21
November 2019 - 6:32 am IST

Download Our Mobile App

Flash News
Archives

National

supreme-court-criticizes-delhi-police-lawyers-clash

ഒരു കൈവീശിയാൽ ശബ്​ദമുണ്ടാകില്ല; പൊലീസിനെയും അഭിഭാഷകരെയും വിമർശിച്ച്​ സുപ്രീം കോടതി

Published:08 November 2019

ഒരു കൈവീശിയാൽ ശബ്​ദമുണ്ടാകില്ല. സംഘർഷമുണ്ടായതിൽ ഇരു വിഭാഗത്തിനും പങ്കുണ്ടെന്നും രണ്ടംഗ ബെഞ്ച്​ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: തീസ്​ ഹസാരി, സാകേത് കോടതികളിൽ നടന്ന ഡൽഹി പൊലീസ്​- അഭിഭാഷക സംഘർഷത്തിൽ ഇരു വിഭാഗത്തെയും രൂക്ഷമായി വിമർശിച്ച്​ സുപ്രീം കോടതി. ഒരു കൈവീശിയാൽ ശബ്​ദമുണ്ടാകില്ല. സംഘർഷമുണ്ടായതിൽ ഇരു വിഭാഗത്തിനും പങ്കുണ്ടെന്നും രണ്ടംഗ ബെഞ്ച്​ കുറ്റപ്പെടുത്തി. പൊലീസ്​ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്ന്​ ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ്​ ഇന്ത്യ ചെയർമാൻ മനൻ മിശ്ര നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

തങ്ങൾ അങ്ങനെ പെരുമാറിയപ്പോഴാണ്​ ​മറുവിഭാഗം ഇങ്ങനെ ​പെരുമാറിയത്​ എന്ന തരത്തിലുള്ള വാദങ്ങൾക്ക്​ പ്രസക്തിയില്ല. വിഷയത്തിൽ കോടതി മൗനം പാലിക്കുന്നതാണ്​ ഇരുകൂട്ടർക്കും നല്ലത്​. അതിൽ കൂടുതൽ പറയാനില്ലെന്നും കോടതി​ വ്യക്തമാക്കി. സഞ്​ജയ്​ കിഷൻ കൗൾ, കെ.എം ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ചാണ് ബാർ കൗൺസിൽ നൽകിയ​ ഹർജി തള്ളിയത്​.


വാർത്തകൾ

Sign up for Newsletter



top