23
November 2019 - 7:32 am IST

Download Our Mobile App

Flash News
Archives

Updates

airtel-and-icici-signing-in-corporate-agency-agreement

എ​യ​ര്‍ടെ​ല്ലും ഐ​സി​ഐ​സി​ഐ​യും കോ​ര്‍പ്പ​റേ​റ്റ് ഏ​ജ​ന്‍സി ക​രാ​റി​ല്‍

Published:07 November 2019

​മു​ന്‍നി​ര സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​യ ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍ഷ്യ​ലും, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പേ​യ്മെ​ന്‍റ് ബാ​ങ്കാ​യ, എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്കും ത​മ്മി​ല്‍ കോ​ര്‍പ്പ​റേ​റ്റ് ഏ​ജ​ന്‍സി ക​രാ​ര്‍ ഒ​പ്പു​വ​ച്ചു.

കൊ​ച്ചി: ​മു​ന്‍നി​ര സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​യ ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍ഷ്യ​ലും, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പേ​യ്മെ​ന്‍റ് ബാ​ങ്കാ​യ, എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്കും ത​മ്മി​ല്‍ കോ​ര്‍പ്പ​റേ​റ്റ് ഏ​ജ​ന്‍സി ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്ക് ഇ​ട​പാ​ടു​കാ​ര്‍ക്ക് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​ങ്ങ​ളും സ​മ്പാ​ദ്യ​പ​ദ്ധ​തി​ക​ളും അ​നാ​യാ​സം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ക​രാ​റി​ന്‍റെ ഉ​ദ്ദേ​ശ്യം. 
   
എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്കി​ന് ഇ​ന്ത്യ​യി​ല്‍ 60,000ലേ​റെ ബാ​ങ്കി​ങ് പോ​യി​ന്‍റു​ക​ളു​ണ്ട്. ഇ​ൻ​ഷ്വ​ര്‍ ചെ​യ്യ​പ്പെ​ടാ​ത്ത, ഇ​ന്ത്യ​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള എ​യ​ര്‍ടെ​ല്‍ ബാ​ങ്കി​ങ്ങ് പോ​യി​ന്‍റു​ക​ള്‍ക്ക് ക​ഴി​യും. 
   
സു​ര​ക്ഷാ പ്ലാ​നാ​യ ഐ​സി​ഐ​സി​ഐ പ്രൂ​ഐ പ്രൊ​ട്ട​ക്റ്റ് സ്മാ​ര്‍ട്ടും സേ​വി​ങ്സ് പ്ലാ​നാ​യ അ​ന്‍മോ​ള്‍ ബ​ച്ച​തും ആ​ണ്  എ​യ​ര്‍ടെ​ല്‍ ബാ​ങ്കി​ങ് പോ​യി​ന്‍റു​ക​ള്‍ വ​ഴി ആ​ദ്യം ല​ഭി​ക്കു​ക. സ​മ്പാ​ദ്യ​ത്തി​ന്‍റേ​യും സം​ര​ക്ഷ​ണ​ത്തി​ന്‍റേ​യും ആ​നു​കൂ​ല്യ​മു​ള്ള  മൈ​ക്രോ ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​മാ​ണ് ഐ​സി​ഐ​സി​ഐ പ്രൂ ​അ​ന്‍മോ​ള്‍ ബ​ച്ച​ത്. 
   
ടേം ​ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​മാ​ണ് ഐ​സി​ഐ​സി​ഐ പ്രൂ ​ഐ പ്രൊ​ട്ട​ക്റ്റ്, സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ്ലാ​ന്‍ കൂ​ടി​യാ​ണി​ത്. ​എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ഇ​ട​പാ​ടു​കാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ​യാ​ണ് ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍ഷ്യ​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​മ്പ​നി മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ​യു​മാ​യ എ​ന്‍.​എ​സ്. ക​ണ്ണ​ന്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യാ​ണ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ്പ​ന​യെ​ന്നും എ​ന്‍.​എ​സ്. ക​ണ്ണ​ന്‍ പ​റ​ഞ്ഞു. 
   
ഇ​ൻ​ഷ്വ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ക്കും ഇ​ൻ​ഷ്വ​ര്‍ ചെ​യ്ത​വ​ര്‍ക്കും ക​രാ​റി​ന്‍റെ ഗു​ണ​ഫ​ലം ഒ​രു​പോ​ലെ ല​ഭി​ക്കു​മെ​ന്ന് എ​യ​ര്‍ടെ​ല്‍ പേ​യ്മെ​ന്‍റ് ബാ​ങ്ക് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ​യു​മാ​യ അ​നു​ബ്ര​ത ബി​ശ്വാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്കി​ന്‍റെ വി​ത​ര​ണ ശൃം​ഖ​ല​യും ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യും ഇ​തി​നാ​യി പൂ​ര്‍ണ​മാ​യും വി​നി​യോ​ഗി​ക്കു​മെ​ന്നും അ​നു​ബ്ര​ത ബി​ശ്വാ​സ് പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top