21
November 2019 - 6:31 am IST

Download Our Mobile App

Flash News
Archives

National

dont-try-to-paint-me-saffron-says-rajinikanth

തന്നെയും തിരുവള്ളുവരെയും കാവി പൂശാൻ ശ്രമം: നിലപാട് വ്യക്തമാക്കി രജനികാന്ത്

Published:08 November 2019

തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ല. ബിജെപിയുടെ അംഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത്. തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ല. ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബിജെപിയുടെ അംഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ്നാട്ടിലെ പ്രമുഖ ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍ രജനിയെ പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു രജനികാന്തിന്‍റെ പ്രതികരണം. ചെന്നൈയിൽ നടൻ കമല്‍ഹാസന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top