21
November 2019 - 7:14 am IST

Download Our Mobile App

Flash News
Archives

Mollywood

mohanlal3

ഹോബിറ്റണിൽ സുചിത്രയ്ക്കൊപ്പം മനോഹര ചിത്രം പങ്കുവച്ച് മോഹൻലാൽ

Published:07 November 2019

സുചിത്രയ്ക്കൊപ്പമുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ന്യൂസിലാൻ‌ഡിലെ ഹോബിറ്റൺ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഭാര്യ സുചിത്രയ്ക്കൊപ്പം ന്യൂസിലാൻഡിൽ അവധിയാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. സുചിത്രയ്ക്കൊപ്പമുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ന്യൂസിലാൻ‌ഡിലെ ഹോബിറ്റൺ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഹോളിവു‍ഡ് ഹിറ്റ് ചിത്രം ദ് ലോഡ് ഓഫ് ദി റിങ്സ് ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ഇതിനു മുൻപ് ന്യൂസിലാൻഡിൽ നിന്നുള്ള മറ്റൊരു ചിത്രവും ലാലേട്ടൻ പങ്കുവെച്ചിരുന്നു. ഒരു പെയ്ന്‍റിങ്ങിന് മുൻപിൽ ജാക്കറ്റും തൊപ്പിയുമാണിഞ്ഞ് നിൽക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ.

ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുകൂടാതെ ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്നീ ചിത്രങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top