21
November 2019 - 6:33 am IST

Download Our Mobile App

Flash News
Archives

Market

tik-tok-company-launching-their-fir-smartphone

സ്‌​മാ​ര്‍ട്ട്‌ ഫോ​ണ്‍ വി​പ​ണി​യി​ലേ​ക്ക്‌ ടി​ക്‌ ടോ​ക്കും

Published:04 November 2019

പു​തു​ത​ല​മു​റ​യു​ടെ ഹ​ര​മാ​യ ടി​ക്‌ ടോ​ക്ക്‌ ആ​പ്പി​ന്‍റെ സ്ഥാ​പ​ക​രും സ്‌​മാ​ര്‍ട്ട്‌ ഫോ​ണ്‍ വി​പ​ണി​യി​ലേ​ക്ക്‌. സ്‌​മാ​ര്‍ട്ടി​സാ​ന്‍ ജി​യാ​ന്‍ഗ്യു​വോ പ്രോ 3 ​എ​ന്ന ഹാ​ന്‍ഡ്‌​സെ​റ്റാ​ണ്‌ ടി​ക്‌ ടോ​ക്ക്‌ സ്ഥാ​പ​ക​രാ​യ ബൈ​റ്റ്ഡാ​ന്‍സി​ന്‍റെ പേ​രി​ല്‍ രം​ഗ​ത്തി​റ​ക്കി​യ​ത്‌.

ബെ​യ്‌​ജി​ങ്‌: പു​തു​ത​ല​മു​റ​യു​ടെ ഹ​ര​മാ​യ ടി​ക്‌ ടോ​ക്ക്‌ ആ​പ്പി​ന്‍റെ സ്ഥാ​പ​ക​രും സ്‌​മാ​ര്‍ട്ട്‌ ഫോ​ണ്‍ വി​പ​ണി​യി​ലേ​ക്ക്‌. സ്‌​മാ​ര്‍ട്ടി​സാ​ന്‍ ജി​യാ​ന്‍ഗ്യു​വോ പ്രോ 3 ​എ​ന്ന ഹാ​ന്‍ഡ്‌​സെ​റ്റാ​ണ്‌ ടി​ക്‌ ടോ​ക്ക്‌ സ്ഥാ​പ​ക​രാ​യ ബൈ​റ്റ്ഡാ​ന്‍സി​ന്‍റെ പേ​രി​ല്‍ രം​ഗ​ത്തി​റ​ക്കി​യ​ത്‌. ബൈ​റ്റ് ഡാ​ന്‍സ്‌ സ്‌​മാ​ര്‍ട്ട്‌ ഫോ​ണ്‍ വി​പ​ണി​യി​ലേ​ക്കും ചു​വ​ടു​വ​യ്‌​ക്കു​ക​യാ​ണെ​ന്ന്‌ ഈ ​വ​ര്‍ഷം തു​ട​ക്ക​ത്തി​ല്‍ത്ത​ന്നെ റി​പ്പോ​ര്‍ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി സ്‌​മാ​ർ​ട്ട് ഫോ​ണ്‍ നി​ര്‍മാ​ണ​രം​ഗ​ത്ത്‌ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള സ്‌​മാ​ര്‍ട്ടി​സാ​നി​ല്‍നി​ന്ന്‌ പേ​റ്റ​ന്‍റു​ക​ളും ജീ​വ​ന​ക്കാ​രെ​യും ബൈ​റ്റ് ഡാ​ന്‍സ്‌ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. ഈ ​വ​ര്‍ഷം അ​വ​സാ​നി​ക്കും മു​മ്പ്‌ സ്വ​ന്തം പേ​രി​ല്‍ സ്‌​മാ​ര്‍ട്ട്‌ ഫോ​ണെ​ന്ന സ്വ​പ്‌​നം ക​മ്പ​നി യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ക​യും ചെ​യ്‌​തു.

മൂ​ന്നു കോ​ണ്‍ഫി​ഗ​റേ​ഷ​നി​ലും വെ​ള്ള, ക​റു​പ്പ്‌, പ​ച്ച നി​റ​ങ്ങ​ളി​ലും ജി​യാ​ന്‍ഗ്യു​വോ പ്രോ 3 ​ചൈ​ന​യി​ലാ​ണ്‌ ആ​ദ്യം പു​റ​ത്തി​റ​ങ്ങു​ക. അ​ടി​സ്ഥാ​ന മോ​ഡ​ലി​ന്‌ ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 29,000 രൂ​പ വി​ല​വ​രും. മ​റ്റു ര​ണ്ടു മോ​ഡ​ലു​ക​ള്‍ക്ക്‌ 32000, 36000 രൂ​പ​യാ​ണ്‌ ഏ​ക​ദേ​ശ​വി​ല. തു​ട​ക്ക​ത്തി​ല്‍ 2,000 രൂ​പ കി​ഴി​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്‌. ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും വി​ദേ​ശ​വി​പ​ണി​ക​ളി​ല്‍ ഫോ​ണ്‍ എ​ന്നു ല​ഭ്യ​മാ​കു​മെ​ന്നു ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

വി​പ​ണി​യി​ല്‍ ഇ​ന്നു പ്ര​ചാ​ര​ത്തി​ലു​ള്ള മു​ന്‍നി​ര സ്‌​മാ​ര്‍ട്ട്‌​ഫോ​ണു​ക​ളോ​ടു കി​ട​പി​ടി​ക്കാ​വു​ന്ന സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ്‌ ബൈ​റ്റ്ഡാ​ന്‍സും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്‌. നാ​ലു ക്യാ​മ​റ​ക​ളാ​ണ് 12 ജി​ബി റാ​മു​ള്ള ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ല്‍ പ്ര​ധാ​നം. പ്ര​ധാ​ന ക്യാ​മ​റ 48 മെ​ഗാ​പി​ക്‌​സ​ലാ​ണ്‌. 20 എം​പി​യാ​ണു മു​ന്‍വ​ശ​ത്തെ ക്യാ​മ​റ​യ്‌​ക്കു​ള്ള​ത്‌.സെ​ല്‍ഫി ലൈ​റ്റി​ങ്ങാ​ണു മ​റ്റൊ​രു സ​വി​ശേ​ഷ​ത. ലോ​ക്‌ സ്‌​ക്രീ​നി​ല്‍നി​ന്ന്‌ ഒ​റ്റ സ്‌​വൈ​പ്പി​ല്‍ ടി​ക്‌ ടോ​ക്ക്‌ ആ​പ്പി​ലേ​ക്കു പോ​കാ​മെ​ന്ന​തു യു​വാ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​മെ​ന്നും ക​മ്പ​നി ക​ണ​ക്കു​കൂ​ട്ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top