21
November 2019 - 7:00 am IST

Download Our Mobile App

Flash News
Archives

Bollywood

Amitabh

സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി ബിഗ്ബി; ആശംസയുമായി അഭിഷേക് ബച്ചൻ

Published:08 November 2019

അങ്ങയെ ആദരിക്കാനും അങ്ങിൽ നിന്ന് പഠിക്കാനും കൂടുതൽ അഭിനന്ദിക്കാനും ഇനിയുമേറെയുണ്ട്. അടുത്ത അമ്പതു വർഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അഭിഷേക് കുറിച്ചു.

ഇന്ത്യൻ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചൻ സിനിമയിലെത്തിയിട്ട് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ അമിതാഭിന്‍റെ മകനും നടനുമായ അഭിഷേക് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകനെന്ന നിലയിൽ മാത്രമല്ല, നടനെന്ന നിലയിലും ആരാധകനെന്ന നിലയിലും അങ്ങയെപ്പോലുള്ള മഹദ് വ്യക്തിത്വത്തെ കാണാൻ കഴിഞ്ഞതിൽ അനുഗൃഹീതനാണ്. 

അങ്ങയെ ആദരിക്കാനും അങ്ങിൽ നിന്ന് പഠിക്കാനും കൂടുതൽ അഭിനന്ദിക്കാനും ഇനിയുമേറെയുണ്ട്. അടുത്ത അമ്പതു വർഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അഭിഷേക് കുറിച്ചു. അതേസമയം തന്‍റെ ആരോഗ്യനില ആരാധകരുമായി പങ്കുവച്ച് അമിതാഭാ ബച്ചനും രംഗത്തെത്തി. ജോലി വെട്ടി കുറയ്ക്കാൻ ഡോക്റ്റർമാർ ഉപദേശിച്ചതായി അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

സ്വർഗത്തിൽ നിന്നെത്തിയ സ്റ്റെതസ്കോപ്പ് അണിഞ്ഞ സന്ദേശവാഹകരുടെ ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും താൻ ജോലിയിൽ തുടരുമെന്നും അദ്ദേഹം കുറിച്ചു. ഒക്‌ടോബർ 11 നാണ് നാലുദശകത്തിലേറെയായി ബോളിവുഡിൽ പല വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന അമിതാഭിന് 66 വയസ് തികഞ്ഞത്.

 


വാർത്തകൾ

Sign up for Newsletter



top