21
November 2019 - 6:39 am IST

Download Our Mobile App

Flash News
Archives

Travel

marayoor

മ​​റ​​യൂ​​ർ വ​രെ പോ​യാ​ലോ....

Published:26 October 2019

മ​​ല​​നി​​ര​​ക​​ളും താ​​ഴ്‌​വ​ര​​ക​​ളും  ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ളും ക​​രി​​മ്പു​​കാ​​ടു​​ക​​ളും അ​​ങ്ങ​​നെ മ​​റ​​യൂ​​രി​​നെ കു​​റി​​ച്ച് വ​​ർ​​ണി​​ക്കാ​​ൻ  ഏ​​റെ​​യു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ പ​​ഴ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​യാ​​യ മ​​റ​​യൂ​​ര്‍ മ​​ല​​നി​​ര​​ക​​ളി​​ല്‍ കോ​​ട​​മ​​ഞ്ഞു പു​​ത​​ച്ച്  ഇ​​ല കൊ​​ഴി​​ഞ്ഞ മ​​ര​​ങ്ങ​​ൾ അ​​ടി​​മു​​ടി പൂ​​വ​​ണി​​ഞ്ഞു നി​​ല്‍ക്കു​​ന്ന​​ത് സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന കാ​​ഴ്ച്ച​​യാ​​ണ്

നാ​​ലു​​വ​​ശ​​വും മ​​ല​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട മ​​നോ​​ഹ​​ര​​മാ​​യൊ​​രി​​ടം. പ്ര​​കൃ​​തി​​ഭം​​ഗി ആ​​സ്വ​​ദി​​ക്കാ​​ൻ കൊ​​തി​​ക്കു​​ന്ന യാ​​ത്രി​​ക​​രെ എ​​ന്നും ആ​​ക​​ർ​​ഷി​​ക്കു​​ന്ന ഇ​​ട​​മാ​​ണ് മ​​റ​​യൂ​​ർ. മ​​ല​​നി​​ര​​ക​​ളും താ​​ഴ്‌​വ​ര​​ക​​ളും  ച​​ന്ദ​​ന​​മ​​ര​​ങ്ങ​​ളും ക​​രി​​മ്പു​​കാ​​ടു​​ക​​ളും അ​​ങ്ങ​​നെ മ​​റ​​യൂ​​രി​​നെ കു​​റി​​ച്ച് വ​​ർ​​ണി​​ക്കാ​​ൻ  ഏ​​റെ​​യു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ പ​​ഴ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​യാ​​യ മ​​റ​​യൂ​​ര്‍ മ​​ല​​നി​​ര​​ക​​ളി​​ല്‍ കോ​​ട​​മ​​ഞ്ഞു പു​​ത​​ച്ച്  ഇ​​ല കൊ​​ഴി​​ഞ്ഞ മ​​ര​​ങ്ങ​​ൾ അ​​ടി​​മു​​ടി പൂ​​വ​​ണി​​ഞ്ഞു നി​​ല്‍ക്കു​​ന്ന​​ത് സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കു​​ന്ന കാ​​ഴ്ച്ച​​യാ​​ണ്. 

മ​​റ​​യൂ​​ർ എ​​ന്നാ​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ഊ​​ർ എ​​ന്ന​​ർ​​ത്ഥം. ചേ​​ര, ചോ​​ള, പാ​​ണ്ഡ്യ​​രാ​​ജാ​​ക്ക​​ന്മാ​​രു​​ടെ സേ​​ന​​യി​​ലെ മ​​റ​​വ​​ർ എ​​ന്ന ഗോ​​ത്ര​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ കാ​​ടു​​ക​​ളി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ക​​യും വ​​ഴി​​യാ​​ത്ര​​ക്കാ​​രെ കൊ​​ള്ള​​യ​​ടി​​ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്ന​​ത്രേ. അ​​തി​​നാ​​ൽ മ​​റ​​വ​​രു​​ടെ ഊ​​ര്‌ അ​​ല്ലെ​​ങ്കി​​ൽ അ​​വ​​ർ മ​​റ​​ഞ്ഞി​​രു​​ന്ന ഊ​​ര്‌ എ​​ന്ന അ​​ർ​​ഥ​​ത്തി​​ലാ​​വാം മ​​റ​​യൂ​​ർ എ​​ന്ന പേ​​രു​​ണ്ടാ​​യ​​ത്‌ .  മ​​ല​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ടു​​കി​​ട​​ക്കു​​ന്ന ഇ​​ട​​മാ​​ണു മ​​റ​​യൂ​​ർ. മ​​ല​​യു​​ടെ ഊ​​ര്‌ എ​​ന്ന പ്ര​​യോ​​ഗം കാ​​ല​​ക്ര​​മ​​ത്തി​​ൽ മ​​റ​​യൂ​​ർ എ​​ന്നും മ​​റ​​ഞ്ഞു​​കി​​ട​​ക്കു​​ന്ന ഊ​​ര്‌ എ​​ന്ന​​യ​​ർ​​ഥ​​ത്തി​​ൽ മ​​റ​​യൂ​​ർ എ​​ന്ന സ്ഥ​​ല​​നാ​​മം ഉ​​ണ്ടാ​​യി എ​​ന്നും ക​​ഥ​​യു​​ണ്ട്.  വ​​ന​​വാ​​സ​​കാ​​ല​​ത്ത്‌ പാ​​ണ്ഡ​​വ​​ർ ഇ​​വി​​ടെ​​യു​​മെ​​ത്തി എ​​ന്നാ​​ണ് ഐ​തി​ഹ്യം.

ഡി​​സം​​ബ​​ര്‍ അ​​വ​​സാ​​ന​​ത്തോ​​ടെ മ​​ര​​ങ്ങ​​ള്‍ ഇ​​ല​​കൊ​​ഴി​​ഞ്ഞ് പൂ​​വി​​ടും. സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍ നി​​ന്നും 4000 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള പ്ര​​ദേ​​ശ​​മാ​​യ മ​​റ​​യൂ​​ര്‍ ഏ​​തു കൃ​​ഷി​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യ കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യാ​​ണ്. ചു​​റ്റും​​മ​​ല​​നി​​ര​​ക​​ളാ​​ല്‍ ചു​​റ്റ​​പ്പെ​​ട്ടു​​കി​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ മ​​ഴ​​നി​​ഴ​​ല്‍ പ്ര​​ദേ​​ശ​​മാ​​യി മാ​​റി.  ചു​​റ്റു​​മു​​ള്ള മ​​ല​​നി​​ര​​ക​​ള്‍ മ​​ഴ​​യെ ത​​ട​​ഞ്ഞു നി​​ര്‍ത്തു​​മ്പോ​​ള്‍ മ​​ല​​മു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​കും മ​​ഴ. താ​​ഴ്‌​വാ​​രം നൂ​​ല്‍മ​​ഴ​​യോ​​ടെ മ​​ഴ നി​​ഴ​​ലി​​ലും പി​​ന്നെ കോ​​ട​​മ​​ഞ്ഞും വ​​ര്‍ഷ​​ത്തി​​ല്‍ ഭൂ​​രി​​ഭാ​​ഗം​​സ​​മ​​യ​​വും ഇ​​ത്ത​​രം കാ​​ലാ​​വ​​സ്ഥ ആ​​യ​​തി​​നാ​​ല്‍ മ​​റ​​യൂ​​ര്‍ത​​ട​​ത്തി​​ല്‍ വി​​ള​​യു​​ന്ന ഏ​​തു​​വി​​ള​​ക​​ള്‍ക്കും അ​​ധി​​ക​​രു​​ചി ല​​ഭി​​ക്കും. 

കേ​​ര​​ള​​ത്തി​​ല്‍ ആ​​പ്പി​​ള്‍ വി​​ള​​യു​​ന്ന ഏ​​ക പ്ര​​ദേ​​ശ​​വും മ​​റ​​യൂ​​ര്‍ മ​​ല​​നി​​ര​​ക​​ളി​​ലെ കാ​​ന്ത​​ല്ലൂ​​രാ​​ണ് ഏ​​പ്രി​​ലി​​ല്‍ പ്ലം​​സ്,പി​​ച്ചീ​​സ്. മാ​​ത​​ള നാ​​ര​​ങ്ങ, പാ​​ഷ​​ന്‍ ഫ്രൂ​​ട്ട് , പ​​ഴ​​ങ്ങ​​ളും ജൂ​​ണ്‍ ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ല്‍ ആ​​പ്പി​​ള്‍ പ​​ഴ​​ങ്ങ​​ളും, സ്ട്രോ​​ബ​​റി പ​​ഴ​​ങ്ങ​​ളും ഇ​​വി​​ടെ ല​​ഭി​​ക്കും. മൂ​​ന്നാ​​റി​​ൽ നി​​ന്നും 40 കി​​ലോ​​മീ​​റ്റ​​ർ സ​​ഞ്ച​​രി​​ച്ചാ​​ൽ മ​​റ​​യൂ​​രി​​ലെ​​ത്താം. 


വാർത്തകൾ

Sign up for Newsletter



top