21
November 2019 - 6:37 am IST

Download Our Mobile App

Flash News
Archives

Special

crab1

ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ടിതാണ്

Published:08 November 2019

സ്നോ ക്രാബ് എന്ന് പേരുള്ള ഈ ഞണ്ടിന്‍റെ വില 46,000 ഡോളറാണ് (5 മില്ല്യൺ യെൻ)​ജപ്പാനിലെ ഈ ഭീമൻ ഞണ്ടിന്‍റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ! എന്നാൽ വിലയിലല്ല അത്ഭുതം. ശൈത്യകാല സീഫുഡ് വിഭാഗത്തിൽപ്പെടുന്ന ഞണ്ടിനെ വാങ്ങാനായി 'ഞണ്ടുലേലം' വർഷംതോറും ജപ്പാനിലെ ടോട്ടോറിയിൽ നടക്കാറുണ്ട്.

ടോക്കിയോ: ഒരു ഞണ്ടിനെ റെക്കോർഡ് വിലയ്ക്ക് ജപ്പാനിൽ വിറ്റത് കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സ്നോ ക്രാബ് എന്ന് പേരുള്ള ഈ ഞണ്ടിന്‍റെ വില 46,000 ഡോളറാണ് (5 മില്ല്യൺ യെൻ)​ജപ്പാനിലെ ഈ ഭീമൻ ഞണ്ടിന്‍റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ! എന്നാൽ വിലയിലല്ല അത്ഭുതം. ശൈത്യകാല സീഫുഡ് വിഭാഗത്തിൽപ്പെടുന്ന ഞണ്ടിനെ വാങ്ങാനായി 'ഞണ്ടുലേലം' വർഷംതോറും ജപ്പാനിലെ ടോട്ടോറിയിൽ നടക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്.

ഞണ്ടിനെ മാത്രമല്ല,​ ട്യൂണ മുതൽ തണ്ണിമത്തനുകൾ വരെ ഈ ലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോകാറുണ്ട്. കഴിഞ്ഞ തവണ ഗിന്നസ് ലോക റെക്കോർഡ് ഈ ഞണ്ടിനെ തേടി എത്തിയിരുന്നു. 1.2 കിലോഗ്രാം ഭാരവും 14.6 സെന്‍റി മീറ്റർ നീളവുമുണ്ട് ഈ ഭീമൻ ഞണ്ടിന്. ഒരു പ്രാദേശിക കച്ചവടക്കാരനാണ് ഞണ്ടിനെ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനെ ജപ്പാനിലെ ഗിൻസാ ജില്ലയിലെ ഒരു മുന്തിയ റെസ്റ്റോറന്‍റിൽ വച്ച് കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. മുൻപ് ഇവിടെ ചൂര വിഭാഗത്തിൽ വിഭാഗത്തിൽപ്പെട്ട ഒരു മീൻ 23 ലക്ഷം രൂപയ്ക്കും ഒരു തണ്ണിമത്തൻ 20.7 ലക്ഷം രൂപയ്ക്കും വിറ്റുപോയിരുന്നു.


വാർത്തകൾ

Sign up for Newsletter



top