സ്സെ​ലോ കെ​ന​യ്‌​റോ എ​ന്നി​വ​ർ അ​വ​സ​ര​ത്തി​നൊ​ത്തു​യ​ര്‍ന്നി​ല്ല. സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍ഡ​ര്‍മാ​രാ​യ റോ​ഡ്രി​ഗ​സും സു​വ​ര്‍ലോ​ണും പൂ​ര്‍ണ ഫി​റ്റ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു എ​ടി​കെ​യ്‌​ക്കെ​തി​രാ​യ പ്ര​ക​ട​നം. മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ടാ​നും എ​തി​ര്‍ മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നും ജെ​യ്‌​റോ ന​ട​ത്തി​യ പ്ര​ക​ട​നം ഷെ​ട്ടോ​രി​ക്ക് ആ​ശ്വാ​സ​മാ​കും. മ​ധ്യ​നി​ര-​മു​ന്നേ​റ്റ നി​ര​യി​ല്‍ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ലെ പോ​രാ​യ്മ​യാ​കും ഷെ​ട്ടോ​രി​യെ വ​ല​യ്ക്കു​ന്ന​ത്.

ഭം​ഗി​യാ​ക്കി മ​ധ്യ​നി​ര

സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദി​നെ സൈ​ഡ് ബെ​ഞ്ചി​ലി​രു​ത്തി​യാ​ണ് ഷ​ട്ടോ​രി ആ​ദ്യ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​ത്. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​ത് ഇ​ട​തു​വി​ങ്ങി​ല്‍ ഹാ​ളി​ച​ര​ണ്‍ ന​ര്‍സാ​രി​യാ​യി​രു​ന്നു. അ​തേ​സ​മ​യം വ​ല​തു​വി​ങ്ങു​ക​ളി​ല്‍ക്കൂ​ടി ക​ളി പി​റ​ക്കാ​തി​രു​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​യി​ല്ല. എ​ന്നാ​ല്‍ ക​ളി 12 മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പ്ര​ശാ​ന്തും ഫോ​മി​ലാ​യി. ഇ​തോ​ടെ​യാ​ണ് ക​ളി​യു​ടെ ഗ​തി മാ​റി​യ​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ സീ​സ​ണി​ലെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​യ​ല്ല ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം ക​ണ്ട​ത്. പ്ര​ശാ​ന്ത് ആ​ദ്യ മി​നി​റ്റു​ക​ളി​ല്‍ മ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു​പേ​രും ര​ണ്ടു വി​ങ്ങു​ക​ളി​ല്‍ക്കൂ​ടി തി​മി​ര്‍ത്താ​ടി​യ​പ്പോ​ള്‍ ക​ളി ഭം​ഗി​യു​ള്ള​താ​യി, ആ​സ്വാ​ദ​ക​രെ ആ​ന​ന്ദി​പ്പി​ച്ചു. ഇ​തോ​ടെ എ​ടി​കെ വി​റ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഫ​ല​മാ​യി​രു​ന്നു ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ര​ണ്ട് ഗോ​ളു​ക​ളും. സെ​ന്‍ട്ര​ല്‍ മി​ഡ്ഫീ​ല്‍ഡ​റാ​യ സി​ഡോ​ഞ്ചോ മു​ന്നേ​റ്റ​ത്തി​നൊ​പ്പം പി​ന്നി​ലേ​ക്ക് ഇ​റ​ങ്ങി പ്ര​തി​രോ​ധം കാ​ക്കാ​നും ശ്ര​മി​ച്ച​ത് ടീ​മി​ന് ശു​ഭ​സൂ​ച​ന​യാ​ണ്. ഇ​വ​ര്‍ക്ക് പി​ന്തു​ണ​യു​മാ​യി ഡി​ഫ​ന്‍സീ​വ് മി​ഡ്ഫീ​ല്‍ഡ​ര്‍മാ​രാ​യ ജീ​ക്‌​സ​ണ്‍സി​ങും മു​ഹ​മ്മ​ദ് നി​ങും ക​ളം നി​റ​ഞ്ഞ​തും ഷ​ട്ടോ​രി​ക്ക് ആ​ശ്വാ​സം ന​ല്‍കു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്. എ​മേ​ര്‍ജി​ങ് പ്ലെ​യ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യ​തും ജീ​ക്‌​സ​ണ്‍ ത​ന്നെ.

81-ാം മി​നി​റ്റി​ല്‍ സ​ഹ​ല്‍

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലാ​യി​രു​ന്ന സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദി​നെ കോ​ച്ച് ഷ​ട്ടോ​രി 81-ാം മി​നി​റ്റി​ല്‍ ജീ​ക്സ​ൺ സി​ങ്ങി​ന് പ​ക​ര​ക്കാ​ര​നാ​യി സ​ഹ​ല്‍ എ​ത്തി​യ​ത് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​കെ ഉ​ണ​ര്‍വേ​കി. ര​ണ്ടാം പ​കു​തി​യി​ല്‍ അ​തു​വ​രെ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ന്‍ ശ്ര​മി​ക്കാ​തെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ബാ​ക്കി​യു​ള്ള സ​മ​യ​ത്ത് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ക​ളം നി​റ​ഞ്ഞു. സ​ഹ​ല്‍ മി​ക​ച്ച താ​ര​മാ​ണ്.  എ​ന്നാ​ല്‍ പ്രീ ​സീ​സ​ണി​ല്‍ നാ​ല് ആ​ഴ്ച​യോ​ളം സ​ഹ​ല്‍ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​താ​ണ് ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ല്ലാ​തി​രി​ക്കാ​ന്‍ കാ​ര​ണം എ​ന്നാണ് മത്സര ശേഷം ഷ​ട്ടോ​രി പ്രതികരിച്ചത്. ഇ​ന്ത്യ​ന്‍ ക്യാം​പി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് സ​ഹ​ലി​ന് പ്രീ ​സീ​സ​ണ്‍ ക്യാം​പി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്.താ​ന്‍ ക​ളി​ക്കു​ന്ന ശൈ​ലി​യി​ലേ​ക്ക് സ​ഹ​ല്‍ എ​ത്താ​ന്‍ സ​മ​യം എ​ടു​ക്കും. സ​ഹ​ലി​ന് മാ​ത്ര​മ​ല്ല കു​റ​ച്ച് താ​ര​ങ്ങ​ള്‍ക്ക് ആ ​സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ഷ​റ്റോ​രി പ​റ​ഞ്ഞു. 

മു​ന്നേ​റ്റ​ത്തി​ലെ നാ​യ​ക​ന്‍

ബെ​ര്‍ത്ത​ലോ​മി​യോ ഒ​ഗ്‌​ബെ​ച്ചെ​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ സൂ​പ്പ​ര്‍ ഹീ​റോ. എ​ടി​കെ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് ഗോ​ളു​ക​ളു​മാ​യി ക​ളി​ക്ക​ളം വാ​ണ ഒ​ഗ്‌​ബെ​ച്ചെ​യെ​പോ​ലൊ​രു സ്‌​ട്രൈ​ക്ക​റെ​യാ​യി​രു​ന്നു ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഇ​ത്ര​യും കാ​ലം നോ​ക്കി​യി​രു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​മാ​യി​ട്ടും മി​ക​ച്ച ഒ​ത്തി​ണ​ക്കം കാ​ണി​ക്കാ​നും സ​ഹ​താ​ര​ങ്ങ​ളെ ഒ​പ്പം നി​ര്‍ത്താ​നും ഒ​ഗ്‌​ബെ​ച്ചെ​ക്കാ​യി. ജി​ങ്ക​നെ മാ​റ്റി ഷ​ട്ടോ​രി ഒ​ഗ്‌​ബെ​ച്ചെ​യെ നാ​യ​ക​നാ​ക്കി​യ​പ്പോ​ള്‍ പ​ല​രും നെ​റ്റി ചു​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ എ​ടി​കെ​യ്‌​ക്കെ​തി​രാ​യ പ്ര​ക​ട​ന​ത്തോ​ടെ എ​ന്തു​കൊ​ണ്ടാ​ണ് ഷ​ട്ടോ​രി ഒ​ഗ്‌​ബെ​ച്ചെ​യെ ടീ​മി​ന്‍റെ നാ​യ​ക​നാ​ക്കി​യ​തെ​ന്ന് വ്യ​ക്തം. സ്‌​ട്രൈ​ക്ക​റാ​യി മാ​ത്ര​മാ​യി​രു​ന്നി​ല്ല ഒ​ഗ്‌​ബെ​ച്ചെ​യെ മൈ​താ​ന​ത്ത് ക​ണ്ട​ത്. ഇ​റ​ങ്ങി​ക്ക​ളി​ച്ചും സ​ഹ​താ​ര​ങ്ങ​ള്‍ക്കു പ​ന്തെ​ത്തി​ച്ചും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ യ​ഥാ​ർ​ഥ നാ​യ​ക​നാ​യ മാ​റാ​ന്‍ ഒ​ഗ്‌​ബെ​ച്ചെ​ക്ക് ഒ​റ്റ മ​ത്സ​രം കൊ​ണ്ടു സാ​ധി​ച്ചു​വെ​ന്ന​ത് ഈ ​സീ​സ​ണി​ല്‍ ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​ഫ​ലി​ക്കും.

ബി​ലാ​ല്‍ ഖാ​ന്‍ മെ​ച്ച​പ്പെ​ട​ണം

ഗോ​ള്‍വ​ല​യ്ക്ക് മു​ന്നി​ല്‍ ബി​ലാ​ല്‍ ഖാ​ന്‍റെ പ്ര​ക​ട​ന​ത്തെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ശ​രാ​ശ​രി​യി​ലും താ​ഴെ എ​ന്ന് പ​റ​യേ​ണ്ടി​വ​രും. പ​ല​പ്പോ​ഴും എ​ടി​കെ​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ ബി​ലാ​ല്‍ ഖാ​ന്‍ സ​മ്മ​ര്‍ദ്ദ​ത്തി​ന​ടി​മ​പ്പെ​ട്ട് തോ​ന്നി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ക​ട​നം. ജെ​യ്‌​റോ​യും സു​വ​ര്‍ലോ​ണും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ര്‍ന്ന് ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് കാ​ര്യ​ങ്ങ​ള്‍ കു​ഴ​പ്പ​ത്തി​ലാ​കാ​തെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ ര​ക്ഷി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top