21
November 2019 - 6:30 am IST

Download Our Mobile App

Flash News
Archives

Kollywood

Kamal-hbd

ഉലകനായകന്‍റെ ജന്മദിനം ആഘോഷമാക്കി തമിഴകം

Published:08 November 2019

ഫഹദ് ഫാസിൽ, നവാസുദ്ദീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവർ മികച്ച നടൻമാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമൽ പ്രതികരിച്ചു.

തമിഴ് സിനിമലോകത്തിന്‍റെ ഉലകനായകൻ കമൽ ഹാസന്‍റെ അറുപത്തിയഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. സഹോദരൻ ചാരു ഹാസൻ, മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ, സുഹാസിനി തുടങ്ങി കുടുംബാംഗങ്ങൾക്കൊപ്പം സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. കമൽ ഹാസന്‍റെ അച്ഛന്‍റെ ചരമവാർഷികവും ഇന്നലെയായിരുന്നു.

വീട്ടിലെ ആഘോഷങ്ങൾക്ക് ശേഷം നടന്ന പൊതുചടങ്ങിൽ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്‍റെ പ്രതിമ കമൽ അനാച്ഛാദനം ചെയ്തു. പിന്നീട് നടന്ന പൊതുചടങ്ങിൽ ഫഹദ് ഫാസിൽ, നവാസുദ്ദീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവർ മികച്ച നടൻമാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമൽ പ്രതികരിച്ചു.

മറ്റെവിടെയും പോകാനില്ലാതെ രാഷ്‌ട്രീയത്തിലെത്തിയ വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഒരു സ്വാതന്ത്യസമരത്തിന്‍റെ ആവശ്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ രാജ്യത്തെ പ്രധാനപ്രശ്നമാണ്.

സർവകലാശാലകൾക്ക് തൊഴിൽ സൃഷ്ടിക്കാനാകില്ല. നമ്മുടെ ഭാഗത്തു നിന്നും പ്രയത്നമുണ്ടാകണം. തന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്‍റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

സിനിമയിൽ 60 വർഷം പൂർത്തിയാക്കിയ പ്രിയ താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് കമലിന്‍റെ നേതൃത്വത്തിലുള്ള രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ ഒരുക്കിയിരിക്കുന്നത്. ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും.

രജനീകാന്ത്, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയിൽ പങ്കെടുക്കും. വെള്ളിയാഴ്ച അൽവാർപേട്ട് ഓഫിസ് പരിസരത്ത് സ്ഥാപിച്ച മുതിർന്ന സംവിധായകൻ കെ.ബാലചന്ദ്രറിന്‍റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും.

1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കമല്‍ ഹാസന്‍ തെന്നിന്ത്യന്‍ സിനിമയില്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, നിര്‍മാതാവ് തുടങ്ങി എല്ലാ മേഖലകളിലും തന്‍റേതായ മുദ്ര ചാര്‍ത്തിയിട്ടുണ്ട്.

200 ഓളം സിനിമകളില്‍ അഭിനയിച്ച കമല്‍ നാല് നാഷണല്‍ അവാര്‍ഡ്, 19 ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി ബഹുമതികള്‍ക്കും നേടിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top