21
November 2019 - 6:33 am IST

Download Our Mobile App

Flash News
Archives

Other news

china-open-badminton-tournament-updates

ചൈ​ന ഓ​പ്പ​ണ്‍: സി​ന്ധു​വും പ്ര​ണോ​യി​യും പു​റ​ത്ത്

Published:05 November 2019

ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വി​നും എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്കും ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. വ​നി​താ വി​ഭാ​ഗം സിം​ഗി​ള്‍സി​ല്‍ മോ​ശം ഫോ​മി​ല്‍ തു​ട​രു​ന്ന സി​ന്ധു ത​ന്നേ​ക്കാ​ള്‍ റാ​ങ്കി​ങ്ങി​ല്‍ ഏ​റെ പി​ന്നി​ലു​ള്ള ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ പാ​യ് യു ​പോ​യോ​ടാ​ണ് തോ​റ്റ​ത്.

ഫു​ഷൗ: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വി​നും എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്കും ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. വ​നി​താ വി​ഭാ​ഗം സിം​ഗി​ള്‍സി​ല്‍ മോ​ശം ഫോ​മി​ല്‍ തു​ട​രു​ന്ന സി​ന്ധു ത​ന്നേ​ക്കാ​ള്‍ റാ​ങ്കി​ങ്ങി​ല്‍ ഏ​റെ പി​ന്നി​ലു​ള്ള ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ പാ​യ് യു ​പോ​യോ​ടാ​ണ് തോ​റ്റ​ത്. സ്‌​കോ​ര്‍ 13-21, 21-18, 19-21. കൊ​റി​യ ഡെ​ന്മാ​ര്‍ക്ക് ഓ​പ്പ​ണു​ക​ളി​ലും സി​ന്ധു നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യ ശേ​ഷം സി​ന്ധു​വി​ന് ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ലും സെ​മി​യി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​ന്ധു​വി​ന് പി​ന്നാ​ലെ മ​റ്റൊ​രു ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ചൈ​ന ഓ​പ്പ​ണി​ല്‍നി​ന്നും മ​ട​ങ്ങി.

ഡെ​ന്മാ​ര്‍ക്കി​ന്‍റെ റ​സ്മ​സ് ജം​ക്കെ​യാ​ണ് പ്ര​ണോ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 17-21, 18-21. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സ്‌​പെ​യ്‌​നി​ന്‍റെ ക​രോ​ലി​ന മാ​രി​ന്‍ താ​യ് സു ​യി​ങ്ങി​നെ​തി​രേ തോ​ല്‍വി സ​മ്മ​തി​ച്ചു. 21-6, 13-1 എ​ന്ന നി​ല​യി​ല്‍ താ​യ് സു ​മു​ന്നി​ട്ടു​നി​ല്‍ക്കു​മ്പോ​ള്‍ മാ​രി​ന്‍ പ​രു​ക്കു​മൂ​ലം പി​ന്മാ​റു​ക​യാ​യി​രു​ന്നു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ​ജ് റ​ങ്കി​റെ​ഡ്ഡി- അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ചു. ക്യാ​ന​ഡ സ​ഖ്യ​ത്തെ 21-19, 21-19 എ​ന്നി​ങ്ങ​നെ ക​ടു​ത്തൊ​രു പോ​രാ​ട്ട​ത്തി​ല്‍ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം.


വാർത്തകൾ

Sign up for Newsletter



top