21
November 2019 - 6:31 am IST

Download Our Mobile App

Flash News
Archives

Kerala

cpim-will-not-interfere-in-kozhikode-uapa-case

യുഎപിഎയിൽ കയ്യൊഴിഞ്ഞ് സിപിഎം; ഇടപെടേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്

Published:08 November 2019

യുഎപിഎ സമിതി പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നാണ് സിപിഎം തീരുമാനം. അതേസമയം, അലനും താഹയ്ക്കുമെതിരെ സംഘടനാ തലത്തിൽ തിടുക്കത്തിൽ നടപടിയുണ്ടാകില്ല. 

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരായ അലന്‍ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ വകുപ്പ് ചുമത്തിയതില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യുഎപിഎ സമിതി പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നാണ് സിപിഎം തീരുമാനം. അതേസമയം, അലനും താഹയ്ക്കുമെതിരെ സംഘടനാ തലത്തിൽ തിടുക്കത്തിൽ നടപടിയുണ്ടാകില്ല. 

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചർച്ച ചെയ്തു. സ്ഥിതി ഗുരുതരമെന്നാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. കേസിൽ നിയമ നടപടികള്‍ അതിന്‍റെ വഴിക്ക് പോകട്ടെയെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്കകത്തും പുറത്തും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.


വാർത്തകൾ

Sign up for Newsletter



top