21
November 2019 - 7:09 am IST

Download Our Mobile App

Flash News
Archives

Cricket

rajkot-twenty-20-india-beats-bangladesh-by-8-wickets

രാജ്കോട്ടിൽ രോഹിത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്, ഇന്ത്യക്ക് തകർപ്പൻ ജയം

Published:07 November 2019

ബംഗ്ലാദേശ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി-20യിൽ ടീം ഇന്ത്യക്ക് എട്ടു വിക്കറ്റിന്‍റെ തകർപ്പൻ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. നൂറാം രാജ്യാന്തര ട്വന്‍റി-20 കളിക്കുന്ന രോഹിത് ശർമ 43 പന്തിൽ 85 റൺസെടുത്ത് പുറത്തായി. ആറ് സിക്സും ആറും ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ശിഖർ ധവാൻ 27 പന്തിൽ 31 റൺസെടുത്ത് പുറത്തായി. 13 പന്തിൽ 24 റൺസോടെ ശ്രേയസ് അയ്യരും 11 പന്തിൽ എട്ടു റൺസോടെ കെ.എൽ രാഹുലും പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. 31 പന്തിൽ അഞ്ചു ഫോർ സഹിതം 36 റൺസെടുത്ത മുഹമ്മദ് നയീമാണ് ബംഗ്ലദേശിന്‍റെ ടോപ് സ്കോറർ. ലിട്ടൺ ദാസ് (21 പന്തിൽ 29), സൗമ്യ സർക്കാർ (20 പന്തിൽ 30), മഹ്മൂദുല്ല (21 പന്തിൽ 30) എന്നിവരും ബംഗ്ലദേശിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി മുഷ്ഫിഖുർ റഹിം (6 പന്തിൽ 4), അഫീഫ് ഹുസൈൻ (8 പന്തിൽ 4) എന്നിവർ വേഗം മടങ്ങിയത് ബംഗ്ലാദേശിന്‍റെ മോഹങ്ങൾക്ക് തിരിച്ചടിയായി. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ചെഹൽ രണ്ടും ദീപക് ചാഹർ, ഖലീൽ അഹമ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


വാർത്തകൾ

Sign up for Newsletter



top