28
November 2020 - 8:13 pm IST

Download Our Mobile App

Travel

niagara-falls

നൂറ് വർഷങ്ങൾക്ക് ശേഷം നയാഗ്രയിലെ ബോട്ട് അനങ്ങി

Published:06 November 2019

നൂറ് വർഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തിൽ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകി മാറിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമെന്ന് പേരിന് ഉടമയാണ് നയാഗ്ര വെള്ളച്ചാട്ടം. എന്നാൽ ഈ വെള്ളച്ചാട്ടത്തിനൊപ്പം തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്ന ഒരു ബോട്ടുമുണ്ടായിരുന്നു. നൂറ് വർഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തിൽ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകി മാറിയിരിക്കുകയാണ്.

ബോട്ട് കുടുങ്ങി കിടന്നതിന്‍റെ ശതാബ്‌ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ട് തെന്നി മാറിയത്. ഒരു നൂറ്റാണ്ടായി വെള്ളച്ചാട്ടത്തിന് മുകളിലെ പാറയിടുക്കിൽ ബോട്ട് കുടുങ്ങിക്കിടക്കുകയായിരുന്നു. 1918 ലാണ് രണ്ടു പേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളിൽ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയിലെത്തിക്കാൻ കഴിഞ്ഞില്ല.


വാർത്തകൾ

Sign up for Newsletter



top