21
November 2019 - 7:04 am IST

Download Our Mobile App

Flash News
Archives

Food

kerala-special-thoran-recipes

TASTE TIME : തോ​ര​നു​ക​ള്‍

Published:02 November 2019

ചീ​ര​തോ​ര​ന്‍

ചേ​രു​വ​ക​ള്‍

ചീ​ര അ​രി​ഞ്ഞ​ത് 2 ക​പ്പ്
തേ​ങ്ങ 1/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
ഉ​ള്ളി 3 എ​ണ്ണം
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍സ്പൂ​ണ്‍
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
വ​റ്റ​ല്‍മു​ള​ക് 2 എ​ണ്ണം
അ​രി 1 ടേ​ബി​ള്‍സ്പൂ​ണ്‍
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന​വി​ധം

പാ​ന്‍ അ​ടു​പ്പി​ല്‍വ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ള്‍ ക​ടു​കി​ട്ട് പൊ​ട്ടി​ക്കു​ക. വ​റ്റ​ല്‍മു​ള​ക്, അ​രി എ​ന്നി​വ ഇ​ട്ട് മൂ​ക്കു​മ്പോ​ള്‍ ഉ​പ്പ് തി​രു​മ്മി വ​ച്ചി​രി​ക്കു​ന്ന ചീ​ര ഇ​ട്ട് ഇ​ള​ക്കി അ​ട​ച്ചു​മൂ​ടി വേ​വി​ക്കു​ക. വെ​ന്തു ക​ഴി​ഞ്ഞാ​ല്‍ മൂ​ടി തു​റ​ന്ന് തേ​ങ്ങ, പ​ച്ച​മു​ള​ക്, ഉ​ള്ളി, മ​ഞ്ഞ​ള്‍പ്പൊ​ടി, ജീ​ര​കം എ​ന്നി​വ ചേ​ര്‍ത്ത് ഒ​തു​ക്കി​യെ​ടു​ത്ത​ത് ചീ​ര​യി​ല്‍ ചേ​ര്‍ത്തി​ള​ക്കി ഉ​ല​ര്‍ത്തി​യെ​ടു​ക്കു​ക.

കോ​വ​യ്ക്ക തോ​ര​ന്‍

ചേ​രു​വ​ക​ള്‍

കോ​വ​യ്ക്ക 11/2 ക​പ്പ്
തേ​ങ്ങ 1/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
ഉ​ള്ളി 3 എ​ണ്ണം
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍ സ്പൂ​ണ്‍
വ​റ്റ​ല്‍മു​ള​ക് 1 എ​ണ്ണം
ക​റി​വേ​പ്പി​ല 1 ത​ണ്ട്
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

കോ​വ​യ്ക്ക ഉ​പ്പു പു​ര​ട്ടി​വ​യ്ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​ടു​ക് ഇ​ടു​ക. ക​ടു​ക് പൊ​ട്ടി​ക​ഴി​യു​മ്പോ​ള്‍ അ​തി​ല്‍ വ​റ്റ​ല്‍മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ടു​ക. കോ​വ​യ്ക്ക ചേ​ര്‍ത്ത് അ​ല്പം വെ​ള്ളം ത​ളി​ച്ച് അ​ട​ച്ചു​മൂ​ടി വ​യ്ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ തേ​ങ്ങ, പ​ച്ച​മു​ള​ക്, ജീ​ര​കം, ഉ​ള്ളി, മ​ഞ്ഞ​ള്‍പ്പൊ​ടി എ​ന്നി​വ ഒ​തു​ക്കി​യ​ത് ചേ​ര്‍ത്ത് ഉ​ല​ര്‍ത്തി​യെ​ടു​ക്കു​ക.

മു​രി​ങ്ങ​യി​ല തോ​ര​ന്‍

ചേ​രു​വ​ക​ള്‍

മു​രി​ങ്ങ​യി​ല വൃ​ത്തി​യാ​യി
ക​ഴു​കി എ​ടു​ത്ത​ത് 11/2 ക​പ്പ്
തേ​ങ്ങ 1/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
ഉ​ള്ളി 3 എ​ണ്ണം
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍ സ്പൂ​ണ്‍
വ​റ്റ​ല്‍മു​ള​ക് 1 എ​ണ്ണം
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

മു​രി​ങ്ങ​യി​ല ഉ​പ്പു തി​രു​മ്മി​വ​യ്ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് ചൂ​ടാ​യ​തി​നു​ശേ​ഷം വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​ടു​ക് ഇ​ട്ട് പൊ​ട്ടി ക​ഴി​യു​മ്പോ​ള്‍ വ​റ്റ​ല്‍മു​ള​ക് ഇ​ടു​ക. അ​തി​നു​ശേ​ഷം മു​രി​ങ്ങ​യി​ല ചേ​ര്‍ത്തി​ള​ക്കി അ​ട​ച്ചു​മൂ​ടി വ​യ്ക്കു​ക. ര​ണ്ടു മി​നി​റ്റി​നു​ശേ​ഷം മൂ​ടി തു​റ​ന്ന് അ​തി​ലേ​ക്ക് തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍പ്പൊ​ടി, ഉ​ള്ളി എ​ന്നി​വ അ​ര​ച്ച​ത് ചേ​ര്‍ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് ഉ​ല​ര്‍ത്തി​യെ​ടു​ക്കു​ക.

കാ​ര​റ്റ്തോ​ര​ന്‍

ചേ​രു​വ​ക​ള്‍

കാ​ര​റ്റ് അ​രി​ഞ്ഞ​ത്11/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
തേ​ങ്ങ 1/2 ക​പ്പ്
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
ഉ​ള്ളി 3 എ​ണ്ണം
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍ സ്പൂ​ണ്‍
ക​റി​വേ​പ്പി​ല 1 ത​ണ്ട്
വ​റ്റ​ല്‍മു​ള​ക് 2 എ​ണ്ണം
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

കാ​ര​റ്റ് അ​രി​ഞ്ഞ​ത് ഉ​പ്പ് തി​രു​മ്മി​വ​യ്ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ള്‍ അ​തി​ല്‍ ക​ടു​കി​ട്ട് പൊ​ട്ടി​യ​തി​നു​ശേ​ഷം വ​റ്റ​ല്‍മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ടു​ക. അ​തി​നു​ശേ​ഷം ഉ​പ്പ് തി​രു​മ്മി​വ​ച്ചി​രി​ക്കു​ന്ന കാ​ര​റ്റ് അ​ല്പം വെ​ള്ളം ത​ളി​ച്ച് അ​ട​ച്ചു​മൂ​ടി വേ​വി​ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ തേ​ങ്ങ, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍പ്പൊ​ടി, ജീ​ര​കം, ഉ​ള്ളി എ​ന്നി​വ ചേ​ര്‍ത്ത് ഒ​തു​ക്കി​യ​ത് ന​ല്ല​പോ​ലെ ഇ​ള​ക്കി യോ​ജി​പ്പി​ച്ച് ഉ​ല​ര്‍ത്തി എ​ടു​ക്കു​ക.

കാ​ബേ​ജ് തോ​ര​ന്‍

ചേ​രു​വ​ക​ള്‍

കാ​ബേ​ജ് അ​രി​ഞ്ഞ​ത്2 ക​പ്പ്
തേ​ങ്ങ 1/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
ഉ​ള്ളി 3 എ​ണ്ണം
ക​റി​വേ​പ്പി​ല 1 ത​ണ്ട്
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍സ്പൂ​ണ്‍
ഉ​ഴു​ന്നു​പ​രി​പ്പ് 1 ടീ​സ്പൂ​ണ്‍
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

കാ​ബേ​ജ് ഉ​പ്പു തി​രു​മ്മി​വ​യ്ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​ടു​കു പൊ​ട്ടി​ച്ച​തി​നു​ശേ​ഷം ഉ​ഴു​ന്നു​പ​രി​പ്പും ഇ​ട്ട് മൂ​പ്പി​ക്കു​ക. ശേ​ഷം ക​റി​വേ​പ്പി​ല ഇ​ടു​ക. അ​തി​നു​ശേ​ഷം ഉ​പ്പു തി​രു​മ്മി​വ​ച്ച കാ​ബേ​ജു ചേ​ര്‍ത്ത് ന​ല്ല​പോ​ലെ ഇ​ള​ക്കി അ​ട​ച്ചു​മൂ​ടി വേ​വി​ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക്, ഉ​ള്ളി, മ​ഞ്ഞ​ള്‍പ്പൊ​ടി എ​ന്നി​വ ഒ​തു​ക്കി​യെ​ടു​ത്ത് ന​ന്നാ​യി ഇ​ള​ക്കി ഒ​ന്ന് വ​ലി​യി​ക്കു​ക.എ​ന്‍.​ബി: മു​ക​ളി​ല്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ല്‍ പ​ട​വ​ല​ങ്ങ​കൊ​ണ്ടും തോ​ര​ന്‍ ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

അ​ച്ചി​ങ്ങ തോ​ര​ന്‍

ചേ​രു​വ​ക​ള്‍

അ​ച്ചി​ങ്ങ 250 ഗ്രാം
​തേ​ങ്ങ 1 ക​പ്പ്
മ​ഞ്ഞ​ള്‍പ്പൊ​ടി1/4 ടീ​സ്പൂ​ണ്‍
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല 1 ത​ണ്ട്
വ​റ്റ​ല്‍മു​ള​ക് 1 എ​ണ്ണം
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍ സ്പൂ​ണ്‍
പ​ച്ച​മു​ള​ക് 2 എ​ണ്ണം
ഉ​ള്ളി 3 എ​ണ്ണം
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

അ​ച്ചി​ങ്ങ ന​ന്നാ​യി ക​ഴു​കി അ​രി​ഞ്ഞ് ഉ​പ്പി​ട്ട് വേ​വി​ച്ചെ​ടു​ക്കു​ക. പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് അ​തി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​ടു​ക് ഇ​ടു​ക. ക​ടു​ക് പൊ​ട്ടി ക​ഴി​യു​മ്പോ​ള്‍ വ​റ്റ​ല്‍മു​ള​കും ക​റി​വേ​പ്പി​ല​യും ഇ​ടു​ക. അ​തി​ലേ​ക്ക് വേ​വി​ച്ചു​വ​ച്ചി​രി​ക്കു​ന്ന അ​ച്ചി​ങ്ങ ചേ​ര്‍ത്തി​ള​ക്കു​ക. തേ​ങ്ങ​യും പ​ച്ച​മു​ള​കും ജീ​ര​ക​വും മ​ഞ്ഞ​ള്‍പ്പൊ​ടി​യും ഉ​ള്ളി​യും ഒ​തു​ക്കി​യെ​ടു​ത്ത​ത് അ​ച്ചി​ങ്ങ​യി​ല്‍ ചേ​ര്‍ത്തി​ള​ക്കി ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

കോ​ളി​ഫ്ള​വ​ര്‍ തോ​ര​ന്‍

ചേ​രു​വ​ക​ള്‍

കോ​ളി​ഫ്ള​വ​ര്‍ ചെ​റു​താ​യി അ​രി​ഞ്ഞ് ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ടു​ത്ത് 1 1/2 ക​പ്പ്
തേ​ങ്ങ 1/2 ക​പ്പ്
പ​ച്ച​മു​ള​ക് 2 എ​ണ്ണം
ഉ​ള്ളി 3 എ​ണ്ണം
ക​റി​വേ​പ്പി​ല 1 ത​ണ്ട്
ജീ​ര​കം 1/4 ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പ്പൊ​ടി 1/4 ടീ​സ്പൂ​ണ്‍
വെ​ളി​ച്ചെ​ണ്ണ 3 ടേ​ബി​ള്‍ സ്പൂ​ണ്‍
വ​റ്റ​ല്‍മു​ള​ക് 1 എ​ണ്ണം
ക​ടു​ക് 1/2 ടീ​സ്പൂ​ണ്‍
ഉ​പ്പ് പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

പാ​ന്‍ അ​ടു​പ്പ​ത്തു​വ​ച്ച് അ​തി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​ടു​കു പൊ​ട്ടി​യ​തി​നു​ശേ​ഷം വ​റ്റ​ല്‍മു​ള​കും ക​റി​വേ​പ്പി​ല​യും ഇ​ടു​ക. അ​തി​ലേ​ക്ക് കോ​ളി​ഫ്ള​വ​റും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ര്‍ത്ത് അ​ല്പം വെ​ള്ള​വും ഒ​ഴി​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ തേ​ങ്ങ, പ​ച്ച​മു​ള​ക്, ജീ​ര​കം, ഉ​ള്ളി, മ​ഞ്ഞ​ള്‍പ്പൊ​ടി എ​ന്നി​വ ചേ​ര്‍ത്ത് ഒ​തു​ക്കി​യെ​ടു​ത്ത​ത് കോ​ളി​ഫ്ള​വ​റി​ല്‍ ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി എ​ടു​ക്കു​ക.

 


വാർത്തകൾ

Sign up for Newsletter



top