23
November 2019 - 7:30 am IST

Download Our Mobile App

Flash News
Archives

World

india-defers-pakistan-to-photos-of-khalistani-separatists-in-kartarpur-video

കർതാർപൂർ ഇടനാഴി വീഡിയോ: പാക്കിസ്ഥാനെതിരേ പ്രതിഷേധവുമായി ഇന്ത്യ

Published:06 November 2019

ജർണൈൽ സിങ് ഭിന്ദ്രൻവാല,​ മേജർ ജനറൽ ഷാബെഗ് സിങ്, അമ്രിക് സിങ് ഖൽസ തുടങ്ങിയ ഖലിസ്ഥാൻ വിഘടനവാദികളുടെ ചിത്രങ്ങളാണ് പാക്കിസ്ഥാന്‍റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നത്.

ന്യൂഡൽഹി: കർതാർപൂർ‌ ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാക്കിസ്ഥാൻ പുറത്തിറക്കിയ വീഡിയോയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിഷേധം അറിയിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജർണൈൽ സിങ് ഭിന്ദ്രൻവാല,​ മേജർ ജനറൽ ഷാബെഗ് സിങ്, അമ്രിക് സിങ് ഖൽസ തുടങ്ങിയ ഖലിസ്ഥാൻ വിഘടനവാദികളുടെ ചിത്രങ്ങളാണ് പാക്കിസ്ഥാന്‍റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നത്. ഖലിസ്ഥാൻ-2020 എന്നെഴുതിയിരിക്കുന്നതും നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അതേസമയം, കർതാർപുർ ഇടനാഴി തുറക്കാനുള്ള പാക്കിസ്ഥാന്‍റെ നടപടിക്ക് പിന്നിൽ ചാരസംഘടനയായ ഐഐസ്ഐയുടെ അജണ്ടയുണ്ടെന്ന തന്‍റെ നിലപാട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top