21
November 2019 - 6:36 am IST

Download Our Mobile App

Flash News
Archives

Football

matilda

ഓ​സ്ട്രേ​ലി​യ​ൻ ഫു​ട്ബോ​ളി​ൽ തു​ല്യ​വേ​ത​നം ; മറ്റിൽഡ ഹീറോയാടാ, ഹീറോ!

Published:06 November 2019

ഇ​നി മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ പു​രു​ഷ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും വ​നി​താ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ല്യ​രാ​യി​രി​ക്കും. കൂ​ടാ​തെ ഇ​രു ടീ​മു​ക​ൾ​ക്കും ഒ​രേ സൗ​ക​ര്യ​വും  ഉ​റ​പ്പാ​ക്കും.

സി​ഡ്നി: ഓ​സ്ട്രേ​ലി​യ ഫു​ട്ബോ​ളി​ൽ ഇ​നി ആ​ൺ പെ​ൺ ‌വ്യ​ത്യാ​സ​മി​ല്ല. ലോ​ക​ത്തി​ന് ത​ന്നെ മാ​ത്ര​ക​യാ​കു​ന്ന തീ​രു​മാ​ന​ത്തി​ലൂ​ടെ ഓ​സ്ട്രേ​ലി​യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​നി മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ പു​രു​ഷ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും വ​നി​താ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളും വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ല്യ​രാ​യി​രി​ക്കും. കൂ​ടാ​തെ ഇ​രു ടീ​മു​ക​ൾ​ക്കും ഒ​രേ സൗ​ക​ര്യ​വും  ഉ​റ​പ്പാ​ക്കും.

ഓ​സ്ട്രേ​ലി​യ​യി​ൽ പു​രു​ഷ ടീ​മി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ടീ​മാ​ണ് മറ്റിൽഡാസ് എന്നറിയപ്പെടുന്ന വ​നി​താ ടീം. ​ഓ​സ്ട്രേ​ലി​യ​യി​ൽ വ​നി​താ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ സ്റ്റേ​ഡി​യം നി​റ​യു​ന്ന​തും സ്ഥി​രം കാ​ഴ്ച​യാ​ണ്. ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ വ​രു​മാ​ന​ങ്ങ​ൾ തു​ല്യ​മാ​യി വീ​തി​ച്ചു കൊ​ണ്ടാ​കും ഇ​രു ടീ​മു​ക​ൾ​ക്കും ഒ​രേ പ​രി​ഗ​ണ​ന ഉ​റ​പ്പ് വ​രു​ത്തു​ക. നേ​ര​ത്തെ നോ​ർ​വേ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ദേ​ശീ​യ താ​ര​ങ്ങ​ൾ​ക്ക് തു​ല്യ വേ​ത​നം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ ഫു​ട്ബോ​ൾ ടീ​മി​നെ അ​റി​യ​പ്പെ​ടു​ന്ന​ത് മ​റ്റി​ൽ​ഡാ​സ് എ​ന്നാ​ണ്. ലോ​ക​റാ​ങ്കി​ങ്ങി​ൽ അ​വ​ർ എ​ട്ടാ​മ​താ​ണ്. പു​രു​ഷ ടീ​മാ​ക​ട്ടെ, 44-ാമ​തും. ഒ​രു ല​ക്ഷം ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​റാ​ണ് പു​തു​ക്കി​യ ശ​മ്പ​ള​പ്ര​കാ​രം ടീ​മം​ഗ​ങ്ങ​ൾ​ക്കു ല‍ഭി​ക്കു​ക. അ​തു​പോ​ലെ ബി​സി​ന​സ് ക്ലാ​സി​ലാ​കും ഇ​നി വി​മാ​ന​യാ​ത്ര. ഫു​ട്ബോ​ളി​ൽ മാ​ത്ര​മ​ല്ല, ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കും ഇ​നി തു​ല്യ​പ​രി​ഗ​ണ​ന​യാ​യി​രി​ക്കും ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ ഫു​ട്ബോ​ളി​ലെ ഈ ​ആ​ൺ, പെ​ൺ വി​വേ​ച​നം പ​ര​ക്കെ ച​ർ​ച്ച​യാ​യി​രു​ന്നു. അ​മെ​രി​ക്ക​ൻ വ​നി​താ ടീം, ​ഫെ​ഡ​റേ​ഷ​നെ​തി​രേ കേ​സ് വ​രെ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. 

ച​രി​ത്ര​പ​രം എ​ന്നാ​ണ് കാ​യി​ക ലോ​കം ഈ ​തീ​രു​മാ​ന​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​താ ലീ​ഗാ​യ വെ​സ്റ്റ്ഫീ​ൽ​ഡ് ലീ​ഗി​ലേ​യും പു​രു​ഷ ലീ​ഗാ​യ എ ​ലീ​ഗി​ലേ​യും ക​ളി​ക്കാ​രു​ടെ മി​നി​മം വേ​ത​നം തു​ല്യ​മാ​ണ്. ഇ​തി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് ദേ​ശീ​യ ടീ​മി​നും ഒ​രേ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top