23
November 2019 - 7:31 am IST

Download Our Mobile App

Flash News
Archives

Kollywood

nayantara

എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിന് നന്ദി; നയൻതാരയോട് വിഘ്നേഷ്

Published:22 October 2019

ഈ ദിവസത്തിനു നന്ദി.. ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം..

വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം ആരാധകരുടെ ഇടയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നയൻതാരയോട് ഒരു വലിയ നന്ദി അറിയിച്ചുകൊണ്ടുള്ള വിഘ്നേഷിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. നയൻസിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിഘ്നേഷ് പോസ്റ്റ് ആരംഭിക്കുന്നത്.

നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രം റിലീസായിട്ട് നാലു വർഷം പൂർത്തിയായി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്‍റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തിൽ അഭിനയിക്കാമെന്ന് നയൻസ് നൽകിയ വാക്ക് തന്‍റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായി ഭവിച്ചു എന്നാണ് വിഘ്നേഷ് പറയുന്നത്.

താങ്ക്യൂ തങ്കമേ.. നിന്നെ കണ്ടു മുട്ടിയതിനു ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിനു നന്ദി.. ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം.. ഒരുപാടു സ്നേഹം.. വിഘ്നേഷ് കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 

Thank you thangamey

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top