21
November 2019 - 6:48 am IST

Download Our Mobile App

Flash News
Archives

Analysis

need-manual-locking-system-digital-banking

ഡി​ജി​റ്റ​ലി​ല്‍ വേ​ണം ഒ​രു മാ​നു​വ​ൽ ലോ​ക്ക്

Published:06 November 2019

ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ബാ​ങ്കി​ങ്, ഷോ​പ്പി​ങ് അ​ട​ക്ക​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മു​മ്പി​ല്ലാ​ത്ത വി​ധം ഇ​ട​പാ​ടു​കാ​ര്‍ക്ക് എ​ളു​പ്പ​മാ​യി. സ​ര്‍വീ​സ് ചാ​ര്‍ജു​ക​ള്‍ ന​ല്‍കി​യാ​ലും പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​നോ, നി​ക്ഷേ​പി​ക്കു​ന്ന​തി​നോ, ഫ​ണ്ടു​ക​ള്‍ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നോ, ബി​ല്ലു​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​നോ ഒ​ന്നും ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ലോ ഓ​ഫീ​സി​ലോ പോ​യി ക്യൂ ​നി​ല്‍ക്കേ​ണ്ട​തി​ല്ല.

ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ബാ​ങ്കി​ങ്, ഷോ​പ്പി​ങ് അ​ട​ക്ക​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മു​മ്പി​ല്ലാ​ത്ത വി​ധം ഇ​ട​പാ​ടു​കാ​ര്‍ക്ക് എ​ളു​പ്പ​മാ​യി. സ​ര്‍വീ​സ് ചാ​ര്‍ജു​ക​ള്‍ ന​ല്‍കി​യാ​ലും പ​ണം പി​ന്‍വ​ലി​ക്കു​ന്ന​തി​നോ, നി​ക്ഷേ​പി​ക്കു​ന്ന​തി​നോ, ഫ​ണ്ടു​ക​ള്‍ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നോ, ബി​ല്ലു​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​നോ ഒ​ന്നും ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ലോ ഓ​ഫീ​സി​ലോ പോ​യി ക്യൂ ​നി​ല്‍ക്കേ​ണ്ട​തി​ല്ല. ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​ത് ചെ​യ്യേ​ണ്ട രീ​തി​ക​ള്‍ മു​ന്‍പ് ധ​ന്‍ഗു​രു ച​ര്‍ച്ച ചെ​യ്തി​ട്ടു​ണ്ട്. ബാ​ങ്ക് സ്വ​ന്തം കം​പ്യൂ​ട്ട​റാ​യി മാ​റു​മ്പോ​ള്‍ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ മാ​ത്രം ന​ട​ത്തേ​ണ്ട ഇ​ന്‍റ​ര്‍നെ​റ്റ് ട്രാ​ന്‍സാ​ക്ഷ​ന്‍ പ​ക്ഷെ കൂ​ടു​ത​ല്‍ റി​സ്കി​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന ഡി​ജി​റ്റ​ല്‍ ഇ​ട​മാ​ണി​ത്. ഇ​ത് ക​ണ്ട​റി​ഞ്ഞ് ബാ​ങ്കു​ക​ളും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സു​ര​ക്ഷ പ​രി​ഷ്ക​രി​ക്കാ​റു​ണ്ട്. പ​ക്ഷെ ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​ന്‍ ന​മ്മ​ളും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
 
ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് ന​ട​ത്തു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചി​രി​ക്ക​ണം. അ​തി​ല്‍ പ്ര​ധാ​നം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പാ​സ് വേ​ഡ് മാ​റ്റി​കൊ​ണ്ടി​രി​ക്ക​ണം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യാ​ന്‍ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. അ​തു​പോ​ലെ ന​മ്മു​ടെ ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി (വ​ണ്‍ ടൈം ​പാ​സ് വേ​ഡി)​ന​മ്പ​റു​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​മാ​റ​രു​ത്. പാ​സ് വേ​ഡോ മ​റ്റ് ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ചോ​ദി​ച്ച് ല​ഭി​ക്കു​ന്ന ഇ​മെ​യി​ല്‍, മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക. ഒ​രു ബാ​ങ്കും ധ​ന​കാ​ര്യ  സ്ഥാ​പ​ന​വും ഈ ​മെ​യി​ല്‍ വ​ഴി ഇ​ത് ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. പാ​സ് വേ​ഡ് മാ​റ്റു​മ്പോ​ള്‍ ക​ഴി​യു​ന്ന​തും എ​ളു​പ്പ​ത്തി​ലു​ള​ള​ത് ഒ​ഴി​വാ​ക്കു​ക. മ​റ​ന്നു പോ​കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ ഇ​ത് ര​ഹ​സ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി വ​യ്ക്കു​ക.
   
അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണ്  പൊ​തു ഇ​ട​ത്തെ വൈ ​ഫൈ ഡാ​റ്റ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഇ​ത് നു​ഴ​ഞ്ഞ് ക​യ​റ്റ​ക്കാ​രു​ടെ പ​ണി എ​ളു​പ്പ​മാ​ക്കും. ത​ന്നെ​യു​മ​ല്ല ഇ​തി​ലൂ​ടെ ഹാ​ക്ക​ര്‍മാ​ര്‍ക്ക് കം​പ്യൂ​ട്ട​റി​ലേ​ക്ക് മാ​ല്‍വെ​യ​ര്‍ ക​ട​ത്തി​വി​ടാ​നാ​വും. പി​ന്നീ​ട് ന​മ്മു​ടെ വി​വ​രം ചോ​രാ​ന്‍ ഇ​ത് ഇ​ട​യാ​കും. എ​ത്ര വി​ശ്വ​സ്ഥ​രു​മാ​യി​ട്ടു​പോ​ലും ലോ​ഗി​ന്‍ ഐ​ഡി​യോ, പാ​സ് വേ​ഡോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​രി​ക്ക​ലും പ​ങ്കു​വ​യ്ക്ക​രു​ത്. അ​വ​ര്‍ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന കം​പ്യൂ​ട്ട​ര്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ആ​വി​ല്ല എ​ന്നു​ള്ള​താ​ണ് കാ​ര​ണം.  ബാ​ങ്കു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധ​മു​ള്ള ഈ ​മെ​യി​ല്‍ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക. ഇ​പ്പോ​ള്‍ ഏ​ല്ലാ ബാ​ങ്കു​ക​ളും ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി സ്ഥി​തീ​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത് ​കൃ​ത്യ​മാ​യി പി​ന്തു​ട​രു​ക.
   
വീ​ട്ടി​ലോ, ഓ​ഫീ​സി​ലോ ഉ​പ​യോ​ഗി​ക്കു​ന്ന സി​സ്റ്റ​ത്തി​ല്‍ ആ​ധി​കാ​രി​ക​മാ​യ ആ​ൻ​ഡി വൈ​റ​സ് സം​വി​ധാ​നം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍  ഈ ​വ​ഴി​യും ഡാ​റ്റ ചോ​രാം. അ​തു​പോ​ലെ സം​ശ​യ​ക​ര​മാ​യ​തെ​ങ്കി​ലും ന​ട​ന്നു എ​ന്ന് തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ പാ​സ് വേ​ഡ് മാ​റ്റു​ക​യും വേ​ണം. കൂ​ടാ​തെ ഫോ​ണി​ല്‍ വ​രു​ന്ന മെ​സേ​ജ് അ​ലേ​ര്‍ട്ടു​ക​ള്‍ ശ്ര​ദ്ധ​യോ​ടെ നോ​ക്ക​ണം. ഇ​പ്പോ​ള്‍ എ​സ്എം​എ​സ് അ​ലേ​ര്‍ട്ടു​ക​ളെ ന​മ്മ​ള്‍ ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top