21
November 2019 - 6:48 am IST

Download Our Mobile App

Flash News
Archives

Analysis

gayana-s-development-amaze-us-imf-said

ഗ​യാ​ന​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച അ​മ്പ​ര​പ്പി​ക്കു​മെ​ന്ന് ഐ​എം​എ​ഫ്

Published:04 November 2019

ലോ​ക​ത്ത് എ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന രാ​ജ്യ​മാ​യി മാ​റു​ക​യാ​ണ് ദ​ക്ഷി​ണ അ​മെ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഗ​യാ​ന. അ​ടു​ത്ത വ​ര്‍ഷം അ​മ്പ​ര​പ്പി​ക്കു​ന്ന വ​ള​ര്‍ച്ച കൈ​വ​രി​ക്കു​മെ​ന്ന്‌ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ​എം​എ​ഫ്) വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത വ​ര്‍ഷം ഈ ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ചാ​നി​ര​ക്ക് 86 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്നാ​ണ് ഐ​എം​എ​ഫ് പ്ര​വ​ചി​ക്കു​ന്ന​ത്.

ജോ​ര്‍ജ് ടൗ​ണ്‍: ലോ​ക​ത്ത് എ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന രാ​ജ്യ​മാ​യി മാ​റു​ക​യാ​ണ് ദ​ക്ഷി​ണ അ​മെ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഗ​യാ​ന. അ​ടു​ത്ത വ​ര്‍ഷം അ​മ്പ​ര​പ്പി​ക്കു​ന്ന വ​ള​ര്‍ച്ച കൈ​വ​രി​ക്കു​മെ​ന്ന്‌ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ​എം​എ​ഫ്) വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത വ​ര്‍ഷം ഈ ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ചാ​നി​ര​ക്ക് 86 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്നാ​ണ് ഐ​എം​എ​ഫ് പ്ര​വ​ചി​ക്കു​ന്ന​ത്. ചൈ​ന​യു​ടെ വ​ള​ര്‍ച്ചാ​നി​ര​ക്കി​ന്‍റെ 14 ഇ​ര​ട്ടി​വ​രു​മി​ത്‌. ദ​ക്ഷി​ണ അ​മെ​രി​ക്ക​യി​ലെ ഒ​രു കൊ​ച്ചു​രാ​ജ്യ​മാ​ണ് 7.8 ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ഗ​യാ​ന. ബ്ര​സീ​ലും വെ​നി​സ്വേ​ല​യു​മാ​ണ് അ​യ​ല്‍ രാ​ജ്യ​ങ്ങ​ള്‍. ഈ ​വ​ര്‍ഷം 4.4 ശ​ത​മാ​നം വ​ള​ര്‍ച്ചാ​നി​ര​ക്കു​ള്ള ഗ​യാ​ന അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ വ​ന്‍ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
   
അ​മെ​രി​ക്ക​ന്‍ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യാ​യ എ​ക്‌​സ​ണ്‍ മൊ​ബീ​ല്‍ കോ​ര്‍പ് ഗ​യാ​ന​യി​ല്‍ വ​ന്‍തോ​തി​ല്‍ ഇ​ന്ധ​ന നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഗ​യാ​ന​യു​ടെ ത​ല​വ​ര മാ​റി​യ​ത്. 2015ലാ​ണ് ഗ​യാ​ന​യി​ല്‍ ഈ ​ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ​ത്. വ​ലി​യ ഇ​ന്ധ​നി​ക്ഷേ​പ​മു​ള്ള രാ​ജ്യ​മാ​ണ് അ​യ​ല്‍ രാ​ജ്യ​മാ​യ വെ​നി​സ്വേ​ല​യെ​ങ്കി​ലും ഗ​യാ​ന​യി​ല്‍ അ​തു​വ​രെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ഇ​ന്ധ​ന ഉ​ത്പാ​ദ​ന​വും ന​ട​ന്നി​രു​ന്നി​ല്ല. 
   

നി​ല​വി​ല്‍ 400 കോ​ടി ഡോ​ള​റി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന ശേ​ഷി 2024ഓ​ടെ 1500 കോ​ടി​യാ​യി വ​ന്‍ വ​ള​ര്‍ച്ച​നേ​ടു​മെ​ന്നാ​ണ്‌ ഐ​എം​എ​ഫ് പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ  40 ശ​ത​മാ​ന​വും എ​ണ്ണ വി​പ​ണി​യി​ല്‍നി​ന്നാ​യി മാ​റും. എ​ണ്ണ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ത്ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​മെ​ന്നും ഐ​എം​എ​ഫ് പ്ര​വ​ചി​ക്കു​ന്നു.
   
അ​മെ​രി​ക്ക​ന്‍ ക​മ്പ​നി​ക​ളാ​യ എ​ക്‌​സ​ണ്‍, ഹെ​സ് കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യെ കൂ​ടാ​തെ ചൈ​നീ​സ് ക​മ്പ​നി​യാ​യ സി​എ​ന്‍ഒ​ഒ​സി ലി​മി​റ്റ​ഡും ഗ​യാ​ന​യു​ടെ ഇ​ന്ധ​ന മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പ​മി​റ​ക്കി​ക്ക​ഴി​ഞ്ഞു. മ​റ്റു നി​ര​വ​ധി വ​ന്‍കി​ട ക​മ്പ​നി​ക​ളും ഗ​യാ​ന​യി​ലേ​യ്ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ക്‌​സ​ണ്‍ ഡി​സം​ബ​ര്‍ മാ​സം മു​ത​ല്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും.
 
2025ഓ​ടെ പ്ര​തി​ദി​നം 7.5 ല​ക്ഷം ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ ഉ​ത്പാ​ദ​ന​മാ​ണ് ഗ​യാ​ന​യി​ല്‍ ഉ​ണ്ടാ​കു​ക​യെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ലാ​ഭ​വി​ഹി​ത​മാ​യി പ്ര​തി​വ​ര്‍ഷം 30 കോ​ടി ഡോ​ള​റി​ന്‍റെ വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്‌. 2022ല്‍ ​അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തോ​ടെ ഇ​ത് ഇ​ര​ട്ടി​യാ​കും. വ​ള​രെ താ​ഴ്ന്ന സാ​മ്പ​ത്തി​കാ​വ​സ്ഥ​യി​ൽ നി​ന്ന് അ​വി​ശ്വ​സ​നീ​യ​മാ​യ ഉ​യ​ര​ത്തി​ലേ​യ്ക്കാ​ണ് രാ​ജ്യം സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഗ​യാ​ന​യു​ടെ ധ​ന​മ​ന്ത്രി വി​ന്‍സ്റ്റ​ണ്‍ ജോ​ര്‍ജ​ന്‍ പ​റ​യു​ന്നു. വ​രാ​നി​രി​ക്കു​ന്ന വ​ലി​യ സ​മ്പ​ത്ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ത്ത​ന്നെ ഗ​യാ​ന രൂ​പ​രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. പെ​ട്ട​ന്നു കൈ​യ്യി​ലെ​ത്തു​ന്ന വ​ലി​യ സ​മ്പ​ത്ത് കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ഫ​ണ്ട് രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top