14
November 2019 - 12:17 pm IST

Download Our Mobile App

Flash News
Archives

Kerala

ആനക്കൊമ്പ് കേസിൽ  മോഹൻലാൽ നവംബർ അഞ്ചിന് കോടതിയിൽ ഹാജരാകണം

Published:22 October 2019

പ്രതികൾ വിചാരണ നേരിടണമെന്ന് മജിസ്ടേറ്റ് കോടതി ഈ മാസം  അഞ്ചിന് ഉത്തരവിട്ടിരുന്നു. സെപ്തംബർ 16 നാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നവംബർ അഞ്ചിന് ഹാജരാകാനാണ് കഴിഞ്ഞ ദിവസം പ്രതികൾക്ക് അയച്ച നോട്ടീസിലെ നിർദേശം.

കൊച്ചി:ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാൽ അടക്കമുള്ള പ്രതികൾ നവംബർ അഞ്ചിന് പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ നേരിട്ടു ഹാജരാകണം.

പ്രതികൾ വിചാരണ നേരിടണമെന്ന് മജിസ്ടേറ്റ് കോടതി ഈ മാസം  അഞ്ചിന് ഉത്തരവിട്ടിരുന്നു. സെപ്തംബർ 16 നാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നവംബർ അഞ്ചിന് ഹാജരാകാനാണ് കഴിഞ്ഞ ദിവസം പ്രതികൾക്ക് അയച്ച നോട്ടീസിലെ നിർദേശം.

അന്നേ ദിവസം ഹാജരാകുന്ന പ്രതികൾ ജാമ്യമെടുക്കണം. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും വനംവകുപ്പ് ചുമത്തിയിട്ടുണ്ട് .  ഈ സാഹചര്യത്തിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

എന്നാൽപെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലന്ന് മോഹൻലാലിനോടുത്ത വൃത്തങ്ങൾ പറയുന്നത്. ആനക്കൊമ്പ് സുക്ഷിക്കാൻ അനുമതി നൽകിയ മുഖ്യവനപാലകന്‍റെ ഉത്തരവ് റദാക്കണമെന്ന ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസ് നവംബർ നാലിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 

കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്‍റേതടക്കമുള്ള ഹർജികളും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ പ്രാഥമിക വാദം കേട്ടു. മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്.

മോഹൻലാലാണ് കേസിലെ ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ. കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്.

‌ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top