21
November 2019 - 6:33 am IST

Download Our Mobile App

Flash News
Archives

Analysis

kerala-blasters-match-pre-analysis

ന​ല്ല​താ​ണ് നാ​ല്പാ​മ​രം !

Published:07 November 2019

# ഷൈ​ജു ദാ​മോ​ദ​ര​ൻ

സ​ഹ​ൽ, രാ​ഹു​ൽ, സി​ഡോ​ഞ്ച, ഓ​ഗ്ബ​ച്ചെ എ​ന്നീ നാ​ലു പേ​രു​ടെ നി​ർ​ണാ​യ​ക​വും മി​ക​ച്ച​തു​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ച്ചാ​ൽ ലീ​ഗി​ലെ  നാ​ലാം മ​ത്സ​ര​ത്തി​ൽ അ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​രു  നാ​ല്പാ​മ​ര ചി​കി​ത്സ​യു​ടെ ഗു​ണം ചെ​യ്യും.

രോ​ഗ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ചി​കി​ത്സ​യെ​ക്കു​റി​ച്ച് നാ​മെ​ല്ലാം ചി​ന്തി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ഏ​റെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളു​ള്ള ഔ​ഷ​ധ​ക്കൂ​ട്ടാ​ണ് നാ​ല്പാ​മ​രം.  അ​ത്തി, ഇ​ത്തി, അ​ര​യാ​ൽ, പേ​രാ​ൽ എ​ന്നി​വ ചേ​ർ​ന്ന​താ​ണ് നാ​ല്പാ​മ​രം.  നാ​ല്പാ​മ​രം ഇ​ട്ടു തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്നു നാ​ലാ​മ​ത്തെ മ​ത്സ​രം ക​ളി​ക്കാ​നി​റ​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ഈ ​നാ​ല്പാ​മ​രം ത​ന്ത്ര​ങ്ങ​ൾ ഗു​ണ​ക​ര​മാ​യേ​ക്കും. സ​ഹ​ൽ, രാ​ഹു​ൽ, സി​ഡോ​ഞ്ച, ഓ​ഗ്ബ​ച്ചെ എ​ന്നീ നാ​ലു പേ​രു​ടെ നി​ർ​ണാ​യ​ക​വും മി​ക​ച്ച​തു​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ച്ചാ​ൽ ലീ​ഗി​ലെ  നാ​ലാം മ​ത്സ​ര​ത്തി​ൽ അ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​രു  നാ​ല്പാ​മ​ര ചി​കി​ത്സ​യു​ടെ ഗു​ണം ചെ​യ്യും. ലീ​ഗി​ന്‍റെ തു​ട​ക്ക​ത്തി​ൽ നേ​രി​ടു​ന്ന ചി​ല അ​രി​ഷ്ട​ത​ക​ൾ​ക്ക് ഒ​ര​ള​വു​വ​രെ പ​രി​ഹാ​ര​വു​മാ​കും. കൊ​ച്ചി​യി​ലാ​ണ് ക​ളി, മൂ​ന്നാ​മ​ത്തെ ഹോം ​മാ​ച്ച്.

ലീ​ഗി​ലെ ആ​ദ്യ മ​ത്സ​രം കോ​ൽ​ക്ക​ത്ത​യ്ക്കെ​തി​രേ ജ​യി​ച്ചു തു​ട​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സി​നു തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. മും​ബൈ​ക്കെ​തി​രേ ന​ന്നാ​യി ക​ളി​ച്ചി​ട്ടും 84-ാം മി​നി​റ്റി​ൽ അ​മി​ൻ ചെ​ർ​മി​റ്റി നേ​ടി​യ ഗോ​ളി​ൽ തോ​ൽ​വി വ​ഴ​ങ്ങി. പെ​നാ​ൽ​റ്റി ബോ​ക്സി​ലെ ഒ​രേ​യൊ​രു നി​മി​ഷ​ത്തെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് മും​ബൈ​ക്കെ​തി​രാ​യ തോ​ൽ​വി​ക്ക് വ​ഴി​വ​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ൽ, ഗ​ച്ചി​ബോ​ളി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന്‍റെ ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ആ​ദ്യ​ക​ളി​യി​ൽ നേ​ടി​യ മൂ​ന്നു പോ​യി​ന്‍റി​ൽ​ത്ത​ന്നെ നി​ൽ​പ്പാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. ക​ഴി​ഞ്ഞ സീ​സ​ൺ​വ​ച്ച് താ​ര​ത​മ്യം ചെ​യ്യു​ക ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്. കാ​ര​ണം എ​ടി​കെ​യ്ക്കെ​തി​രേ ആ​ദ്യ​മ​ത്സ​രം ജ​യി​ച്ച ശേ​ഷം പി​ന്നീ​ട് വി​ജ​യ​ത്തി​ൽ പ​ച്ച​തൊ​ടാ​നാ​വാ​തെ​പോ​യ ഭൂ​ത​കാ​ലം ആ​യി​രു​ന്ന​ല്ലോ ക​ഴി​ഞ്ഞ സീ​സ​ൺ. അ​തെ​ങ്ങ​നെ പെ​ട്ടെ​ന്ന് മ​റ​ക്കാ​നാ​കും, ആ​രാ​ധ​ക​ർ​ക്ക്‍?

സ​ന്ദേ​ശ് ജി​ങ്ക​ൻ മും​ബൈ​യി​ൽ ഡോ. ​ആ​ന​ന്ദ് ജോ​ഷി​യു​ടെ ക്ലി​നി​ക്കി​ൽ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി എ​ന്ന​ത് ബ്ലാ​സ്റ്റേ​ഴ്സി​നെ സം​ബ​ന്ധി​ച്ച് ശു​ഭ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി എ​ത്ര​നാ​ൾ വി​ശ്ര​മം വേ​ണ്ടി​വ​രും, എ​ന്ന് അ​ദ്ദേ​ഹ​ത്തി​നു ക​ളി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ 13-ാം മി​നി​റ്റി​ൽ​ത്ത​ന്നെ പ​രു​ക്കേ​റ്റു പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന ജി​യാ​നി സു​യി​വ​ർ​ലൂ​ൺ മൂ​ന്നാ​ഴ്ച​ത്തേ​ക്കു വി​ശ്ര​മി​ക്കേ​ണ്ടി​വ​രും എ​ന്ന​ത്, ഒ​ഡീ​ശ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ന്ന് കേ​ട്ട അ​ 
       
ശു​ഭ വാ​ർ​ത്ത​യു​മാ​ണ്. മാ​രി​യോ ആ​ർ​ക്ക​സി​ന്‍റെ പ​രു​ക്ക് ഇ​തേ​വ​രെ ഭേ​ദ​മാ​യി​ട്ടി​ല്ല. സു​യി​വ​ർ​ലൂ​ണി​നെ ന​ഷ്ട​പ്പെ​ട്ട​തോ​ടെ രാ​ജു ഗെ​യ്ക്‌​വാ​ദ് സെ​ന്‍റ​ർ​ബാ​ക്ക് സ്ഥാ​ന​ത്തേ​ക്കു വ​രും. രാ​ജു, ജെ​യ്റോ, ജ​സ​ൽ, റാ​ക്കി​ബ് എ​ന്നി​വ​ർ കൂ​ടി​ച്ചേ​രു​ന്ന പ്ര​തി​രോ​ധ​ത്തി​ന് ഒ​ഡീ​ശ​യ്ക്കെ​തി​രേ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളേ​റും. മ‍റു​ഭാ​ഗ​ത്ത് പ​രി​ക്കു​ക​ളു​ടെ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ലാ​തെ​യാ​ണ് ഒ​ഡീ​ശ കൊ​ച്ചി​യി​ൽ ക​ളി​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​രം തോ​റ്റ ഒ​ഡീ​ശ​ക്ക് മും​ബൈ​യെ അ​വ​രു​ടെ നാ​ട്ടി​ൽ 4-2ന് ​തോ​ല്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. അ​നി​ഡാ​ൻ സ​ന്‍റാ​ന, സി​സ്കോ എ​ന്നീ സ്പാ​നി​ഷ് താ​ര​ങ്ങ​ൾ മി​ക​ച്ച ഫോ​മി​ലാ​ണ്. സ​ന്‍റാ​ന​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​റെ ശ്ര​ദ്ധ​വ​ച്ചേ തീ​രൂ. 

ആ​ദ്യ​ക​ളി​ക​ളി​ൽ താ​ളം ക​ണ്ടെ​ത്താ​നാ​കാ​തെ പോ​യ സി​സ്കോ ഇ​പ്പോ​ൾ ഫോ​മി​ലാ​ണ്. വി​ങ്ങു​ക​ളി​ൽ പ​റ​ന്നു​ക​ളി​ക്കു​ന്ന ന​ന്ദ​കു​മാ​റും ജ​റി​യും ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​നു ത​ല​വേ​ദ​ന​യാ​കും. ലോ​റ​ൻ​സ് ഓ​റോ എ​ന്ന മി​ക​ച്ച വി​ദേ​ശ ഗോ​ൾ​കീ​പ്പ​റും ഒ​ഡീ​ശ​യു​ടെ ക​രു​ത്താ​ണ്. സ​സ്പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തു​ന്ന എ​ൽ​ഗാ​ഡ് ഒ​ഡീ​ശ​യു​ടെ പ്ര​തി​രോ​ധ​ത്തി​നു ക​രു​ത്തു​പ​ക​രും. 
ഇ​രു​ടീ​മും 4-2-3-1 എ​ന്ന ഫോ​ർ​മേ​ഷ​നി​ലാ​കും ക​ളി​ക്കു​ന്ന​ത്. ഒ​ഡി​ശ​യ്ക്കു സ​ന്‍റാ​ന​യെ​ങ്കി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഓ​ഗ്ബ​ച്ചെ​യാ​ണ് ഗോ​ൾ സ്കോ​റ​ർ. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നു​കൂ​ടി​യാ​കും കൊ​ച്ചി സാ​ക്ഷ്യം വ​ഹി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top