23
November 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Kerala

വോട്ടിങ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

Published:22 October 2019

വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോലാപൂര്‍-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്.
ബിജെപി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണെന്നും സിദ്ധരാമയ്യ. 

ബംഗലൂരു:വോട്ടിങ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് ബിജെപി വിജയിക്കുന്നതെന്ന് അറിയില്ല.

വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോലാപൂര്‍-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്.

ബിജെപി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണെന്നും സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്.

സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും ദുരുപയോഗം ചെയ്തത് പോലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ദുരുപയോഗം ചെയ്യുകയാണ്. 24ന് ഫലം വരും. ജനവിധി നമ്മള്‍ അംഗീകരിക്കണം. എന്ത് തരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല.

പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു സിദ്ധരാമയ്യ.


വാർത്തകൾ

Sign up for Newsletter



top