21
November 2019 - 6:35 am IST

Download Our Mobile App

Flash News
Archives

Cricket

ഫോണൊന്ന് സൈലന്‍റാക്കി വയ്ക്കാമോ ബോസ്?; രോഹിത് ശര്‍മ ക്ഷോഭിക്കുമോ..(വീഡിയോ)

Published:07 November 2019

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ സദസിലിരുന്ന മാധ്യമപ്രവർത്തകന്‍റെ ഫോൺ ശബ്ദിച്ചപ്പോഴാണ് രോഹിത്തിന്‍റെ പ്രതികരണം. മാധ്യമപ്രവർത്തകന്‍റെ ഫോൺ ശബ്‌ദിച്ചത് രോഹിത്തിനു ഇഷ്ടപ്പെട്ടില്ല. ഫോൺ റിങ് ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് രോഹിത് മാധ്യമപ്രവർത്തകനെ മര്യാദ ഉപദേശിച്ചത്.

രാജ്കോട്ട്:വാർത്താസമ്മേളനത്തിനിടെ ക്ഷോഭിച്ച് ക്രിക്കറ്റ് താരം രോഹിത് ശര്‍മ. കളിക്കളത്തിലും പുറത്തും അമിത പ്രതികരണം താരമമായിരുന്നു രോഹിത് ശര്‍മ. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ഇദ്ദേഹമാണ്.

ക്യാപ്റ്റനാണെങ്കിലും താരങ്ങളോടൊന്നും അത്ര പെട്ടെന്നു കയര്‍ക്കുന്ന സ്വഭാവം താരത്തിനില്ല. എന്നാല്‍, ഇതില്‍ നിന്നെല്ലാം തികച്ചു വിപരീതമായാണ് രോഹിത് കഴിഞ്ഞ ദിവസം  ഒരു മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ റിങ് ചെയ്തപ്പോള്‍ മൊബൈൽ ഫോണൊന്ന് സൈലന്‍റാക്കി വയ്ക്കാമോ ബോസ്?’ എന്ന് രോഹിത് ചോദിച്ചു. 

 

 

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ സദസിലിരുന്ന മാധ്യമപ്രവർത്തകന്‍റെ ഫോൺ ശബ്ദിച്ചപ്പോഴാണ് രോഹിത്തിന്‍റെ പ്രതികരണം. മാധ്യമപ്രവർത്തകന്‍റെ ഫോൺ ശബ്‌ദിച്ചത് രോഹിത്തിനു ഇഷ്ടപ്പെട്ടില്ല. ഫോൺ റിങ് ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് രോഹിത് മാധ്യമപ്രവർത്തകനെ മര്യാദ ഉപദേശിച്ചത്.

വാർത്താസമ്മേളനത്തിനിടെ ഫോൺ റിങ് ചെയ്‌തത് രോഹിത്തിനെ അലോസരപ്പെടുത്തിയതായി അദ്ദേഹത്തിന്‍റെ മുഖഭാവത്തിൽ നിന്നു വ്യക്തം. ശേഷം വാർത്താ സമ്മേളനം തുടർ‌ന്നു. എന്നാൽ രോഹിത്തിന്‍റെ അപൂർവ പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ പ്രചരിക്കുകയാണ്. 


വാർത്തകൾ

Sign up for Newsletter



top