21
November 2019 - 6:52 am IST

Download Our Mobile App

Flash News
Archives

Analysis

e-charging-station

കെ​എ​സ്ഇ​ബി ഒ​രു​ക്കു​ന്നു; ഇലക്‌ട്രോണിക് ചാർജിങ് സ്റ്റേഷൻ

Published:06 November 2019

സോ​ളാ​ര്‍ വൈ​ദ്യു​ത വി​ത​ര​ണ ശ്ര​ഖ​ല ഒ​രു​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ നീ​ക്ക​വും. ഇ​തി​നാ​യി  ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സ​മീ​പ​ന​രേ​ഖ വൈ​ദ്യു​തി ബോ​ര്‍ഡ് പു​റ​ത്തി​റ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100ല്‍ ​അ​ധി​കം ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കും.

തി​രു​വ​ന​ന്ത​പു​രം: ഇ- ​ഓ​ട്ടോ​കൂ​ടി നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​ത ഇ​ന്ധ​ന വി​ത​ര​ണ ക​മ്പ​നി ആ​കാ​ന്‍ ക്ക​രു​ങ്ങു​ക​യാ​ണ് കെ​എ​സ്ഇ​ബി. ദേ​ശീ​യ വൈ​ദ്യു​ത ന​യ​ത്തി​ന്‍റെ ചു​വ​ടു​പ​റ്റി വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ണ്ണും ന​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് കെ​എ​സ്ഇ​ബി പു​തി​യ പാ​ത​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

സോ​ളാ​ര്‍ വൈ​ദ്യു​ത വി​ത​ര​ണ ശ്ര​ഖ​ല ഒ​രു​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടാ​മ​ത്തെ നീ​ക്ക​വും. ഇ​തി​നാ​യി  ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സ​മീ​പ​ന​രേ​ഖ വൈ​ദ്യു​തി ബോ​ര്‍ഡ് പു​റ​ത്തി​റ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100ല്‍ ​അ​ധി​കം ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. ദേ​ശീ​യ​പാ​ത​ക​ളി​ല്‍ ഓ​രോ 25 കി​ലോ​മീ​റ്റ​റി​ലും സ്റ്റേ​ഷ​നു​ണ്ടാ​കും. കെ​എ​സ്ഇ​ബി​യു​ടെ സ്വ​ന്തം സ്ഥ​ല​ത്ത് ഒ​രോ സ്റ്റേ​ഷ​നു​ക​ള്‍ നി​ര്‍മി​ക്കും.

ഇ​ല​ക്‌​ട്രി​ക്ക​ല്‍ സെ​ക്ഷ​നു​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം നേ​മം, കൊ​ല്ലം ഓ​ലൈ, 110 സ​ബ് സ്റ്റേ​ഷ​നു​ക​ളാ​യ എ​റ​ണാ​കു​ളം ക​ലൂ​ര്‍, തൃ​ശൂ​ര്‍  വി​യ്യൂ​ര്‍, ക​ണ്ണൂ​രി​ലെ ചൊ​വ്വ, കോ​ഴി​ക്കോ​ട് ന​ല്ല​ളം 220 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍  എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണി​ത്.  യൂ​ണി​റ്റി​ന് അ​ഞ്ച് രൂ​പ​യാ​ണ് സ്റ്റേ​ഷ​നു​ക​ള്‍ക്കാ​യി കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചു ന​ല്‍കി​യ വൈ​ദ്യു​തി താ​രി​ഫ്. രാ​ജ്യ​ത്ത് അം​ഗീ​ക​രി​ച്ച ആ​ക​ര്‍ഷ​ക​മാ​യ താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ കു​റ​ഞ്ഞ​ത് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വേ​ണ്ടി​വ​രും.

കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഹെ​വി ഇ​ന്‍ഡ​സ്ട്രി​സ് വ​കു​പ്പി​ന്‍റെ ഫെ​യിം പ​ദ്ധ​തി​യി​ല്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​നും അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണി​ത്.  പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക, കേ​ര​ള​ത്തി​ലു​ട​നീ​ളം കൂ​ടു​ത​ല്‍ സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ണ്ടാ​ക്കു​ക​യും സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സ​മീ​പ​ന​രേ​ഖ​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ള്‍.


വാർത്തകൾ

Sign up for Newsletter



top