21
November 2019 - 6:36 am IST

Download Our Mobile App

Flash News
Archives

Bollywood

panipat-trailer

അഹമ്മദ് ഷാ അബ്‌ദാലിയായി സഞ്ജയ് ദത്ത്; പാനിപത്ത് ട്രെയ്‌ലർ

Published:05 November 2019

യുദ്ധം നയിച്ച സദാശിവ് റാവു ഭാവുവായാണ് അർജുൻ കപൂറെത്തുന്നത്. അഫ്ഗാൻ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്‌ദാലിയായി സഞ്ജയ് ദത്തും എത്തുന്നു.

ബ്രഹ്മാണ്ഡ ചിത്രം പാനിപത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്നാം പാനിപത്ത് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അശുതോഷ് ഗോവരിക്കർ ആണ് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ കപൂർ, സഞ്ജയ് ദത്ത്, കൃതി സനോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഡിസംബർ 6 ന് ചിത്രം തിയെറ്ററുകളിലെത്തും. 18-ാം നൂറ്റാണ്ടിൽ ലോകത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ യുദ്ധങ്ങളിലൊന്നാണ് പാനിപത്ത് യുദ്ധം.

ഒരു യുദ്ധത്തിൽ ഒരു ദിവസം ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട യുദ്ധങ്ങളിലൊന്നും മൂന്നാം പാനിപത്ത് യുദ്ധമായിരുന്നു. യുദ്ധം നയിച്ച സദാശിവ് റാവു ഭാവുവായാണ് അർജുൻ കപൂറെത്തുന്നത്. അഫ്ഗാൻ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്‌ദാലിയായി സഞ്ജയ് ദത്തും എത്തുന്നു. അജയ് അതുലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top