23
November 2019 - 7:35 am IST

Download Our Mobile App

Flash News
Archives

Kerala

bjp

വ​ട്ടി​യൂ​ർ​ക്കാ​വ് ബി​ജെ​പി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം

Published:22 October 2019

ജ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രീ​തി നേ​ടാ​നാ​യി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​സ്. സു​രേ​ഷ്.  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ വ​ലി​യ ഗൗ​ര​വ​ത്തോ​ടെ​യ​ല്ല ജ​ന​ങ്ങ​ളും പ്ര​വ​ര്‍ത്ത​ക​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​ണ്ട​തെ​ന്നു രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​നു പി​ന്നാ​ലെ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ഫ​ല​മെ​ന്താ​കും എ​ന്ന​തി​നെ​ച്ചൊ​ല്ലി ബി​ജെ​പി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം രൂ​ക്ഷ​മാ​കു​ന്നു. മു​ൻ​പു ര​ണ്ടാം സ്ഥാ​നം നേ​ടി​യ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ക്കു​റി തി​രി​ച്ച​ടി നേ​രി​ട്ടേ​ക്കാ​മെ​ന്ന സൂ​ച​ന ന​ല്‍കി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. ജ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രീ​തി നേ​ടാ​നാ​യി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​സ്. സു​രേ​ഷ്.  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ വ​ലി​യ ഗൗ​ര​വ​ത്തോ​ടെ​യ​ല്ല ജ​ന​ങ്ങ​ളും പ്ര​വ​ര്‍ത്ത​ക​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​ണ്ട​തെ​ന്നു രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍ക്കാ​വി​ല്‍ എ​ല്‍ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ല്‍ വോ​ട്ടു​ക​ച്ച​വ​ടം ന​ട​ന്നി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മേ​യ​റാ​യ​തി​നാ​ല്‍ അ​യാ​ളെ ജ​യി​പ്പി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. കോ​ര്‍പ്പ​റേ​ഷ​നി​ലെ മു​ഖ്യ​പ്ര​തി​പ​ക്ഷം ബി​ജെ​പി​യാ​ണ്- രാ​ജ​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ര്‍എ​സ്എ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു പോ​ലെ ഗൗ​ര​വ​ത്തോ​ടെ​യ​ല്ല വോ​ട്ട​ര്‍മാ​രും പ്ര​വ​ര്‍ത്ത​ക​രും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ച​തെ​ന്ന് രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍ക്കാ​വി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ വോ​ട്ടു ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു വി​ഭാ​ഗം കോ​ണ്‍ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​വെ​ന്നാ​ണ് ത​നി​ക്ക് കി​ട്ടി​യ റി​പ്പോ​ർ​ട്ട്- രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ പ്ര​വ‌​ർ​ത്ത​ക​രു​ടേ​ത​ട​ക്കം പ്ര​തീ പി​ടി​ച്ചു​പ​റ്റാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് എ​സ്. സു​രേ​ഷി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി സം​വി​ധാ​നം പൂ​ർ​ണ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്നു​മാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തു മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ആ​ർ​എ​സ്എ​സി​നു​മു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top