21
November 2019 - 7:07 am IST

Download Our Mobile App

Flash News
Archives

Football

karnataka-football

പുതുച്ചേരിയെ ഗോളിൽ മുക്കി കർണാടക

Published:06 November 2019

# ദീ​പു എം.​തോ​മ​സ്

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ക​ര്‍ണാ​ട​ക നാ​ല് ഗോ​ളു​ക​ള്‍ക്ക് ലീ​ഡ് ചെ​യ്തു. ദീ​പ് മ​ജും​ദാ​ര്‍ ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി. ഇ​രു​പ​താം മി​നി​റ്റി​ൽ ദീ​പി​ലൂ​ടെ ക​ർ​ണാ​ട​ക മു​ന്നി​ലെ​ത്തി.

കോ​ഴി​ക്കോ​ട്: ഗോ​ള്‍ പെ​രു​മ​ഴ തീ​ര്‍ത്ത് ക​ർ​ണാ​ട​ക. സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ള്‍ ദ​ക്ഷി​ണ മേ​ഖ​ലാ യോ​ഗ്യ​താ റൗ​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഗ്രൂ​പ്പ് ബി​യി​ൽ പു​തു​ച്ചേ​രി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് ക​ര്‍ണാ​ട​ക പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ ക​ര്‍ണാ​ട​ക നാ​ല് ഗോ​ളു​ക​ള്‍ക്ക് ലീ​ഡ് ചെ​യ്തു. ദീ​പ് മ​ജും​ദാ​ര്‍ ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി. ഇ​രു​പ​താം മി​നി​റ്റി​ൽ ദീ​പി​ലൂ​ടെ ക​ർ​ണാ​ട​ക മു​ന്നി​ലെ​ത്തി. ആ​റ് മി​നി​റ്റ് പി​ന്നി​ട്ട​തോ​ടെ വി​ഗ്‌​നേ​ഷ് ഗു​ണ​ശേ​ഖ​ര​ന്‍ വ​ക അ​ടു​ത്ത ഗോ​ള്‍.

അ​ടു​ത്ത അ​ഞ്ചാം മി​നി​റ്റി​ലും(31) ആ​റാം മി​നി​റ്റി​ലും (32) ഓ​രോ ഗോ​ള്‍ വീ​തം പി​റ​ന്നു. മൂ​ന്നാം ഗോ​ള്‍  ദീ​പ് മ​ജും​ദാ​റി​ന്‍റെ ബൂ​ട്ടി​ൽ​നി​ന്നും. നാ​ലാം ഗോ​ള്‍ നേ​ടി​യ​ത് സു​ധീ​ര്‍ കൊ​ട്ടി​കെ​ല​യാ​ണ്. 48-ാം മി​നി​റ്റി​ൽ ക​ര്‍ണാ​ട​ക​യു​ടെ നി​ഖി​ല്‍ രാ​ജ് പ​ന്ത് വ​ല​നി​റ​ച്ച​പ്പോ​ള്‍ ക​ർ​ണാ​ട​ക​യു​ടെ സ്‌​കോ​ര്‍ ബോ​ര്‍ഡ് അ​ഞ്ചി​ലേ​ക്ക് ഉ​യ​ര്‍ന്നു. 74-ാം മി​നി​റ്റി​ല്‍ അ​ജ​യ് മോ​റാ​ജ്ക്ക​റും  77-ാം മി​നി​റ്റി​ല്‍ സോ​ളോ മാ ​ലൈ​യി​ലൂ​ടെ ക​ര്‍ണാ​ട​ക ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി.

മൂ​ന്ന് വ​ട്ടം മാ​ത്ര​മാ​ണ് ക​ര്‍ണാ​ട​ക ഗോ​ള്‍കീ​പ്പ​ര്‍ ജെ. ​കൃ​ഷ്ണ​മൂ​ര്‍ത്തി​യെ പു​തു​ച്ചേ​രി മു​ന്നേ​റ്റ​നി​ര പ​രീ​ക്ഷി​ച്ച​ത്. മ​റു​ഭാ​ഗ​ത്ത് പു​തു​ച്ചേ​രി ഗോ​ള്‍കീ​പ്പ​ര്‍ ദി​വാ​ക​റി​ന് പി​ടി​പ്പ​ത് പ​ണി​യാ​യി​രു​ന്നു. അ​വ​സാ​ന മി​നി​റ്റി​ല്‍ ഒ​രു കോ​ര്‍ണ​ര്‍ കി​ക്ക് നേ​ടി​യ​ത് മാ​ത്ര​മാ​യി​രു​ന്നു പു​തു​ച്ചേ​രി​ക്ക് ആ​ശ്വ​സി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന് ഗ്രൂ​പ്പ് എ​യി​ലെ മ​ത്സ​ര​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴാ​നാ​ടി​നെ നേ​രി​ടും.  മ​ത്സ​രം വൈ​കു​ന്നേ​രം 3.30ന് ​കോ​ര്‍പ​റേ​ഷ​ന്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.


വാർത്തകൾ

Sign up for Newsletter



top