23
November 2019 - 8:05 am IST

Download Our Mobile App

Flash News
Archives

Mollywood

dileep

ജാക്ക് ഡാനിയേലിന് യു സര്‍ട്ടിഫിക്കറ്റ്

Published:07 November 2019

ജാക്ക് എന്ന മോഷ്ടാവായി ദിലീപ് വേഷമിടുമ്പോള്‍ സിബിഐ ഓഫീസറുടെ വേഷത്തിലാണ് അര്‍ജുന്‍ എത്തുക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് നായികയായെത്തുന്നത്.

ദിലീപ് നായകനാകുന്ന സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജാക്ക് ഡാനിയേലിന് യു സര്‍ട്ടിഫിക്കറ്റ്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയും പ്രധാനവേഷ ത്തിലെത്തുന്നു. ജാക്ക് എന്ന മോഷ്ടാവായി ദിലീപ് വേഷമിടുമ്പോള്‍ സിബിഐ ഓഫീസറുടെ വേഷത്തിലാണ് അര്‍ജുന്‍ എത്തുക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് നായികയായെത്തുന്നത്.

അജു വര്‍ഗീസ്, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എല്‍ പുരം ജയസൂര്യയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബർ 14 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top