21
November 2019 - 6:35 am IST

Download Our Mobile App

Flash News
Archives

National

modi-goverment-withdraws-spg-cover-nehru-family

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്രം; ഇനി പ്രധാനമന്ത്രിക്ക് മാത്രം

Published:08 November 2019

കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി, മക്കളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണ് പിൻവലിച്ചത്. പകരം ഇവർക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തും.

ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് നൽകിയിരുന്ന സ്പെഷൽ പ്രൊട്ടക്​ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി, മക്കളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണ് പിൻവലിച്ചത്. പകരം ഇവർക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തും. അതേസമ‍യം, എസ്പിജി സുരക്ഷ ഒഴിവാക്കുന്ന കാര്യം നെഹ്റു കുടുംബത്തിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സൂചന. 

അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിന് ശേഷമാണ് സർക്കാരിന്‍റെ തീരുമാനം. ഇതോടെ ഇനി മുതൽ‌ എസ്പിജി സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാകും. നേരത്തെ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ എസ്പിജി സുരക്ഷയും ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിനും സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സെഡ് പ്ലസ് കാറ്റഗറിയിൽ സുരക്ഷയൊരുക്കാനുള്ള ചുമതല സിആർപിഎഫിനാണ്. 

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനായി എസ്പിജി രൂപീകരിച്ചത്. എന്നാൽ 1989ലെ വി.പി.സിങ് സര്‍ക്കാര്‍ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ ഒഴിവാക്കി. പിന്നാലെ 1991ല്‍ രാജീവ് ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി, മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.


വാർത്തകൾ

Sign up for Newsletter



top