21
November 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Gadget

coconics

കേ​ര​ള ലാ​പ്ടോ​പ്പ് "കൊ​ക്കോ​ണി​ക്സ് ' ജ​നു​വ​രി​യി​ല്‍

Published:24 October 2019

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്‍ട്രോ​ണ്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പാ​ദ​ന​രം​ഗ​ത്തെ ആ​ഗോ​ള​ക​മ്പ​നി​യാ​യ യു​എ​സ്ടി ഗ്ലോ​ബ​ല്‍, ഇ​ന്‍റ​ല്‍, കെ​എ​സ്ഐ​ഡി​സി, സ്റ്റാ​ര്‍ട്ട​പ്പാ​യ ആ​ക്സി​ല​റോ​ണ്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ചേ​ര്‍ന്നാ​ണ് കോ​ക്കോ​ണി​ക്സ് ആ​രം​ഭി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​പ​ണി​യി​ലേ​ക്ക്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ത്ത് ആ​രം​ഭി​ച്ച പൊ​തു സ്വ​കാ​ര്യ സം​രം​ഭ​ത്തി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ കേ​ര​ള​ത്തി​ന്‍റ സ്വ​ന്തം ലാ​പ്ടോ​പ്പ് "കൊ​ക്കോ​ണി​ക്സ് ' ജ​നു​വ​രി​യി​ല്‍ വി​പ​ണി​യി​ലെ​ത്തും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ലാ​പ്ടോ​പ് നി​ര്‍മി​ക്കു​ന്ന​ത്.      

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്‍ട്രോ​ണ്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ത്പാ​ദ​ന​രം​ഗ​ത്തെ ആ​ഗോ​ള​ക​മ്പ​നി​യാ​യ യു​എ​സ്ടി ഗ്ലോ​ബ​ല്‍, ഇ​ന്‍റ​ല്‍, കെ​എ​സ്ഐ​ഡി​സി, സ്റ്റാ​ര്‍ട്ട​പ്പാ​യ ആ​ക്സി​ല​റോ​ണ്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ചേ​ര്‍ന്നാ​ണ് കോ​ക്കോ​ണി​ക്സ് ആ​രം​ഭി​ച്ച​ത്. മൂ​ന്ന് വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളി​ല്‍ നാ​ല് നി​റ​ത്തി​ലാ​യി പൊ​തു​വി​പ​ണി​യി​ലെ​ത്തും. ഇ​ത​ര ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ ലാ​പ്ടോ​പ്പു​ക​ളേ​ക്കാ​ള്‍ വി​ല കു​റ​വാ​യി​രി​ക്കും.

കെ​ല്‍ട്രോ​ണി​ന്‍റെ തി​രു​വ​ന​ന്ത​പു​രം മ​ണ്‍വി​ള​യി​ലു​ള്ള പ​ഴ​യ പ്രി​ന്‍റ​ഡ് സ​ര്‍ക്യൂ​ട്ട് നി​ര്‍മാ​ണ​ശാ​ല​യാ​ണ് ന​വീ​ക​രി​ച്ച് കോ​ക്കോ​ണി​ക്സി​ന് കൈ​മാ​റി​യ​ത്. വ​ര്‍ഷം ര​ണ്ട​ര ല​ക്ഷം ലാ​പ്ടോ​പ് നി​ര്‍മി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്‌​കൂ​ളി​ക​ളി​ലും ഇ​തി​ന​കം കോ​ക്കോ​ണി​ക്സ് ലാ​പ്ടോ​പ് കൈ​മാ​റി​യി​ട്ടു​ണ്ട്. ഉ​ല്‍പ്പാ​ദ​ന​വും വി​ല്‍പ്പ​ന​യും സ​ര്‍വീ​സും കൂ​ടാ​തെ പ​ഴ​യ ലാ​പ്‌​ടോ​പു​ക​ള്‍ തി​രി​ച്ചു​വാ​ങ്ങി സം​സ്‌​ക​രി​ക്കു​ന്ന ഈ -​വേ​സ്റ്റ് മാ​നെ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വും കൊ​ക്കോ​ണി​ക്സ് ഒ​രു​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തെ 20 ല​ക്ഷം വീ​ടു​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി ഇ​ന്‍റ​ര്‍നെ​റ്റ് ന​ല്‍കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച കെ ​ഫോ​ണ്‍ പ​ദ്ധ​തി അ​ടു​ത്ത​വ​ര്‍ഷം പൂ​ര്‍ത്തി​യാ​കും. കു​റ​ഞ്ഞ​വി​ല​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​പ്ടോ​പ്പും വി​പ​ണി​യി​ലെ​ത്തു​ന്ന​തോ​ടെ ഐ​ടി​രം​ഗ​ത്ത് വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ക. മെ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ​യു​ടെ " മി​ക​ച്ച മാ​തൃ​ക' എ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​മാ​യ കൊ​ക്കോ​ണി​ക്സി​നെ ഇ​ന്‍റ​ല്‍ ഇ​ന്ത്യാ ഹെ​ഡ് നി​ര്‍വൃ​തി റാ​യ് വി​ശേ​ഷി​പ്പി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top