21
November 2019 - 6:37 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters-vs-odisha-match-preview

പ​രുക്കേ​റ്റ് ബ്ലാ​സ്റ്റേ​ഴ്സ്

Published:07 November 2019

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് താ​ര​ങ്ങ​ളു​ടെ പ​രു​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ടീം ​മാ​നേ​ജ്മെ​ന്‍റും ജി​സി​ഡി​എ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത്. മ​റു​വ​ശ​ത്ത് ടീ​മം​ഗ​ങ്ങ​ളു​ടെ പ​രു​ക്കു​ക​ൾ.

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് താ​ര​ങ്ങ​ളു​ടെ പ​രു​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ടീം ​മാ​നേ​ജ്മെ​ന്‍റും ജി​സി​ഡി​എ​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത്. മ​റു​വ​ശ​ത്ത് ടീ​മം​ഗ​ങ്ങ​ളു​ടെ പ​രു​ക്കു​ക​ൾ. അ​ങ്ങ​നെ ആ​കെ പ​രു​വ​ക്കേ​ടി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കാ​ര്യ​ങ്ങ​ൾ. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീശ എഫ്സിയെ നേരിടാ നൊരുങ്ങുന്നത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​ന്‍റ​ർ ബാ​ക്കാ​യ സു​യി​വ​ർ​ലൂ​ണി​ന്‍റെ പ​രു​ക്കാ​ണ് ഇ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വ​ലി​യ ആ​ശ​ങ്ക​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. സു​യി​വ​ർ​ലൂ​ണി​ന്‍റെ പ​രി​ക്ക്  സാ​ര​മു​ള്ള​താ​ണെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു. താ​രം ആ​റു മു​ത​ൽ എ​ട്ടാ​ഴ്ച വ​രെ ക​ള​ത്തി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും. സീ​സ​ൺ ആ​രം​ഭം മു​ത​ൽ പ​രു​ക്കോ​ടെ ആ​യി​രു​ന്നു സു​യി​വ​ർ​ലൂ​ൺ ക​ളി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ അ​വ​സാ​ന മ​ത്സ​ര​ത്തോ​ടെ പ​രു​ക്ക് വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ൺ ത​ന്നെ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഇ​ന്ന് സ്വ​ന്തം മൈ​താ​ന​ത്ത്  ഒ​ഡീ​ഷ എ​ഫ്സി​യെ നേ​രി​ടു​മ്പോ​ൾ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ശ​ങ്ക​യി​ലാ​ണ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സെ​ന്‍റ​ർ ബാ​ക്കാ​യ സ​ന്ദേ​ശ് ജി​ങ്ക​ൻ പ​രു​ക്കേ​റ്റ് നേ​ര​ത്തെ​ത​ന്നെ പു​റ​ത്താ​യി​രു​ന്നു.  സു​യി​വ​ർ​ലൂ​ൺ കൂ​ടി പു​റ​ത്താ​യ​തോ​ടെ ആ​രെ സെ​ന്‍റ​ർ ബാ​ക്കാ​യി ക​ളി​പ്പി​ക്കും എ​ന്ന​ത് ഷ​ട്ടോ​രി​ക്ക് ത​ല​വേ​ദ​ന​യാ​കും. 

ജൈ​റോ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ടീ​മി​ൽ വി​ശ്വ​സി​ച്ച് ഇ​റ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു സെ​ന്‍റ​ർ ബാ​ക്ക്. ജൈ​റോ​യും പൂ​ർ​ണ ഫി​റ്റ്നെ​സി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. രാ​ജു ഗെ​യ്ക്‌​വാ​ദ്, ഹ​ക്കു, ലാ​ൽ​റു​വ​ത്താ​ര എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ൾ ജൈ​റോ​യ്ക്ക് ഒ​പ്പം ഇ​ന്നു മു​ത​ൽ ഇ​റ​ങ്ങേ​ണ്ടി വ​രും. പ​രി​ച​യ സ​മ്പ​ത്തു​ള്ള രാ​ജു​വി​നാ​കും കോ​ച്ച് മു​ൻ​ഗ​ണ​ന ന​ൽ​കു​ക. എ​ന്നാ​ൽ രാ​ജു​വി​ന്‍റെ അ​വ​സാ​ന സീ​സ​ണു​ക​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ അ​ത്ര പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത​ല്ല.

സു​യി​വ​ർ​ലൂ​ണ​ട​ക്കം ഏ​ഴു താ​ര​ങ്ങ​ളാ​ണ് പ​രു​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള​ത്. ജി​ങ്ക​ൻ, ജൈ​റോ, ആർക്കസ്, രാ​ജു ഗെ​യ്ക്‌​വാ​ദ്, ലാ​ൽ​റു​വാ​താ​ര, ടി.​പി. ര​ഹ്‌​നേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് നി​ല​വി​ൽ പ​രു​ക്കു​ള്ള​ത്.  ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര‌​തീ​ക്ഷ​യെ​ന്ന് പ​രി​ശീ​ല​ക​ൻ ഷ​ട്ടോ​രി പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top