23
November 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Cricket

rohit-sharma

റെക്കോ​ഡ് ശ​ർ​മ

Published:22 October 2019

ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച് ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​ര​മാ​യി രോ​ഹി​ത് മാ​റു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നും പ്ര​തീ​ക്ഷ​ക​ളേ​റെ. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ഓ​പ്പ​ണി​ങ്ങി​ല്‍ രോ​ഹി​ത് ഇ​റ​ങ്ങു​മ്പോ​ള്‍ കോ​ഹ്‌​ലി​ക്കും അ​ത് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ല്‍കും

റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര റാ​ഞ്ചി ഇ​ന്ത്യ​ന്‍ സം​ഘം ക​പ്പു​യ​ര്‍ത്തി​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൈ​യ​ടി നേ​ടി​യ താ​രം രോ​ഹി​ത് ശ​ര്‍മ​യാ​യി​രു​ന്നു. പ​രി​മി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റ്സ്മാ​ൻ ടെ​സ്റ്റും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച​പ്പോ​ള്‍ വി​മ​ര്‍ശ​ക​ര്‍ക്ക് പോ​ലും കൈ​യ​ടി​ക്കാ​തെ ത​ര​മി​ല്ലാ​യി​രു​ന്നു. ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച് ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​ര​മാ​യി രോ​ഹി​ത് മാ​റു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നും പ്ര​തീ​ക്ഷ​ക​ളേ​റെ. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ഓ​പ്പ​ണി​ങ്ങി​ല്‍ രോ​ഹി​ത് ഇ​റ​ങ്ങു​മ്പോ​ള്‍ കോ​ഹ്‌​ലി​ക്കും അ​ത് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ല്‍കും. പ​ര​മ്പ​ര​യി​ൽ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ളും സ്വ​ന്തം പേ​രി​ലെ​ഴു​തി ചേ​ർ​ത്താ​ണ് രോ​ഹി​ത് ക​ളം​വി​ടു​ന്ന​ത്. 

* ഹോം ​മ​ത്സ​ര​ത്തി​ല്‍ ഇ​തി​ഹാ​സ താ​രം ബ്രാ​ഡ്മാ​നെ​യും ക​ട​ത്തി​വെ​ട്ടി​യി​രി​ക്കു​ക​യാ​ണ് രോ​ഹി​ത് ശ​ര്‍മ. റാ​ഞ്ചി​യി​ലെ ഇ​ര​ട്ട സെ​ഞ്ച്വ​റി പ്ര​ക​ട​ന​ത്തോ​ടെ 99.84 ശ​രാ​ശ​രി​യാ​ണ് രോ​ഹി​തി​നു​ള്ള​ത്. അ​തേ സ​മ​യം ബ്രാ​ഡ്മാ​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലെ ശ​രാ​ശ​രി 98.22 ആ​ണ്. 

* ഈ ​സീ​സ​ണി​ല്‍ കൂ​ടു​ത​ല്‍ ടെ​സ്റ്റ് സി​ക്‌​സ് നേ​ടു​ന്ന ബാ​റ്റ്‌​സ്മാ​നെ​ന്ന റെ​ക്കോ​ഡും രോ​ഹി​ത് സ്വ​ന്തം പേ​രി​ലാ​ക്കി. 19 സി​ക്‌​സു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള​ത്. റാ​ഞ്ചി​യി​ല്‍ മൂ​ന്നാം സി​ക്‌​സ് നേ​ടി​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ന്‍ സ്റ്റോ​ക്‌​സി​ന്‍റെ (15) റെ​ക്കോ​ഡാ​ണ് തി​രു​ത്ത​പ്പെ​ട്ട​ത്. 

* വി​ശാ​ഖ​പ​ട്ട​ണ​ത്തി​ലെ ബാ​റ്റി​ങ് പ്ര​ക​ട​ന​ത്തോ​ടെ ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സി​ക്‌​സ​ര്‍ നേ​ടു​ന്ന താ​ര​മാ​യി രോ​ഹി​ത് മാ​റി. 13 സി​ക്‌​സ​ര്‍ പ​റ​ത്തി​യ​തോ​ടെ മു​ന്‍ പാ​ക് ഇ​തി​ഹാ​സം വ​സീം അ​ക്ര​ത്തി​ന​എ പേ​രി​ലു​ള്ള 12 സി​ക്‌​സി​ന്‍റെ റെ​ക്കോ​ഡാ​ണ് തി​രു​ത്ത​പ്പെ​ട്ട​ത്. 1996ല്‍ ​സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് വ​സീ​മി​ന്‍റെ ഈ ​റെ​ക്കോ​ഡ് പ്ര​ക​ട​നം. 

* ഓ​പ്പ​ണ​റാ​യു​ള്ള രോ​ഹി​തി​ന്‍റെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം സ്വ​പ്‌​ന​തു​ല്യ​മാ​യി​രു​ന്നു. വി​ശാ​ഖ​പ​ട്ട​ണ​ത്തി​ല്‍ ര​ണ്ട് ഇ​ന്നി​ങ്‌​സി​ലും രോ​ഹി​ത് സെ​ഞ്ച്വ​റി നേ​ടി​യ​തോ​ടെ ഓ​പ്പ​ണ​റാ​യു​ള്ള അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നി​ങ്‌​സി​ലും സെ​ഞ്ച്വ​റി നേ​ടു​ന്ന ആ​ദ്യ ബാ​റ്റ്‌​സ്മാ​നാ​യി രോ​ഹി​ത് മാ​റി. 176,127 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഹി​തി​ന്‍റെ സ്‌​കോ​ര്‍. 

* ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യു​ള്ള ആ​ദ്യ ടെ​സ്റ്റി​ല്‍ കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടു​ന്ന താ​ര​മാ​യി രോ​ഹി​ത്. ഒ​ന്നാം ചെ​സ്റ്റി​ല്‍ 303 റ​ണ്‍സ് നേ​ടി​യ​തോ​ടെ കെ​പ്‌​ല​ര്‍ വെ​സ​ല്‍സി​ന്‍റെ റെ​ക്കോ​ഡാ​ണ് രോ​ഹി​ത് തി​രു​ത്തി​യ​ത്. 1982-83 സീ​സ​ണി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ് വെ​സ​ല്‍സി​ന്‍റെ പ്ര​ക​ട​നം. 


വാർത്തകൾ

Sign up for Newsletter



top