21
November 2019 - 6:32 am IST

Download Our Mobile App

Flash News
Archives

Hollywood

joker

കോടികൾ വാരിക്കൂട്ടി ടോഡ് ഫിലിപ്സിന്‍റെ ജോക്കർ

Published:04 November 2019

900 മില്യൺ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്കോ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തിയെറ്ററുകളിലെത്തി ഒരു മാസം പിന്നിടുമ്പോൾ ടോഡ് ഫിലിപ്സിന്‍റെ ജോക്കർ ഇതിനോടകം ലോകമെമ്പാടും നേടിയത് 900 മില്യൺ ഡോളർ, ഏകദേശം 6347 കോടി രൂപ. ഒക്‌ടോബർ രണ്ടിനായിരുന്നു ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തിയത്. ആറു കോടി ഡോളർ മുടക്കുമുതലിൽ നിർമിച്ച ചിത്രം 50 കോടി ഡോളർ ലാഭം നേടുമെന്നായിരുന്നു അണിയറപ്രവർത്തകരുടെ കണക്കുക്കൂട്ടൽ. 900 മില്യൺ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്കോ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആർ- റേറ്റഡ് ചിത്രങ്ങളിൽ എക്കാലത്തെയും വലിയ ഹിറ്റാണ് ജോക്കർ. ഡെഡ്പൂളിന്‍റെ കളക്ഷൻ (783 മില്യൺ) മറികടന്നതോടെയാണ് ഇത്. ഇതുവരെയുള്ള സൂപ്പർഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കർ. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ജോക്ക്വിൻ ഫീനിക്സാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

ആർതർ ഫ്ലെയ്ക്സ് എന്ന സ്റ്റാൻഡപ്പ് കൊമേഡിയനായാണ് ജോക്വിൻ ചിത്രത്തിലെത്തുന്നത്. ജീവിതത്തിലുട നീളം പരിഹാസവും അപമാനവും ഏറ്റുവാങ്ങിയ കൊമേഡിയൻ ആർതർ ഫ്ലെക്സ് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കറായി മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.


വാർത്തകൾ

Sign up for Newsletter



top