21
November 2019 - 6:39 am IST

Download Our Mobile App

Flash News
Archives

World

maoist

സിപിഐ മാവോയിസ്റ്റിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി

Published:06 November 2019

ഭീകര സംഘടനകളില്‍ ആറാം സ്ഥാനത്താണ് സംഘടന. 2018 ല്‍ 117 ആക്രമണങ്ങളിലായി 311 പേരെ സിപിഐ മാവോയിസ്റ്റ് കൊലപ്പെടുത്തി.

ന്യൂഡൽഹി: സിപിഐ മാവോയിസ്റ്റിനെ അമെരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീകര സംഘടനകളില്‍ ആറാം സ്ഥാനത്താണ് സംഘടന. 2018 ല്‍ 117 ആക്രമണങ്ങളിലായി 311 പേരെ സിപിഐ മാവോയിസ്റ്റ് കൊലപ്പെടുത്തി. ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ഇന്ത്യയില്‍ പകുതിയിലധികം ഭീകരാക്രമണങ്ങളും കശ്മീരിലാണ്.

താലിബാനെയാണ് പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്  833 ആക്രമണങ്ങളിലായി 240 മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ കണക്കുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയം തയാറായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നാലെ മണിപ്പൂരും.


വാർത്തകൾ

Sign up for Newsletter



top