23
November 2019 - 7:36 am IST

Download Our Mobile App

Flash News
Archives

National

modi-abijith

അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നു; പ്രധാനമന്ത്രി

Published:22 October 2019

അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു.

ന്യൂഡൽഹി: നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു.

മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ സമഗ്രമായ സംഭാഷണം നടത്തി. അദ്ദേഹത്തിന്‍റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ എല്ലാവിധ ഭാവി ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോദി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

സാമ്പത്തിക നൊബേൽ സമ്മാനത്തിന് അർഹനായശേഷം ആദ്യമായാണ് അഭിജിത് ബാനർജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം കോൽക്കത്തയിലേക്ക് പോകും. അമ്മയെ സന്ദർശിക്കാനെത്തുന്ന അദ്ദേഹം രണ്ടു ദിവസം കോൽക്കത്തയിൽ തങ്ങുമെന്നാണ് വിവരം. 

 

 


വാർത്തകൾ

Sign up for Newsletter



top