23
November 2019 - 7:32 am IST

Download Our Mobile App

Flash News
Archives

Updates

petrochemical-park

ഒ​ടു​വി​ല്‍ പെ​ട്രൊ​കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് വ​രു​ന്നു

Published:22 October 2019

ഫാ​ക്റ്റി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ 170 ഏ​ക്ക​ര്‍ ഭാ​ര​ത് പെ​ട്രോ​ളി​യം ക​മ്പ​നി​ക്കു (ബി​പി​സി​എ​ല്‍) കൈ​മാ​റാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

കൊ​ച്ചി: ബി​പി​സി​എ​ല്ലി​നെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ കൈ​വി​ട്ടാ​ലും കേ​ര​ള​ത്തി​ല്‍ പെ​ട്രോ​കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് വ​രും.  പാ​ര്‍ക്കി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍  തീ​രു​മാ​ന​മാ​യി. ഫാ‌​ക്റ്റി​ന്‍റെ അ​മ്പ​ല​മു​ക​ള്‍ ഡി​വി​ഷ​നി​ല്‍ നി​ന്നു 482 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ കി​ന്‍ഫ്ര​യ്ക്ക് അ​നു​മ​തി ന​ല്‍കി. 977 കോ​ടി രൂ​പ​യ്ക്കാ​ണു ഫാ​ക്റ്റി​ല്‍ നി​ന്നു ഭൂ​മി വാ​ങ്ങു​ന്ന​ത്. ഈ ​മാ​സം ത​ന്നെ ഭൂ​മി കൈ​മാ​റ്റ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണു  നി​ര്‍ദേ​ശം എ​ന്ന​റി​യു​ന്നു.

ഫാ​ക്റ്റി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ 170 ഏ​ക്ക​ര്‍ ഭാ​ര​ത് പെ​ട്രോ​ളി​യം ക​മ്പ​നി​ക്കു (ബി​പി​സി​എ​ല്‍) കൈ​മാ​റാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. 450 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി 527 കോ​ടി​യാ​ണു ഭൂ​മി​ക്കു സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ട​ക്കേ​ണ്ട​ത്. പ​ദ്ധ​തി​ക്കു പ​ണം ന​ല്‍കാ​ന്‍ കി​ഫ്ബി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പെ​ട്രോ കെ​മി​ക്ക​ല്‍ പാ​ര്‍ക്ക് പ​ദ്ധ​തി കേ​ര​ള സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ട് മൂ​ന്നു വ​ര്‍ഷ​മാ​യി പ​ക്ഷെ കേ​ന്ദ്രാ​നു​മ​തി വൈ​കി. പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണു ഭൂ​മി കൈ​മാ​റാ​ന്‍ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഭൂ​മി ഏ​റ്റെ​ടു​ത്ത ശേ​ഷം പെ​ട്രോ കെ​മി​ക്ക​ല്‍ പാ​ര്‍ക്കി​ന്‍റെ അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കും. 1300 കോ​ടി​യാ​ണു പ​ദ്ധ​തി​ക്ക് ആ​കെ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 9000 പേ​ര്‍ക്കു സ്ഥി​ര, താ​ത്കാ​ലി​ക ജോ​ലി ല​ഭി​ക്കും. ബി​പി​സി​എ​ല്ലി​നു ന​ല്‍കു​ന്ന ഭൂ​മി​യി​ല്‍ പോ​ളി​യോ​ള്‍ പ്ലാ​ന്‍റ് ആ​ണു സ്ഥാ​പി​ക്കു​ന്ന​ത്. 11,130 കോ​ടി രൂ​പ​യാ​ണു മു​ട​ക്കു​മു​ത​ല്‍. തു​ട​ക്ക​ത്തി​ല്‍ 800 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​വും. വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റ്, മെ​ത്ത, ഷൂ ​എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണ് പോ​ളി​യോ​ള്‍.


വാർത്തകൾ

Sign up for Newsletter



top