14
November 2019 - 12:15 pm IST

Download Our Mobile App

Flash News
Archives

Troll

എംപിയുടെ വീടുള്‍പ്പെടെ വെള്ളത്തിലായത് ‘ചെന്നിത്തല ഡാം’ തുറന്നു വിട്ടതു കൊണ്ടാണോയെന്ന്  മന്ത്രി എം.എം. മണി

Published:22 October 2019

കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളെയും കോര്‍പറേഷന്‍ മേയറേയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ്. 

കൊച്ചി: ‘കൊച്ചിയില്‍ എംപി യുടെ വീടുള്‍പ്പെടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിത്തല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോ ?’ എന്ന് വൈദ്യുതിമന്ത്രി എം.എം. മണി. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നലെത്തെ കൊച്ചിയിലെ വെള്ളപൊക്കത്തിൽ എംപിയുടെ വീട്ടിൽ ഉൾപ്പെടെ വെള്ളം കയറിയതിനേയും മന്ത്രി പരിഹസിക്കുന്നത്. 


കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളെയും കോര്‍പറേഷന്‍ മേയറേയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ്. 

‘കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രം. കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും ‘മനുഷ്യനിര്‍മ്മിത ദുരന്തം’

 യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇത്തരം കോണ്‍ഗ്രസുകാര്‍ യഥാര്‍ത്ഥത്തില്‍ ‘പ്രത്യേക പ്രതിഭാസങ്ങളും’ ‘ദുരന്തങ്ങളും’ ആയി മാറുകയാണ്’ എന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.

 


വാർത്തകൾ

Sign up for Newsletter



top