23
November 2019 - 7:45 am IST

Download Our Mobile App

Flash News
Archives

Football

qatar-2022

ഖ​ത്ത​ർ ലോ​ക​ക​പ്പ് സം​ഘാ​ട​ക സ​മി​തി​യി​ൽ മ​ല​യാ​ളി​യും

Published:22 October 2019

# ലി​ന്‍റീ​ഷ് ആ​ന്‍റോ

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു നാ​ലു വ​ർ​ഷം മു​ൻ​പേ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ശ​സ്ത​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​ൻ ഫി​ഫ ലോ​ക​ക​പ്പ് അ​ക്ക​മ​ഡേ​ഷ​ൻ മാ​നെ​ജ​ർ പ​ദ​വി​യി​ൽ എ​ത്തി​യ​ത്

മാ​ള: ഖ​ത്ത​റി​ൽ 2022ൽ ​ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ സം​ഘ​ട​ക സ​മി​തി​യി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യ​വും. മാ​ള സ്വ​ദേ​ശി വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​നാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു നാ​ലു വ​ർ​ഷം മു​ൻ​പേ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ശ​സ്ത​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​ൻ ഫി​ഫ ലോ​ക​ക​പ്പ് അ​ക്ക​മ​ഡേ​ഷ​ൻ മാ​നെ​ജ​ർ പ​ദ​വി​യി​ൽ എ​ത്തി​യ​ത്. 

ലോ​ക​ത്തു ത​ന്നെ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി​യി​ൽ മാ​നെ​ജ​ർ പ​ദ​വി അ​ല​ങ്ക​രി​ച്ച​തു വ​ഴി​യു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യ​വും വ​ർ​ഗീ​സി​ന് ഈ ​പ​ദ​വി​യി​ൽ എ​ത്താ​ൻ തു​ണ​യാ​യി. ഹോ​ട്ട​ൽ​സ്, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡെ​സ്റ്റി​നേ​ഷ​ൻ മാ​നെ​ജ്മെ​ന്‍റി​ൽ ഐ​യാ​ട്ട​യു​ടെ ലൈ​സ​ൻ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചി​ട്ടു​ള്ള അ​പൂ​ർ​വം മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണ് വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​ൻ. 

സൂ​റി​ച്ച് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്. മാ​ള​യി​ൽ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​ർ​ക്ക് വീ​ടു​വ​ച്ചു കൊ​ടു​ക്കു​ന്ന​തി​ലൊ​ക്കെ ഈ ​സം​ഘ​ട​ന മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ഒ​പ്പം സൂ​റി​ച്ചി​ലാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ. 


വാർത്തകൾ

Sign up for Newsletter



top