23
November 2019 - 7:35 am IST

Download Our Mobile App

Flash News
Archives

Food

kakka-and-kallumakkaya

ടേയ്സ്റ്റ് ടൈം : ക​​ല്ലു​​മ്മ​​ക്കാ​​യ വി​​ഭ​​വ​​ങ്ങ​​ളും ക​​ക്ക​​യി​​റ​​ച്ചി വി​​ഭ​​വ​​ങ്ങ​​ളും

Published:27 October 2019

 ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ ഇ​​ഷ്ട​​രു​​ചി​​ക​​ളാ​​യ ക​​ല്ലു​​മ്മ​​ക്കാ​​യ വി​​ഭ​​വ​​ങ്ങ​​ളും ക​​ക്ക​​യി​​റ​​ച്ചി വി​​ഭ​​വ​​ങ്ങ​​ളും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്.

ക​​ക്ക​​യി​​റ​​ച്ചി തോ​​ര​​ൻ

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ക​​ക്ക​​യി​​റ​​ച്ചി - 500 ഗ്രാം, ​ഉ​​ള്ളി - 5 എ​​ണ്ണം
പ​​ച്ച​​മു​​ള​​ക് - 5 എ​​ണ്ണം, ഇ​​ഞ്ചി - ഒ​​രു ചെ​​റി​​യ ക​​ഷ​​ണം
വെ​​ളു​​ത്തു​​ള്ളി - 3 അ​​ല്ലി, ഉ​​ണ​​ക്ക​​മു​​ള​​ക് - ര​​ണ്ട് എ​​ണ്ണം
കു​​രു​​മു​​ള​​ക് - ഒ​​രു ടേ​​ബി​​ൾ​​സ്പൂ​​ൺ
ജീ​​ര​​കം  - കാ​​ൽ ടീ​​സ്പൂ​​ൺ 
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - ഒ​​രു ടീ​​സ്പൂ​​ൺ
മ​​ല്ലി​​പ്പൊ​​ടി - ഒ​​രു ടീ​​സ്പൂ​​ൺ
തേ​​ങ്ങ - അ​​ര മു​​റി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ക​​ക്ക​​യി​​റ​​ച്ചി ഉ​​പ്പും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും ചേ​​ർ​​ത്ത് വേ​​വി​​ക്കു​​ക. ഒ​​രു പാ​​നി​​ൽ ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ൺ വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ക​​ടു​​ക് പൊ​​ട്ടി​​ച്ച് ഉ​​ണ​​ക്ക​​മു​​ള​​കും മു​​റി​​ച്ച് ഇ​​ടു​​ക, ഉ​​ള്ളി, ഇ​​ഞ്ചി, പ​​ച്ച​​മു​​ള​​ക് വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​വ ച​​ത​​ച്ച് ചേ​​ർ​​ക്കു​​ക. തേ​​ങ്ങാ തി​​രു​​മി​​യ​​തും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും കു​​രു​​മു​​ള​​കു​​പ്പൊ​​ടി​​യും മ​​ല്ലി​​പ്പൊ​​ടി​​യും ജീ​​ര​​ക​​വും ഒ​​രു​​മി​​ച്ച് മി​​ക്സി​​യി​​ൽ ച​​ത​​ച്ചെ​​ടു​​ക്കു​​ക. ഈ ​​ച​​ത​​ച്ച തേ​​ങ്ങാ കൂ​​ട്ട് എ​​ണ്ണ​​യി​​ൽ ഇ​​ട്ട് ഒ​​ന്ന് ഇ​​ള​​ക്കു​​ക പ​​ച്ച മ​​ണം പോ​​യ​​തി​​നു ശേ​​ഷം വെ​​ന്ത ക​​ക്ക​​യും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഉ​​പ്പും ചേ​​ർ​​ത്ത് ക​​റി​​വേ​​പ്പി​​ല ഇ​​ട്ടി​​ട്ട് അ​​ട​​ച്ചു വെ​​യ്ക്കു​​ക. പ​​ത്ത് മി​​നി​​റ്റി​​ന്  ശേ​​ഷം ചൂ​​ടോ​​ടോ ക​​ഴി​​ക്കാം. 

ക​​ല്ലു​​മ​​ക്കാ​​യ അ​​ച്ചാ​​ർ 

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ക​​ല്ലു​​മ്മ​​ക്കാ​​യ - 1 കി​​ലോ, മു​​ള​​കു​​പ്പൊ​​ടി - ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ണ്‍, ഉ​​പ്പ് -ആ​​വ​​ശ്യ​​ത്തി​​ന്
എ​​ണ്ണ - 200 മി​​ല്ലി + 2 ടേ​​ബി​​ൾ സ്പൂ​​ണ്‍ കി​​സ്മി​​സ് ഫ്രൈ ​​ചെ​​യ്യാ​​ൻ 
പ​​ച്ച​​മു​​ള​​ക് - പ​​ത്തെ​​ണ്ണം, ഇ​​ഞ്ചി - ഒ​​രു വ​​ലി​​യ ക​​ഷ്ണം, വെ​​ളു​​ത്തു​​ള്ളി - പ​​ത്ത് അ​​ല്ലി
ക​​റി​​വേ​​പ്പി​​ല - മൂ​​ന്ന് ത​​ണ്ട്, വി​​നാ​​ഗി​​രി - ക​​ല്ലു​​മ​​ക്കാ​​യ മു​​ക്കി ഇ​​ടാ​​ൻ വേ​​ണ്ട​​ത് 
കി​​സ്മി​​സ് - 3 ടീ​​സ്പൂ​​ണ്‍, ക​​ടു​​ക് - ഒ​​രു ടീ​​സ്പൂ​​ണ്‍ 

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

വൃ​​ത്തി​​യാ​​ക്കി​​യെ​​ടു​​ത്ത ക​​ല്ലു​​മ്മ​​ക്കാ​​യ മു​​ള​​കു​​പ്പൊ​​ടി​​യും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും ആ​​വ​​ശ്യ​​ത്തി​​നു ഉ​​പ്പും ചേ​​ർ​​ത്ത് അ​​ര മ​​ണി​​ക്കൂ​​ർ നേ​​രം വ​​യ്ക്കു​​ക. കൂ​​ട്ട് ഇ​​തി​​ൽ പി​​ടി​​ച്ച​​തി​​നു ശേ​​ഷം കൈ​​പ്പി​​ടി​​യു​​ള്ള ലോ​​ഹ​​പ്പാ​​ത്ര​​ത്തി​​ലേ​​ക്കു മാ​​റ്റി ഒ​​ട്ടും ഓ​​യി​​ൽ ചേ​​ർ​​ക്കാ​​തെ വേ​​വി​​ച്ചു അ​​തി​​ലെ വെ​​ള്ള​​ത്തി​​ന്‍റെ അം​​ശം ഇ​​ല്ലാ​​താ​​ക്ക​​ണം. വേ​​റൊ​​രു പാ​​നി​​ൽ ഓ​​യി​​ൽ ഒ​​ഴി​​ച്ച് ചൂ​​ടാ​​ക്കി അ​​തി​​ലേ​​ക്കു ക​​ല്ലു​​മ​​ക്കാ​​യ വേ​​വി​​ച്ച​​ത് ചേ​​ർ​​ക്ക​​ണം. ന​​ന്ന​​യി ഫ്രൈ ​​ചെ​​യ്തെ​​ടു​​ത്ത ശേ​​ഷം ഒ​​രു പാ​​ത്ര​​ത്തി​​ലേ​​ക്ക് മാ​​റ്റ​​ണം. നേ​​ര​​ത്തെ ഉ​​പ​​യോ​​ഗി​​ച്ച അ​​തേ ഓ​​യി​​ലി​​ൽ ഇ​​ഞ്ചി ചേ​​ർ​​ത്ത്  അ​​ര മി​​നി​​ട്ടോ​​ളം ഫ്രൈ ​​ചെ​​യ്തു എ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് വെ​​ളു​​ത്തു​​ള്ളി​​യും പ​​ച്ച​​മു​​ള​​കും ചേ​​ർ​​ത്ത് വ​​റു​​ത്തെ​​ടു​​ക്ക​​ണം. തീ ​​ഓ​​ഫ് ചെ​​യ്ത​​തി​​നു ശേ​​ഷം വേ​​പ്പി​​ല ചേ​​ർ​​ക്ക​​ണം. ഈ ​​വ​​റു​​ത്തെ​​ടു​​ത്ത വി​​ഭ​​വ​​ങ്ങ​​ളും ക​​ല്ലു​​മ്മ​​ക്കാ​​യ ഫ്രൈ ​​ചെ​​യ്ത​​തും കൂ​​ടി ഒ​​രു പാ​​ത്ര​​ത്തി​​ലി​​ട്ട് ഒ​​രു​​മി​​പ്പി​​ക്കു​​ക. 

 ഒ​​രു മ​​ൺ​​ച​​ട്ടി​​യി​​ൽ ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ണ്‍ മു​​ള​​കു​​പ്പൊ​​ടി​​യും വി​​നാ​​ഗി​​രി​​യും ചേ​​ർ​​ത്ത് വേ​​വി​​ക്കു​​ക. ചൂ​​ടാ​​റി​​യ​​തി​​നു ശേ​​ഷം ക​​ല്ലു​​മ്മ​​ക്കാ​​യ​​യി​​ലേ​​ക്ക് ചേ​​ർ​​ക്കു​​ക. ഒ​​രു പാ​​നി​​ൽ ര​​ണ്ട് ടേ​​ബി​​ൾ സ്പൂ​​ണ്‍ എ​​ണ്ണ ചേ​​ർ​​ത്ത് കി​​സ്മി​​സ് ഫ്രൈ ​​ചെ​​യ്തെ​​ടു​​ത്ത് ക​​ല്ലു​​മ്മ​​ക്കാ​​യി​​ലേ​​ക്ക് ചേ​​ർ​​ക്കാം. ഒ​​രു നേ​​ർ​​ത്ത തു​​ണി വി​​നാ​​ഗി​​രി​​യി​​ൽ മു​​ക്കി അ​​ധി​​കം ഉ​​ള്ള വി​​നാ​​ഗി​​രി ഞെ​​ക്കി പി​​ഴി​​ഞ്ഞ് ക​​ള​​ഞ്ഞു ക​​ല്ലു​​മ്മ​​ക്കാ​​യ ഇ​​ട്ടു വെ​​ച്ചി​​രി​​ക്കു​​ന്ന പാ​​ത്ര​​ത്തി​​ന്‍റെ ചു​​റ്റും കെ​​ട്ടി വെ​​ച്ച് ഒ​​രു രാ​​ത്രി നേ​​രം വ​​യ്ക്കു​​ക. ശേ​​ഷം അ​​ടു​​ത്ത ദി​​വ​​സം 1/4 വി​​നാ​​ഗി​​രി ചേ​​ർ​​ത്ത് മി​​ക്സ്‌ ചെ​​യ്തു ഭ​​ര​​ണി​​യി​​ൽ അ​​ട​​ച്ചു വെ​​ച്ച് സൂ​​ക്ഷി​​ക്കാം. ആ​​വ​​ശ്യ​​ത്തി​​ന് എ​​ടു​​ത്ത് ഇ​​ട​​യ്ക്കി​​ടെ ഉ​​പ​​യോ​​ഗി​​ക്കാം.

ക​​ല്ലു​​മ്മ​​ക്കാ​​യ വ​​ര​​ട്ടി​​യ​​ത്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

 ക​​ല്ലു​​മ്മ​​ക്കാ​​യ- കാ​​ല്‍ കി​​ലോ, മു​​ള​​ക് അ​​ര​​ച്ച​​ത് – 2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍ 
മ​​ഞ്ഞ​​ള്‍പ്പൊ​​ടി – കാ​​ല്‍ ടീ​​സ്പൂ​​ണ്‍, ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി പ​​ച്ച മു​​ള​​ക് – ഇ​​വ മൂ​​ന്നും ഒ​​ന്നി​​ച്ച് അ​​ര​​ച്ചെ​​ടു​​ക്കു​​ക 
തൈ​​ര് – 1 ടേ​​ബി​​ൾ​​സ്പൂ​​ണ്‍
 ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട് 
ഉ​​ള്ളി അ​​രി​​ഞ്ഞ​​ത് – ര​​ണ്ട് 
വെ​​ളി​​ച്ചെ​​ണ്ണ- 1 ടീ​​സ്പൂ​​ണ്‍ 
ഉ​​പ്പ് ആ​​വ​​ശ്യ​​ത്തി​​ന് 

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

ക​​ല്ലു​​മ്മ​​ക്കാ​​യ​​യ്‌​​ക്കൊ​​പ്പം മു​​ള​​ക​​ര​​ച്ച​​തും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും  തൈ​​രും ഉ​​ള്ളി​​യും വേ​​പ്പി​​ല​​യും ഉ​​പ്പും ഇ​​ഞ്ചി​​യും വെ​​ളു​​ത്തു​​ള്ളി​​യും പ​​ച്ച​​മു​​ള​​കും ചേ​​ർ​​ത്ത​​ര​​ച്ച കൂ​​ട്ടും ചേ​​ര്‍ത്ത് ഒ​​ന്നി​​ച്ച് കു​​ഴ​​ച്ചെ​​ടു​​ക്കു​​ക. ചേ​​രു​​വ​​ക​​ള്‍ ക​​ല്ലു​​മ​​ക്കാ​​യ​​യി​​ല്‍ ന​​ന്നാ​​യി പി​​ടി​​ക്കു​​ന്ന​​ത് വ​​രെ കു​​ഴ​​ക്ക​​ണം. പി​​ന്നീ​​ട് ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ എ​​ണ്ണ​​യൊ​​ഴി​​ച്ച് ചൂ​​ടാ​​യാ​​ല്‍ ക​​ല്ലു​​മ​​ക്കാ​​യ ഇ​​ട്ട് ആ​​വ​​ശ്യ​​ത്തി​​ന് വേ​​വി​​ച്ചെ​​ടു​​ക്കു​​ക. ക​​ല്ലു​​മ​​ക്കാ​​യ വ​​ര​​ട്ടി​​യ​​ത് റെ​​ഡി. 

ക​​ക്ക​​യി​​റ​​ച്ചി മ​​സാ​​ല

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ക​​ക്ക​​യി​​റ​​ച്ചി - അ​​ര കി​​ലോ, ചെ​​റി​​യ ഉ​​ള്ളി - പ​​ത്തെ​​ണ്ണം, പ​​ച്ച​​മു​​ള​​ക് - 6 എ​​ണ്ണം, 
ഇ​​ഞ്ചി - ഒ​​രു ഇ​​ട​​ത്ത​​രം ക​​ഷ​​ണം, വെ​​ള്ളു​​ള്ളി - 6 അ​​ല്ലി, ഉ​​ണ​​ക്ക​​മു​​ള​​ക് - 3 എ​​ണ്ണം, കു​​രു​​മു​​ള​​ക് - ഒ​​രു ടീ​​സ്പൂ​​ൺ
മു​​ള​​കു​​പ്പൊ​​ടി - ര​​ണ്ട് ടീ​​സ്പൂ​​ൺ, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ, ഗ​​രം മ​​സാ​​ല - അ​​ര ടീ​​സ്പൂ​​ൺ
ത​​ക്കാ​​ളി - ഒ​​രെ​​ണ്ണം, ക​​റി​​വേ​​പ്പി​​ല-​​അ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഒ​​രു ചീ​​ന ച​​ട്ടി​​യി​​ൽ 3 ടേ​​ബി​​ൾ സ്പൂ​​ൺ വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ചൂ​​ടാ​​യ​​തി​​ന് ശേ​​ഷം ഉ​​ണ​​ക്ക​​മു​​ള​​ക് ഇ​​ടു​​ക. അ​​രി​​ഞ്ഞ് വെ​​ച്ചി​​രി​​ക്കു​​ന്ന ഉ​​ള്ളി, ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ​​യും ചേ​​ർ​​ത്ത് ബ്രൗ​​ൺ നി​​റ​​മാ​​യ​​തി​​നു ശേ​​ഷം  മു​​ള​​കു​​പ്പൊ​​ടി​​യും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും മ​​സാ​​ല​​പ്പൊ​​ടി​​യും ഗ​​രം​​മ​​സാ​​ല​​യു​​മി​​ട്ട് മൂ​​പ്പി​​ക്കു​​ക. മൂ​​ത്ത മ​​ണം വ​​രു​​മ്പോ​​ൾ അ​​ൽ​​പ്പം വെ​​ള്ള​​മെ​​ഴി​​ച്ച് ത​​ക്കാ​​ളി​​യും ഉ​​പ്പും ചേ​​ർ​​ത്തി​​ള​​ക്കി തി​​ള​​പ്പി​​ച്ച​​തി​​ന് ശേ​​ഷം ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി വെ​​ച്ചി​​രി​​ക്കു​​ന്ന ക​​ക്കാ​​യി​​റ​​ച്ചി ഇ​​ട്ട് ചെ​​റു തീ​​യ​​ൽ വെ​​ച്ച് അ​​ട​​ച്ചു വെ​​യ്ക്കു​​ക 10 മി​​നി​​റ്റ് നേ​​രം ക​​ഴി​​ഞ്ഞ് ഇ​​റ​​ക്കി ന​​ല്ല ചു​​ടു ചോ​​റു​​മാ​​യി ക​​ഴി​​ക്കാം.


വാർത്തകൾ

Sign up for Newsletter



top