21
November 2019 - 6:37 am IST

Download Our Mobile App

Flash News
Archives

Comment

p-c-george-over-government-staff-salary

എന്തിനാ ഇത്ര ശമ്പളം; ഒറ്റപ്പൈസ കൂട്ടാൻ അനുവദിക്കില്ല; പൊട്ടിത്തെറിച്ച് പി.സി ജോർജ്

Published:07 November 2019

സംസ്ഥാന വരുമാനത്തിന്‍റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് ജോർജിന്‍റെ വിമർശനം. 

കോട്ടയം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംസ്ഥാന വരുമാനത്തിന്‍റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് ജോർജിന്‍റെ വിമർശനം. 

ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോൾ ശമ്പള പരിഷ്കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാൻ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ... പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞി കുടിക്കാൻ വകയില്ല. 25000 രൂപയിൽ കൂടുതൽ പെൻ‌ഷൻ കൊടുക്കരുതെന്നും ഇതിനു വേണ്ടി വലിയ പ്രക്ഷോഭത്തിനു താൻ തുടക്കമിടാൻ പോകുകയാണെന്നും പി.സി. ജോർജ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top