21
November 2019 - 6:36 am IST

Download Our Mobile App

Flash News
Archives

Comment

sreekumaran-thampi-over-caste-row-in-malayalam-cinema-industry

മുസ്ലിങ്ങൾ മാത്രം സഹായിച്ചിട്ടാണോ പ്രേംനസീറും മമ്മൂട്ടിയും മുന്നിലെത്തിയത്? തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

Published:05 November 2019

പേരിന്‍റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ്, മമ്മൂട്ടി തുടങ്ങിയവർ മലയാള സിനിമയുടെ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊച്ചി: മലയാള സിനിമയിൽ വർഗീയതയുണ്ടെന്ന് പറഞ്ഞാൽ എതിർക്കുമെന്ന് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പേരിന്‍റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ്, മമ്മൂട്ടി തുടങ്ങിയവർ മലയാള സിനിമയുടെ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനുമായും ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സിനിമാരംഗത്ത് ജാതിതിരിവ് ഉണ്ടെന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നും ആരോപണമുയർന്നിരുന്നു. എന്നാൽ അതിനെയൊക്കെ നിഷേധിക്കുകയാണ് ശ്രീകുമാരൻ തമ്പി. 

കുറിപ്പിന്‍റെ പൂർണരൂപം

മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്ന് പറഞ്ഞാൽ ഞാൻ എതിർക്കും. പേരിന്‍റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ് മുതലായവർ മലയാള സിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. മുസ്ലിങ്ങൾ മാത്രം സഹായിച്ചതു കൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധർവ്വനായത്? ജാതിയും മതവുമല്ല, പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും....


വാർത്തകൾ

Sign up for Newsletter



top