23
November 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Special

cat-shrine

പൂച്ച സന്യാസിയുടെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നവർ...

Published:22 October 2019

കൊയൂകി എന്ന സന്യാസി പൂച്ചയാണ് ആരാധനാലയത്തിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. കൊയൂകി പൂച്ചയെ കൂടാതെ വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി മ്യാവു മ്യാവു ഷ്രൈനിലുണ്ട്.

ഓരോ പൂച്ച പ്രേമികൾക്കും പൂച്ചകളേക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും. വീട്ടിൽ ഓമനകളായി വളർത്തുന്നതു കൊണ്ടു തന്നെ മിക്ക വീടുകളിലും അധികാരികൾ ഇവർ തന്നെയായിരിക്കും. കാലിലുരുമി കൊഞ്ചി കുണുങ്ങി നടക്കുന്ന പൂച്ചകൾക്ക് സോഷ്യൽ മീഡിയകളിലും ആരാധകർ ഏറെയാണ്. എന്നാൽ പൂച്ചകളോടുള്ള ആളുകളുടെ സ്നേഹം ഇവിടെയൊന്നും തീരുന്നില്ല. അതിനു തെളിവാണ് പൂച്ചകൾക്കായുള്ള ആരാധനാലയങ്ങൾ.

ജപ്പാനിലെ ക്യോട്ടോയിലുമുണ്ട് പൂച്ചകൾക്കായി ഒരു ക്ഷേത്രം. 'ന്യാൻ ന്യാൻ ജി' അഥവാ 'മ്യാവു മ്യാവു ഷ്രൈൻ ' എന്നാണ് ഈ ആരാധനാലയത്തിന്‍റെ പേര്. കൊയൂകി എന്ന സന്യാസി പൂച്ചയാണ് ആരാധനാലയത്തിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. കൊയൂകി പൂച്ചയെ കൂടാതെ വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി മ്യാവു മ്യാവു ഷ്രൈനിലുണ്ട്.

2016ൽ തോരു കായ എന്ന ചിത്രകാരനാണ് പൂച്ചകൾക്കായി ഇങ്ങനെയൊരു ആരാധനാലയം തുടങ്ങിയത്. മ്യാവു മ്യാവു ഷ്രൈനിലെ സന്യാസി തലവനായ കൊയൂകി പൂച്ചയിൽ നിന്നും അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്.

മാത്രവുമല്ല തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്ക് വലിയ കാര്യവുമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.

ക്ഷേത്രത്തിൽ സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ, ഗ്ലാസ്, പ്ലേറ്റ്, മേശ, കസേര എന്നു വേണ്ട അങ്ങനെ എവിടെ നോക്കിയാലും പൂച്ചകളുടെ പശ്ചാത്തലം കാണാൻ സാധിക്കും. പൂച്ചകളെ ആസ്‌പദമാക്കിയുള്ള നിരവധി ശില്‌പങ്ങളും പെയിന്‍റിംഗുകളും മറ്റ് അലങ്കാര വസ്‌തുക്കളും മ്യാവു മ്യാവു ഷ്രൈനിലുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top